• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒരു പ്രത്യേക തരം പുരോഗമനം'; ഫാത്തിമ തഹ്ലിയക്കെതിരെ ട്രോളുമായി ജസ്ല മാടശ്ശേരി

Google Oneindia Malayalam News

കോഴിക്കോട്: വിവാഹ പ്രായപരിധി ഉയര്‍ത്തല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നീ വിഷയങ്ങളെ എതിര്‍ത്ത് രംഗത്ത് വന്ന മുന്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ ട്രോളുമായി ജസ്ല മാടശ്ശേരി.

യുപില്‍ അഖിലേഷിനൊപ്പം 4 പാര്‍ട്ടികളുടെ സഖ്യം, എസ്പിയുടെ ലക്ഷ്യം സര്‍വേയില്‍ പറഞ്ഞ കാര്യങ്ങള്‍യുപില്‍ അഖിലേഷിനൊപ്പം 4 പാര്‍ട്ടികളുടെ സഖ്യം, എസ്പിയുടെ ലക്ഷ്യം സര്‍വേയില്‍ പറഞ്ഞ കാര്യങ്ങള്‍

ഫാത്തിമയുടെ നിലപാടില്‍ കാപട്യമുണ്ടെന്ന എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞ വാക്കുകളാണ് ജസ്ല ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു പ്രത്യേക തരം പുരോഗമനം എന്ന തലക്കെട്ടോടെയാണ് ജസ്ല വീഡിയോ പങ്കുവെച്ചത്. എംഇഎസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തിലായിരുന്നു ഫസല്‍ ഗഫൂറിര്‍ ഈ വിവാദ പരാമര്ശം ഉന്നയിച്ചത്.

1

നിഖാബ് ധരിക്കുന്നതിനെ അനുകൂലിച്ച ഫാത്തിമ തഹ്ലിയ നിഖാബ് നിരോധനം എംഇഎസിലേക്ക് വരുന്ന പെണ്‍കുട്ടികളുടെ അവകാശലംഘനമല്ലേ എന്ന് ചാനല്‍ പരിപാടിയില്‍ ഫസല്‍ ഗഫൂറിനോട് ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായിരുന്നു ഫസല്‍ ഗഫൂര്‍ ഫാത്തിമക്കെതിരെ പരമാര്‍ശം ഉന്നയിച്ചിരുന്നത്. ഇങ്ങനത്തെ കഥാപാത്രങ്ങളാണ് വിചിത്ര വാദികളെന്നും ആ കുട്ടിയെ നോക്കുക. അവര് നല്ല മേക്കപ്പ് എല്ലാം ചെയ്ത് അവരുടെ മുഖമെല്ലാം കാണിച്ച് രാഷ്ട്രീയത്തിലും അല്ലാതെയുമായി നടക്കുന്നുണ്ടെന്നും എന്നിട്ടവര്‍ മറ്റുള്ളവരുടെ മുഖം മറയ്ക്കാന്‍ വേണ്ടി വാദിക്കുകയാണെന്നും കാപട്യമാണിടെന്നുമാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നത്. ഈ വീഡിയോ ആണ് പ്രത്യേക തരം പുരോഗമനം എന്ന തലക്കെട്ടോടുകൂടി ജസ്ല മാടശ്ശേരി പങ്കുവെച്ചത്.

'ലൈംഗികതയെ നിയന്ത്രിക്കും', പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ മഹിളാ അസോസിയേഷൻ'ലൈംഗികതയെ നിയന്ത്രിക്കും', പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ മഹിളാ അസോസിയേഷൻ

2

ജെന്‍ഡര്‍ ന്യൂട്രല്‍ ഇക്വാലിറ്റി ആണിനും പെണ്ണിനും ഒരേ യൂനിഫോം എന്നത് കഴിഞ്ഞ ദിവസം ബാലുശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലക്കിയിരുന്നു. ഇതിനെതിരെ ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകളിലെ നേതാക്കള്‍ വിമര്‍ശനവും പ്രതിഷേധവുമായും രംഗത്തെത്തിയിരുന്നു. ലിംഗസമത്വ യൂണിഫോം എന്ന ആശയം വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനമാണെന്നാണ് ജെന്‍ട്രല്‍ ന്യൂട്രല്‍ യൂനിഫോമിനെതിരെ ഫാത്തിമ തഹ്ലിയ പറഞ്ഞത്.

3

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ സ്‌ക്കൂളുകളില്‍ പഠിക്കുന്നുണ്ടെന്നും പുതിയ പരിഷ്‌ക്കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്നുമാണ് ഫാത്തിമ തഹ്ലിയ പറഞ്ഞത്.

മുസ്ലിം ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല: കെ സുരേന്ദ്രന്‍മുസ്ലിം ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല: കെ സുരേന്ദ്രന്‍

4

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന പെണ്‍കുട്ടികളുടെ പ്രായം 18ല്‍ നിന്ന് 21 ആക്കുന്ന ബില്ലിനെതിരെയും ഫാത്തിമ തഹ്ലിയ രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ പ്രായംപതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നാക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുളള കടന്നുകടയറ്റമാണെന്നാണ് ഫാത്തിമയുടെ വാദം. ഭരണകൂടമോ സമൂഹമോ അല്ല സ്ത്രീകളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടതെന്നും പുരുഷന്‍മാരുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്നും ഫാത്തിം തഹ്ലിയ പറഞ്ഞു.

5

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഫേസ്ബുക്കിലൂടെയാണ് ഫാത്തിമ തഹ്ലിയ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കുമെന്നും ഫാത്തിമ കുറിപ്പില്‍ പറയുന്നു.

'ലീഗ് സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ കൊള്ളയടിച്ചു'; ആരോപണവുമായി ഐഎന്‍എല്‍'ലീഗ് സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ കൊള്ളയടിച്ചു'; ആരോപണവുമായി ഐഎന്‍എല്‍

cmsvideo
  Suresh Gopi MP invites Fathima Thahliya to join BJP
  6

  ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക് അത് 28 ആവാം, വേറെ ചിലര്‍ക്ക് 38 ആവാം. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും ഭരണകൂടമോ സമൂഹമോ അല്ല അത് തീരുമാനിക്കേണ്ടതെന്നും ഫാത്തിമ കുറിപ്പില്‍ പറയുന്നു. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

  English summary
  Jasla Madassery with a troll against former MSF National Vice President Fatima Tahliya goes vairal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X