കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിന് രാത്രി മഠത്തില്‍ തങ്ങണം; എതിര്‍പ്പുന്നയിച്ച തന്നെ കുടുക്കുകയായിരുന്നെന്ന് കന്യാസ്ത്രീ

  • By Desk
Google Oneindia Malayalam News

കൊച്ചി: കത്തോലിക്കാ സഭയുടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത് വൈദികനെതിരേയുള്ള നിയമ കുരുക്ക് മുറുക്കുന്നു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു പോലീസ് ഇന്നലെ വരെ. പക്ഷെ ഇപ്പോള്‍ ആ നീക്കം മന്ദഗതിയിലാക്കിയിരിക്കുയാണ് പോലീസ്.

പരാതി ഉന്നയിച്ച കന്യാസ്ത്രീകള്‍ക്ക് പുറമെ ജലന്ധര്‍ രൂപതിയിലെ മറ്റ് കന്യാസ്ത്രീകളും ഗുരുതരമായ പരാതികളുമായി രംഗത്ത് എത്തിയിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസ് കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. അതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കന്യാസ്ത്രി രംഗത്ത് എത്തി.

അറസ്റ്റ്

അറസ്റ്റ്

പഞ്ചാബ് പോലീസിന്റെ സഹായത്തോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇന്നലെ കേരള പോലീസ് ആരംഭിച്ചിരുന്നെങ്കിലും ധൃതിപിടിച്ചുള്ള നടപടി വേണ്ടെന്ന തീരുമാനത്തിലാണ് പോലീസ് ഇപ്പോള്‍. ബിഷപ്പിനെതിരായ മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഉന്നത നിര്‍ദ്ദേശം.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ അറസ്റ്റ് പോലീസ് വൈകിപ്പിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ ജലന്തറില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടുന്നതിന് തടയിടാന്‍ വേണ്ടി വിമാനത്താവളങ്ങളില്‍ പോലീസ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

കത്തില്‍

കത്തില്‍

അതിനിടെ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച് 2017 ഡിസംബര്‍ 15 ന് കന്യാസ്ത്രി സുപ്പീരയര്‍ ജനറലിന് നല്‍കിയ കത്ത് ഇന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ബിഷപ്പിനെതിരെ കടുത്ത ആരോപണങ്ങളാണ് കത്തില്‍ കന്യാസ്ത്രീ ഉന്നയിച്ചിരിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് കത്തില്‍ കന്യാസ്ത്രീ വ്യക്തമാക്കുന്നു.

സംരക്ഷിക്കാന്‍ ശ്രമിച്ചില്ല

സംരക്ഷിക്കാന്‍ ശ്രമിച്ചില്ല

സത്യാവസ്ഥ അറിയിച്ചിട്ടും ഒരു കന്യാസ്ത്രീ എന്ന നിലയില്‍ തന്റെ അന്തസ് സംരക്ഷിക്കാന്‍ സുപ്പീരിയര്‍ ശ്രമിച്ചില്ല. മഠത്തില്‍ വച്ച് തനിക്ക് മരുന്നുവാങ്ങുന്നതിനോ, തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ പണം നല്‍കാറില്ലെന്നും കന്യാസ്ത്രി സുപ്പീരിയര്‍ ജനറലിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

2014 മുതല്‍ 2016 വരെ

2014 മുതല്‍ 2016 വരെ

2014 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ബിഷപ്പ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. 2017 ജനുവരി 24 നും 25 നും ബിഷപ്പ് ഫ്രാങ്കോ മഠത്തില്‍ രാത്രി തങ്ങുന്നത് താന്‍ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബിഷപ്പ് തന്നെ കുറ്റാരോപിതനാക്കുന്നത് കന്യാസ്ത്രീ സുപ്പീരിയര്‍ ജനറലിന് അയച്ച് പരാതിയില്‍ പറയുന്നുണ്ട്.

മഠത്തില്‍ തങ്ങണം

മഠത്തില്‍ തങ്ങണം

ബിഷപ്പ് ഇടപ്പെട്ട് തന്നെ 2017 ഫെബ്രുവരിയില്‍ മിഷണറീസ് ഓഫ് ജീസസിന്റെ കേരള ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്നും തന്നെ മാറ്റി. 2017 നവംബര്‍ 30 ന് തനിക്കും കുറച്ചു കന്യാസ്ത്രീകള്‍ക്കുമെതിരെ ജലന്ധര്‍ പോലീസിന് ബിഷപ്പ് പരാതി നല്‍കിയിരുന്നു. ബിഷപ്പിനെ കന്യാസ്ത്രീ മഠത്തില്‍ തങ്ങാന്‍ അനുവദിക്കാത്താതാണ് അദ്ദേഹത്തെ തനിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്നും കന്യാസ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു.

രഹസ്യ മൊഴി

രഹസ്യ മൊഴി

കന്യാസ്ത്രീ ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി അതിനിടെ പുറത്ത് വന്നിരിന്നു. ജലന്ധര്‍ ബിഷപ്പ് തന്നെ 12 തവണ മാനഭംഗപ്പെടുത്തിയെന്നാണ് കന്യാസ്ത്രീയുടെ രഹസ്യമൊഴിയില്‍ പറയുന്നത്. കോട്ടയത്തെ കുറുവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു പീഡനമെന്നും രഹസ്യമൊഴിയില്‍ പറയുന്നു.

പീഡനത്തിന് ഇരയായി

പീഡനത്തിന് ഇരയായി

പീഡനവിവരം നേരത്തെ പുറത്ത് പറയാതിരുന്നത് മാനനഷ്ടവും ജീവഹാനിയും ഭയന്നാണ്. നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. രഹസ്യമൊഴിക്ക് ശേഷം പോലീസ് വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷം

രണ്ട് വര്‍ഷം

രണ്ട് വര്‍ഷം ബിഷപ്പ് തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് മൊഴിയില്‍ പറയുന്നു. നിരവധി തവണ തന്നെ ബിഷപ്പ് ഫോണില്‍ വിളിക്കുകയും ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് താന്‍ അറിയിച്ചു. അതിനിടെ ബിഷപ്പ് തന്റെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു.

കുറുവിലങ്ങാട്

കുറുവിലങ്ങാട്

2014നും 2016നും ഇടയിലുള്ള കാലത്തായിരുന്നു കന്യാസ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പോപ്പിന് നേരിട്ട് പരാതിക്കത്ത് ഈ കാലയളവില്‍ ബിഷപ്പ് കുറുവിലങ്ങാട് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പ് ഫോണില്‍ വിളിച്ചതിനും അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനുമുള്ള നിര്‍ണായക തെളിവായ ഫോണ്‍ കന്യാസ്ത്രീയുടെ പക്കല്‍ നിന്നും നഷ്ടമായിട്ടുണ്ട്. ജലന്ധറില്‍ വെച്ച് നഷ്ടമായ ഈ ഫോണ്‍ കണ്ടെത്താനും പോലീസ് ശ്രമം നടത്തുന്നുണ്ട്. പോലീസിന് പരാതി നല്‍കും മുന്‍പ് കന്യാസ്ത്രീ പോപ്പിന് നേരിട്ട് കത്തയച്ചതയും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു

English summary
jalandhar bishop nun case more statement out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X