കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയ്ക്കിരുന്ന് കരയും,ആരോടും സംസാരിക്കില്ല..സഹതടവുകാര്‍ക്ക് ഇഷ്ടം!! സൗമ്യയുടെ ജയില്‍ ജീവിതം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍ : പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ വെള്ളിയാഴ്ച രാവിലെയാണ് ജയിലില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിരുന്നു. പോലീസ് അനേഷണം അട്ടിമറിക്കുകയാണെന്നും സൗമ്യ പ്രതിചേര്‍ക്കപെട്ട കേസില്‍ മറ്റു ചിലര്‍ക്കും പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വന്തം ചോരയില്‍ പിറന്ന മക്കളെയും മാതാപിതാക്കളെയും കൊലപെടുത്തിയ സൗമ്യയെക്കുറിച്ച്‌ വനിത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത് നല്ല കാര്യങ്ങള്‍ മാത്രമാണ്. വിവരങ്ങള്‍ ഇങ്ങനെ..

സൗമ്യ തൂങ്ങിയത് സ്വന്തം സാരിയില്‍ അല്ല; കൂട്ടക്കൊലക്കേസ് അവസാനിപ്പിക്കുന്നു, പുതിയ കേസെടുത്തുസൗമ്യ തൂങ്ങിയത് സ്വന്തം സാരിയില്‍ അല്ല; കൂട്ടക്കൊലക്കേസ് അവസാനിപ്പിക്കുന്നു, പുതിയ കേസെടുത്തു

കണ്ണൂര്‍ വനിത ജയില്‍ 12പേര്‍ക്ക് കിടക്കാനുള്ള രണ്ട് ബാരക്കുകളാണുള്ളത്. അതില്‍ ഒരു ബാരക്കിലാണ് റിമാന്‍ഡ് തടവുകാരി കൂടിയായ സൗമ്യ കിടന്നത്. റിമാര്‍ഡ് പ്രതിയായതിനാല്‍ത്തന്നെ സൗമ്യയ്ക്ക് ജയില്‍വസ്ത്രം നിര്‍ബന്ധമായിരുന്നില്ല. ആരോടും അധികമൊന്നും സംസാരിക്കാത്തെയാണ് സൗമ്യ ജയിലില്‍ കഴിഞ്ഞത്. അച്ഛനെയും അമ്മയെയും വിഷം കൊടുത്ത് കൊന്ന സൗമ്യയെ ക്രൂരയായ സ്ത്രീ എന്ന നിലയിലായിരുന്നു സഹതടവുകള്‍ കണ്ടത്. എന്നാല്‍ അത്തരം മുന്‍ധാരണകളെ മാറ്റിമറിക്കുന്നതായിരുന്നു സൗമ്യയുടെ ജയില്‍ ജീവിതം.

soumya

എന്നും ഒറ്റയ്ക്കിരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന സൗമ്യയെയാണ് ജയിലില്‍ കാണാന്‍ കഴിഞ്ഞത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ഇടയ്ക്കിടെ പറയുമായിരുന്നു. ജയിലിലെ എല്ലാവരോടും ശാന്തമായി പെരുമാറിയ സൗമ്യയെ
സഹതടവുകാര്‍ക്കും ഇഷ്ടമായിരുന്നു. ജയിലിലെത്തി കുറഞ്ഞ ദിവസങ്ങള്‍കൊണ്ടുതന്നെ നല്ല വായനക്കാരിയായും സൗമ്യ മാറിയിരുന്നു. ജയില്‍ ലൈബ്രറിയില്‍ നിന്നും നിരവധി പുസ്തകങ്ങളാണ് വായിച്ചത്. ജയിലിലെത്തി ആദ്യനാളുകളില്‍ കുടനിര്‍മാണമായിരുന്നു ചെയ്തത്. കുറഞ്ഞസമയം കൊണ്ട് ആ ജോലി നന്നായി ചെയ്തു.

news

Recommended Video

cmsvideo
പിണറായി കൊലപാതകം നാൾവഴികളിലൂടെ | OneIndia Malayalam

തുടര്‍ന്നാണ് തൊഴുത്തിലെ ജോലി ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ ചെയ്യുന്ന ജോലികളില്‍ യാതൊരു വിധ പരാതിയും സൗമ്യ പറഞ്ഞിരുന്നില്ല. കൂടാതെ ജയിലില്‍ത്തന്നെ കഴിയാനാണ് തനിക്കിഷ്ടമെന്നും, പുറത്തുപോയാല്‍ ഞാന്‍ എന്തു ചെയ്യുമെന്നും സൗമ്യ പറഞ്ഞിരുന്നതായി ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.ഒരു ചെറിയ കടലാസില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചായിരുന്നു സൗമ്യ തൂങ്ങിമരിച്ചത്. എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും,ബന്ധുക്കള്‍ ഒറ്റപ്പെടുത്തിയതിനാലാണ് ഞാന്‍ മരിക്കുന്നത് എന്നും, താന്‍ കുറ്റക്കാരിയല്ല, ആരേയും കൊന്നിട്ടില്ല എന്നുമായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്.

ആദ്യം വിക്കിപീഡിയ തിരുത്തി: പിന്നീട് കേരളം ഒന്നും കൊടുത്തില്ലെന്ന് സുരേന്ദ്രന്‍, കയ്യോടെ പിടികൂടിആദ്യം വിക്കിപീഡിയ തിരുത്തി: പിന്നീട് കേരളം ഒന്നും കൊടുത്തില്ലെന്ന് സുരേന്ദ്രന്‍, കയ്യോടെ പിടികൂടി

English summary
jail officer says about soumyas life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X