കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ? ചോദ്യം ജേക്കബ് തോമസിന്റെതാണ്..

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന് തലവേദനയുണ്ടാക്കിയ ജേക്കബ് തോമസിന്റെ പരസ്യ പ്രതികരണത്തിന് ശേഷം വീണ്ടും ജേക്കബ് തോമസ് ഫേസ്ബുക്കില്‍. പുതിയ ചോദ്യങ്ങളുമായാണ് ജേക്കബ് തോമസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിന് എന്താണ് ഉത്തരമെന്ന പോസ്‌റ്റോടെയാണ് ജേക്കബ് തോമസ് ഫേസ് ബുക്കില്‍ കുറിച്ചത്. സത്യമേവ ജയതേ എന്നാണ് കവര്‍ പേജില്‍ നല്‍കിയിരിക്കുന്നത്.

ബാര്‍ക്കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ജേക്കബ് തോമസ് പരസ്യപ്രതികരണം നടത്തിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടു തവണ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

ഫേസ് ബുക്ക് ചോദ്യം

ഫേസ് ബുക്ക് ചോദ്യം

ചോദ്യങ്ങളുമയാണ് ജേക്കബ് തോമസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ജോലിക്ക വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിന് എന്താണ് ഉത്തരമെന്ന പോസ്‌റ്റോടെയാണ് ജേക്കബ് തോമസ് ഫേസ് ബുക്കില്‍ കുറിച്ചത്.

സത്യമേവ ജയതേ

സത്യമേവ ജയതേ

സര്‍ക്കാരിനെയു പോലിസിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയ ജേക്കബ് തോമസ് പുതിയ ചോദ്യങ്ങളുമായി ഫേസ്ബുക്കിലൂടെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. സത്യമേവ ജയതേ എന്നാണ് ഫേസ്ബുക്ക കവര്‍ പേജ് നല്‍കിയിരിക്കുന്നത്.

പരസ്യ പ്രതികരണം

പരസ്യ പ്രതികരണം

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് കെ എം മാണിക്കെതിരായ കോടതി ഉത്ത രവിനെ സത്യം തെളിഞ്ഞു എന്നാണ് ജേക്കബ് തോമസ് മാധ്യമങ്ങളിലൂടെ പരസ്യം പ്രതികരണം നടത്തിയത്.

കാരണം കാണിക്കല്‍ നോട്ടിസ്

ഡി ജി പി ജേക്ക ബ് തോമസിന് പരസ്യ പ്രതികരണം നടത്തിയതിന് രണ്ടുതവണ കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്.ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായി നിയമിച്ചതിനെതിരായ ജേക്കബ് തോമസിന്റെ പരസ്യവിമര്‍ശനത്തിനാണ് കഴിഞ്ഞമാസം 21ന് ആദ്യനോട്ടീസ് അയച്ചത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം.ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധിയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് വീണ്ടും മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പുതിയൊരു നോട്ടീസ് കൂടി നല്‍കിയത്.

കാരണം കാണിക്കലിന് മറു ചോദ്യം

കാരണം കാണിക്കലിന് മറു ചോദ്യം

പരസ്യ പ്രതികരണം നടത്തിയതിന് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചതിനെ തുടര്‍ തനിക്കെതിരെ തെളിവുകളുണ്ടോ എന്നായിരുന്നു സ ഡി ജി പി ജേക്കബ് തോമസിന്റെ മറുചോദ്യം ഫേസ് ബുക്കിലൂടെയാണ് ജേ ക്കബ് തോമസ് ഇത് കുറിച്ചത്. താന്‍ ചെയ്ത തെറ്റെന്താണെന്നും അച്ചടക്കട നടപടി സ്വീകരിക്കാന്‍ തക്ക വല്ല തെറ്റും ചെയ്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തു വിടട്ടെ

തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തു വിടട്ടെ

അച്ചടക്ക നടപടി സ്വീകരിക്കാന്‍ തനിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തു വിടട്ടെയെന്ന് ജെക്കബ് തോമസ് പറഞ്ഞു.

ഐ പി എസ്സുകാര്‍ക്കെതിരെ മന്ത്രിസഭയുടെ വിമര്‍ശനം

ഐ പി എസ്സുകാര്‍ക്കെതിരെ മന്ത്രിസഭയുടെ വിമര്‍ശനം

പരസ്യപ്രതികരണം നടത്തിയ ഐ പി എസ്സുക്കാര്‍ക്കെതിരെ മന്ത്രി സഭയുടെ രൂക്ഷവിമര്‍ശനം. ഡി ജി പി ജേക്കബ് തോമസിന്റെ പരസ്യ പ്രതികരണവും പോലിസ് തലപ്പത്ത് നടന്ന പ്രശ്‌നങ്ങളും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാവുകയായിരുന്നു. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ച് പരസ്യപ്രതികരണം നടത്തുന്ന മുതിര്‍ന്ന ഐ.പി.എസ്., ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു

English summary
DGP Jacob Thomas again question in face book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X