വിഎസിനെ പ്രതിക്കൂട്ടിലാക്കി ജേക്കബ് തോമസ്!! കപ്പല്‍ ഓടിക്കാനറിയാത്ത തന്നെ നിയമിച്ചത് എന്തിന് ?

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെതിരേ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അന്നത്തെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് ജേക്കബ് തോമസിന്റെ പ്രതികരണം. സിഎജി റിപ്പോര്‍ട്ടിനു മറുപടി പറയേണ്ടത് താനല്ലെന്നും അന്നത്തെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ പുറത്തുവരുന്ന ഓരോ റിപ്പോര്‍ട്ടിനും ഓരോ ലക്ഷ്യങ്ങളുണ്ട്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ വിഎസ് അച്യുതാനന്ദന്റെ കീഴിലുണ്ടായിരുന്ന അന്നത്തെ സര്‍ക്കാരാണ് അതിനു ഉത്തരവാദികളെന്നും ജേക്കബ് തോമസ് ആരോപിച്ചു.

1

കപ്പല്‍ ഓടിക്കാനറിയാത്ത തന്നെ തുറമുഖ ഡയറക്ടര്‍ ആക്കിയവരാണ് അന്നു ക്രമക്കേട് നടന്നിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കേണ്ടത്. മന്ത്രിയും സര്‍ക്കാരും പറയുന്നത് അനുസരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ. വിഎസും വകുപ്പ് മന്ത്രിയും അതേക്കുറിച്ച് പറയട്ടെ. വിജിലന്‍സില്‍ ജോലി ചെയ്തതു കൊണ്ടാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

2

സത്യം ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് എല്ലാ സത്യവുമറിയാമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ തുറമുഖ ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കോര്‍പ്പറേഷന്റെ അനുമതി വാങ്ങിച്ചിരുന്നില്ലെന്നും ജേക്കബ് തോമസ് സര്‍ക്കാരിനെ വഴിതെറ്റിച്ചുവെന്നും ഇതില്‍ പറയുന്നുണ്ട്.

English summary
Cag report: DGP Jacob thomas criticize vs govt.
Please Wait while comments are loading...