കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുരിശ് യുദ്ധം' തുടരുന്നു!! പിണറായി അന്ധവിശ്വാസിയോ? സിപിഐ മുഖപത്രം പറയുന്നത്!!!

ഭൂരഹിത കുടിയേറ്റക്കാരുടെ പോരില്‍ കൈയ്യേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശ് നീക്കം ചെയ്ത റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയെ പിന്തുണച്ച് സിപിഐ മുഖപത്രം. സീസര്‍ക്കുള്ളത് സീസര്‍ക്കും, ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് നടപടിയെ പ്രശംസിച്ചിരിക്കുന്നത്. കുരിശ് പൊളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പണറായി വിജയനെ പരോക്ഷമായും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ഭൂരഹിത കുടിയേറ്റക്കാരുടെ പേരില്‍ കൈയ്യേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കുരിശ് പോലുള്ള മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ ക്രൈസ്തഭ സഭകള്‍ തന്നെ അപലപിച്ചിട്ടും അതിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കവചമൊരുക്കുകയാണ് ചെയ്യുന്നതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

 ക്രൈസ്തവ സഭകളുടെ പിന്തുണ

ക്രൈസ്തവ സഭകളുടെ പിന്തുണ

മൂന്നാറിലെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വന്‍ ജനപിന്തുണ ലഭിച്ചിരിക്കുന്നതായി ലേഖനത്തില്‍ വ്യക്തമാക്കുന്നു. പപ്പാത്തി ചോലയില്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങള്‍ ഒഴിച്ചാല്‍ ക്രിസ്തീയ സഭകള്‍ തന്നെ നടപടിയെ പിന്തുണയ്ക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ആരും ന്യായീകരിക്കുന്നില്ല

ആരും ന്യായീകരിക്കുന്നില്ല

മതപ്രതീകങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം ചെയ്ത രാതിയെ ആരുംതന്നെ ന്യായീകരിക്കുന്നില്ലെന്നും കൂടാതെ ഒഴിപ്പിക്കല്‍ നടപടി തുടരാനുള്ള ശക്തമായ പിന്തുണയാണ് ആ കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഭരണ പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മത സമുദായ കേന്ദ്രങ്ങളില്‍ നിന്നും ഒരു സര്‍ക്കാര്‍ നടപടിക്ക് പരക്കെ അംഗീകാരവും പിന്തുണയും ലഭിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ലേഖനം.

 ഭൂ, റിസോര്‍ട്ട് മാഫിയകളുടെ കൈയ്യാള്‍

ഭൂ, റിസോര്‍ട്ട് മാഫിയകളുടെ കൈയ്യാള്‍

യുഡിഎഫ് സര്‍ക്കാരിനെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അവസരങ്ങളിലൊക്കെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും എന്നാല്‍ നിക്ഷിപ്ത താതപര്യക്കാര്‍ ഉയര്‍ത്തിയ കന്മതിലുകള്‍ അതിനെ പ്രതിരോധിക്കുകയായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കാലാകാലങ്ങളില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര് കൈയ്യേറ്റം ഒഴിപ്പിക്കല്‍ ശ്രമങ്ങളെ അട്ടിമറിച്ചിരുന്നതായും ലേഖനത്തില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഭൂ, റിസോര്‍ട്ട് മാഫിയകളുടെ കൈയ്യാളായി പ്രവര്‍ത്തിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

അന്ധവിശ്വാസങ്ങളെ കച്ചവടമാക്കുന്നു

അന്ധവിശ്വാസങ്ങളെ കച്ചവടമാക്കുന്നു

ഭൂരഹിത, ഭവന രഹിത കുടിയേറ്റക്കാരുടെ പേരില്‍ കൈയ്യേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നവരെ ജനം തിരിച്ചറിയുമെന്നും ലേഖനം വ്യക്തമാക്കുന്നു. ഭൂമി കൈയ്യേറ്റ മാഫിയകള്‍ കുരിശടക്കം മത പ്രതീകങ്ങള്‍ ദുരൂപയോഗം ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും പുതുമയുളള കാര്യമല്ലെന്നും പറയുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കച്ചവടച്ചരക്കാക്കിയവരാണ് ഇതിനു പിന്നിലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

