ദിലീപിന് ജയിലില്‍ തടവുകാരുടെ ട്രോള്‍..!! കാണേണ്ടത് നടന്റെ സിനിമ..! പേര് കേട്ട് ചിരിക്കരുത്..!!

  • By: Anamika
Subscribe to Oneindia Malayalam

ആലുവ: ഒരു കാലത്ത് അടുത്ത സുഹൃത്തായിരുന്ന നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായത് ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പതനമാണ്. കേസില്‍ പ്രതി ചേര്‍ക്കും മുന്‍പ് നടിയെ ആക്രമിച്ച സംഭവം ക്രൂരമെന്നും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണം എന്ന തരത്തിലൊക്കെ ആയിരുന്നു നടന്റെ പ്രതികരണം. എന്നാല്‍ പോലീസ് പൊക്കിയതോടെ അഭിനയമെല്ലാം പാളി. സോഷ്യല്‍ മീഡിയ ദിലീപിനെ എടുത്ത് ചുമരിലൊട്ടിച്ചു. ജയിലില്‍ എത്തിയാലെങ്കിലും രക്ഷയാണല്ലോ എന്ന് കരുതിയെങ്കില്‍ അവിടെ തടവുകാരുടെ വക ട്രോള്‍ പണി വേറെയും.

നടിയുടെ നഗ്നദൃശ്യം ആവശ്യപ്പെട്ടു ! പക്ഷേ മൃഗീയമായി ഉപദ്രവിക്കുമെന്ന് കരുതിയില്ല !! ദിലീപിന്റെ മൊഴി ?

ദിലീപിന്റെ ജയിൽവാസം

ദിലീപിന്റെ ജയിൽവാസം

ആലുവ സബ്ജയിലിലാണ് നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്നത്. ജയിലിലെത്തിയ സൂപ്പര്‍താരത്തിന്റെ ഓരോ ദിവസത്തേയും ദിനചര്യ അടക്കം വന്‍പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരമൊരു കേസില്‍ വന്‍സ്വാധീനമുള്ള ഒരു നടന്‍ ജയിലില്‍ കിടക്കുന്നത് തന്നെ ആദ്യമായാണ്.

സാധാ തടവുകാരൻ

സാധാ തടവുകാരൻ

ജയിലില്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങളൊന്നും ഇല്ല. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമേ ദിലീപിനും ഉള്ളൂ. അതിനിടെ ജയിലില്‍ സിനിമ പ്രദര്‍ശിപ്പിച്ചതും ദിലീപിനെ സിനിമ കാണിക്കാത്തതും വാര്‍ത്തയായി.

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദർ

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദർ

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ഗ്രേറ്റ് ഫാദര്‍ ആയിരുന്നു തടവുകാര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചത്. എല്ലാ വെള്ളിയാഴ്ചയും തടവുകാര്‍ക്ക് വേണ്ടി ജയിലില്‍ സിനിമാ പ്രദര്‍ശനം പതിവുണ്ട്. ഇത്തവണ തടവുകാര്‍ ആവശ്യപ്പെട്ട ചിത്രം പക്ഷേ ഗ്രേറ്റ് ഫാദര്‍ ആയിരുന്നു.

വല്ലാത്ത ആവശ്യമായിപ്പോയി

വല്ലാത്ത ആവശ്യമായിപ്പോയി

ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം കാണാനാണത്രേ തടവുകാര്‍ ആവശ്യപ്പെട്ടത്. ഈ ചിത്രത്തില്‍ മുഴുനീളെ ദിലീപിന്റെ കഥാപാത്രമായ ഉണ്ണിക്കുട്ടന്‍ ജയിലിന് അകത്താണ്. തടവുകാര്‍ താരത്തിന് ഒരു പണി കൊടുക്കാനാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം.

ദിലീപിന് അനുവാദമില്ല

ദിലീപിന് അനുവാദമില്ല

എന്നാല്‍ ദിലീപ് ചിത്രം പ്രദര്‍ശിപ്പിക്കണം എന്ന ആവശ്യം ആലുവ സബ്ജയില്‍ അധികൃതര്‍ അംഗീകരിച്ചില്ല. പകരമാണ് ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ സിനിമ കാണാന്‍ ദിലീപിനെ ജയില്‍ അധികൃതര്‍ അനുവദിച്ചതും ഇല്ല.

ദിലീപും നാല് പേരും

ദിലീപും നാല് പേരും

ദിലീപിനെ മാത്രമല്ല, ഇതേ കേസില്‍പ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന മറ്റ് നാല് പ്രതികള്‍ക്കും സിനിമ കാണാനായില്ല. ദിലീപുമായി കാണാനുള്ള അവസരം ഒഴിവാക്കുക എന്നതായിരുന്നു ജയില്‍ അധികൃതര്‍ ഉദ്ദേശിച്ചത്.

ഉറങ്ങി സമയം തീർത്തു

ഉറങ്ങി സമയം തീർത്തു

സഹതടവുകാരൊക്കെ സിനിമ കാണാന്‍ പോയപ്പോള്‍ ദിലീപ് ഉറങ്ങിയാണ് സമയം ചിലവഴിച്ചത്. രാവിലത്തെ പതിവുള്ള കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ ശേഷമായിരുന്നു സിനിമാ പ്രദര്‍ശനം.

സിനിമയുടെ ശബ്ദം മാത്രം

സിനിമയുടെ ശബ്ദം മാത്രം

ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന രണ്ടാം സെല്ലിനോട് ചേര്‍ന്നുള്ള വരാന്തയില്‍ ആയിരുന്നു സിനിമ കാണിച്ചത്. വലിയ പ്രൊജക്ടര്‍ ഉപയോഗിച്ചാണ് പ്രദര്‍ശനം. ദിലീപിനും ബാക്കി നാല് പേര്‍ക്കും ശബ്ദം മാത്രമേ കേള്‍ക്കാനായുള്ളൂ

ജാമ്യം ലഭിച്ചില്ല

ജാമ്യം ലഭിച്ചില്ല

നടിക്കെതിരെ ഗൂഢാലോചന നടത്തിയ കുറ്റത്തിന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് ജയില്‍വാസം അനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി കനിഞ്ഞില്ല.

ജാമ്യത്തിന് ഹൈക്കോടതിയിൽ

ജാമ്യത്തിന് ഹൈക്കോടതിയിൽ

അങ്കമാലി കോടതി ഈ വരുന്ന 25ാം തിയ്യതി വരെ നടനെ റിമാന്‍ഡ് ചെയ്തു. ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് നടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

English summary
Jail Mates of Dileep asked for screening the movie named Welcome to Central Jail.
Please Wait while comments are loading...