ജോലി തെറിച്ചാലും ജേക്കബ് തോമസിന് പ്രശ്‌നമില്ല; കോടികളുടെ ആസ്തി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അഴിമതിക്കെതിരെ നിലപാടെടുക്കുന്നെന്ന പേരില്‍ പ്രശസ്തനായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥാനായ ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിന്. ജോലി തെറിച്ചാലും പ്രശ്‌നമില്ലെന്ന രീതിയില്‍ സര്‍ക്കാരിനെ തുറന്നെതിര്‍ക്കാനാണ് സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിന്റെ പരിപാടി.

സസ്‌പെന്‍ഷനിലായശേഷം പാഠം ഒന്ന്, പാഠം രണ്ട് എന്നിങ്ങനെ രണ്ടുതവണയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. വാര്‍ഷികാഘോഷത്തിനു പരസ്യം നല്‍കാനും ഫ് ളെക്‌സ് സ്ഥാപിക്കാനും സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയാണ് ചെലവിടുന്നതെന്ന് ജേക്കബ് തോമസിന്റെ രണ്ടാമത്തെ പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

jacobthomas

ആദ്യ പോസ്റ്റില്‍ സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസത്തിനെതിരെയായിരുന്നു വിമശനം. വിമര്‍ശനത്തിന് സമൂഹമാധ്യമത്തിലൂടെ അന്നുതന്നെ മന്ത്രി തോമസ് ഐസക് മറുപടിയും നല്‍കി. മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയും ജേക്കബ് തോമസിന്റെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പോസ്റ്റുമായി ജേക്കബ് തോമസ് എത്തിയത്.

37.95 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ് ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത്രയും സ്വത്തുക്കളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം നടത്തുമ്പോള്‍ ജോലി തനിക്കൊരു ജീവിതോപാധിയല്ല എന്നുതന്നെയാണ് വ്യക്തമാക്കുന്നത്.

ജെജെ ഹീറോ, ബെല്‍ഫോര്‍ട്ട് വില്ലന്‍... സൂപ്പര്‍ മച്ചാന്‍സിനു ജയം, ഒന്നാംസ്ഥാനം ഭദ്രമാക്കി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jacob Thomas lambastes Kerala govt again

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്