പരിഷ്‌കൃത സമൂഹം കൂട്ടു നില്‍ക്കില്ല

പരിഷ്‌കൃത സമൂഹം കൂട്ടു നില്‍ക്കില്ല

കുരിശിന്റെയും മതപ്രതീകങ്ങളുടെയും പേരില്‍ ഇത്തരം മാഫിയ സംഘങ്ങളുടെ ക്രിമിനല്‍ നടപടികള്‍ക്ക് രു പരിഷ്‌കൃത സമൂഹവും കൂട്ടു നില്‍ക്കില്ലെന്ന വസ്തുതയാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കുന്ന വര്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണെന്നും ലേഖനം.

 ദൈവത്തിനുള്ളത് ദൈവത്തിന്

ദൈവത്തിനുള്ളത് ദൈവത്തിന്

ഭൂമി കയ്യേറ്റ മാഫിയകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മതപ്രതീകം പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.ആധുനിക രാഷ്ട്രമീമാംസയുടെ അടിക്കല്ലാണ് മതനിരപേക്ഷത. മതനിരപേക്ഷതയുടെ ഏറ്റവും സുവ്യക്തമായ നിര്‍വചനം ആധുനിക ലോകത്തിന് സംഭാവന ചെയ്യുന്നത് വിശുദ്ധ വേദപുസ്തകമാണ്. 'സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനു'മെന്ന ക്രിസ്തുവചനം മതനിരപേക്ഷതയുടെയും മത-രാഷ്ട്രീയ ബന്ധങ്ങളുടെയും സമഗ്ര മൂര്‍ത്തീകരണമാണ് രാഷ്ട്ര സമ്പത്തിന്‍മേല്‍ മതത്തിന്റെ പേരിലുള്ള കയ്യേറ്റത്തെയാണ് പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. അതിനെ അപലപിക്കാന്‍ മതമേലധ്യക്ഷന്മാര്‍ മടികൂടാതെ രംഗത്തുവന്നുവെന്നത് മതേതര ജനാധിപത്യത്തിന്റെ വിജയമായി ചരിത്രം അടയാളപ്പെടുത്തും- ലേഖനം വ്യക്തമാക്കുന്നു.

 എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്ത്

എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്ത്

ഭക്തിയുടെയും മതപ്രതീകത്തിന്റെയും വിനോദസഞ്ചാര വ്യവസായത്തിന്റെയും മറ്റെന്തിന്റെയും പേരിലാണെങ്കിലും പൊതുമുതല്‍ കയ്യേറാന്‍ ആരെയും ആരും അനുവദിക്കരുതെന്ന ശക്തമായ ജനകീയ താക്കീതാണ് കേരള ജനത ഗവണ്‍മെന്റിന് നല്‍കുന്നതെന്ന് ലേഖനം പറയുന്നു. ആ ധാര്‍മികമായ കരുത്ത് പതിറ്റാണ്ടായി ഭൂമി ക്കും പരിസ്ഥിതിക്കും ജനങ്ങളുടെ നിലനില്‍പിനുതന്നെയും ഭീഷണിയായി തുടര്‍ന്നുവരുന്ന ഭൂമാഫിയ വാഴ്ചയ്ക്കും കയ്യേറ്റത്തിനും എതിരെ കാര്‍ക്കശ്യത്തോടെ നീങ്ങാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന് കരുത്തുപകരണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അര്‍ഹരായ മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും ഭൂമിയുടെമേലുള്ള അവകാശം നിയമാനുസൃതം ഉറപ്പുനല്‍കിക്കൊണ്ടുള്ള അത്തരമൊരു നീക്കം കേരള ജനത സഹര്‍ഷം സ്വാഗതം ചെയ്യുമെന്നും ലേഖനം വ്യക്തമാക്കുന്നു

English summary
janayugam editorial supports pappathichola cross removal action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X