കൈരളിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലേ? ജന്മഭൂമിയ്ക്ക് പറ്റിയ വലിയ അമളി... പേര് പോലും അറിയില്ല!!!
മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ വിശദീകരണം ഒന്നും ആര്‍ക്കും വേണ്ടിവരില്ല. മലയാള സിനിമയില്‍ ദശാബ്ദങ്ങളായി നിറഞ്ഞുനില്ക്കുന്ന മമ്മൂട്ടിയെ അറിയാത്തവരായി ആരും ഉണ്ടാവുകയും ഇല്ല.
മമ്മൂട്ടി എന്നത് അദ്ദേഹത്തിന്റെ സിനിമയിലെ പേര് ആണെന്നതും കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയുന്നുണ്ടാവും. എന്താണ് മമ്മൂട്ടിയുടെ ശരിയായ പേര് എന്ന് അറിയാത്തവരും കുറവായിരിക്കും. അങ്ങനെ അറിയാത്തവരുണ്ടെങ്കില്‍ അത് ഒന്ന് ഗൂഗിള്‍ ചെയ്താല്‍ കണ്ടെത്താവുന്നതേയുള്ളു. പക്ഷേ, ജന്മഭൂമിയ്ക്ക് ഇതേ പറ്റി വലിയ ധാരണയില്ലെന്ന് തോന്നു എന്ന് പറയേണ്ടിവരും. അതിന്റെ കഥ ഇങ്ങനെ...

കൈരളി വില്‍ക്കുന്നു
സിപിഎമ്മിന്റെ പിന്തുണയോടെ തുടങ്ങിയ ടെലിവിഷന്‍ ചാനല്‍ ആയ കൈരളി വില്ക്കാന് പോകുന്നു എന്നാണ് രണ്ട് ദിവസം മുമ്പ് ജന്മഭൂമിയില് വന്ന വാര്‍ത്ത. പരിപാടികള്‍ കാണാന്‍ ആളില്ലെന്നും സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിട്ടും ചാനലുകള്‍ തകര്‍ന്നടിഞ്ഞു എന്നും ഒക്കെയാണ് പറയുന്നത്.

ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലെന്ന്
മലയാളം കമ്യൂണിക്കേഷന്‍സിന്റെ കീഴിലാണ് കൈരളി ചാനലുകള്‍. ജോണ്‍ ബ്രിട്ടാസ്, എകെ മൂസ, വികെ മുഹമ്മദ് അഷര്‍, ടിആര്‍ അജയന്, എംഎം മോനായി, സികെ കരുണാകരന്, പിഐ മുഹമ്മദ് കുട്ടി, എ വിജയരാഘവന് എന്നിങ്ങനെ എട്ട് ഡയറക്ടര്‍മാരാണ് ചാനലിനുള്ളത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ചാനലിന്റെ ചെയര്മാന് ആയ മമ്മൂട്ടി ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല എന്നും വാര്‍ത്തയില്‍ വ്യക്തമായി പറയുന്നു.

അപ്പോള്‍ ആരാണ് ആ മുഹമ്മദ് കുട്ടി
ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു പിഐ മുഹമ്മദ് കുട്ടി ഉണ്ടെന്ന് ജന്മഭൂമി വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ ആരായിരിക്കും ആ മുഹമ്മദ് കുട്ടി? മമ്മൂട്ടിയുടെ ഔദ്യോഗിക രേഖകളിലെ പേര് പിഐ മുഹമ്മദ് കുട്ടി എന്നാണെന്ന് ജന്മഭൂമി അറിയാതെ പോയതാണോ എന്നാണ് ചോദ്യം. പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി എന്നാണ് മമ്മൂട്ടിയുടെ ഔദ്യോഗിക നാമം.

ഒരിടത്തല്ല, രണ്ടിടത്ത്
വാര്‍ത്തയുടെ രത്നച്ചുരുക്കമായി തലക്കെട്ടിന് താഴെ ഇങ്ങനെ ഒരു വിവരം ആദ്യം തന്നെ വന്നിട്ടുണ്ട്. പിന്നീട് വാര്‍ത്തയില്‍ വിശദമായി തന്നെ ഇക്കാര്യം പറയുന്നു. ചാനല്‍ ചെയര്മാന് മമ്മൂട്ടി പോലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലെന്നാണ് ജന്മഭൂമിയുടെ കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
ജൂണ്‍ 20, ഞായറാഴ്ചയാണ് ജന്മഭൂമിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും വഴിവച്ചിരുന്നു. എന്തായാലും മൂന്ന് ദിവസം പിന്നിട്ടുകഴിഞ്ഞിട്ടും ആ തെറ്റ് ജന്മഭൂമി ഓണ്‍ലൈന്‍ ഇതുവരെ തിരുത്തിയിട്ടില്ല.

ഇനി വാര്‍ത്തയിലേക്ക്
ഇനി വാര്‍ത്തയിലേക്ക് വരാം. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് കീഴില്‍ മൂന്ന് ചാനലുകളാണ് ഉപ്പോഴുള്ളത്. കൈരളി ടിവിയും കൈരളി ന്യൂസും പിന്നെ വി ചാനലും. ഇതില്‍ കൈരളി ന്യൂസ് ഒഴികെയുള്ള രണ്ട് ചാനലുകള്‍ വില്ക്കാന് ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത.

ആര്‍ക്ക് വില്‍ക്കുന്നു
മുംബൈ ആസ്ഥാനമായുള്ള ഒരു മലയാളി ബിസിനസ് ഗ്രൂപ്പിനാണ് ചാനലുകള്‍ വില്ക്കാന് ആണ് പദ്ധതി എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇത്തരമൊരു നീക്കം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നതായാണ് ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നത്. സിപിഎമ്മിനുള്ളില്‍ നിന്നുള്ള എതിര്‍പ്പ് മൂലം ആണ് ഇത് നടക്കാതിരുന്നത് എന്നാണ് ജന്മഭൂമി പറയുന്നത്.

കൈരളിയുടെ ചരിത്രം
2000 ഓഗസ്റ്റ് 17 ന് ആണ് കൈരളി ടിവി തുടങ്ങുന്നത്. മലയാളത്തിലെ മൂന്നാമത്തെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ആണ് കൈരളി. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. മമ്മൂട്ടിയുടെ ചെയര്മാന്. ഇപ്പോള്‍ രാജ്യസഭാ എംപിയായ ജോണ്‍ ബ്രിട്ടാസ് ആണ് മാനേജിങ് ഡയറക്ടര്‍.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications