കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിഎം മാനേജ്‌മെന്റിന്റെ നിലപാട് ധാര്‍ഷ്ട്യത്തിന്റേത്: ജാസ്മിന്‍ഷ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: യു.എന്‍.എയുടെ ഉപരോധ സമരത്തെ അടച്ചുപൂട്ടല്‍ ഭീഷണികൊണ്ട് നേരിടാനുള്ള കെ.വി.എം. മാനേജ്‌മെന്റിന്റെ നിലപാട് ധാര്‍ഷ്ട്യത്തിന്റേതാണെന്ന് ജാസ്മിന്‍ഷ. ഈ മാസം 14ന് കെ.വി.എമ്മിലെ സമരം 300 ദിവസം പിന്നിടുകയാണ്. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ പോലും നിഷേധ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചും സമരം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിയമം വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 14 മുതല്‍ ആശുപത്രി ഉപരോധം ശക്തമാക്കും. സംസ്ഥാനത്തെ ആയിരക്കണക്കിന് നഴ്‌സുമാര്‍ തുടര്‍ച്ചയായി സമരത്തില്‍ അണിനിരക്കും.

യു.എന്‍.എയുടെ ഉപരോധം നടന്നാല്‍ ആശുപത്രി അടച്ചിടുമെന്ന ഭീഷണിയാണിപ്പോള്‍. അങ്ങിനെ അടച്ചുപൂട്ടാനാണ് തീരുമാനമെങ്കില്‍ പിന്നീട് തുറക്കാതിരിക്കാനുള്ള പോരാട്ടവും യു.എന്‍.എയുടെ ഭാഗത്തുനിന്നിണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുണൈറ്റ് നഴ്‌സസ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ ബോഡിയോഗം റീജ്യണല്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നത് സംബന്ധിച്ച് ജനറല്‍ ബോഡി യോഗം ചര്‍ച്ചചെയ്തു. സംസ്ഥാനത്ത് ഇതുവരെ 61 ആശുപത്രികളിലാണ് പുതുക്കിയ ശമ്പളം ഉറപ്പാക്കിയത്. മറ്റിടങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കേരള നഴ്‌സിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഷോബി ജോസഫ് അധ്യക്ഷനായി എം.വി. സുധീപ് , സിബി മുകേഷ്, ഹാരിസ് മണലുംപാറ എന്നിവരുള്‍പ്പെടുന്ന സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

thrissur

നവംബര്‍ 16, 17, 18 തിയതികളില്‍ കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ ആഗസ്റ്റ് ഒന്നുമുതലും ജില്ലാ സമ്മേളനങ്ങള്‍ സെപ്തംബറിലുമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സുധീപ് എം വി, സംസ്ഥാന ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, ദേശീയ വൈസ് പ്രസിഡന്റ് ഹാരിസ് മണലുംപാറ, വര്‍ക്കിങ് സെക്രട്ടറി ബെല്‍ജോ ഏലിയാസ്, ജോ.സെക്രട്ടറി ജോ.സെക്രട്ടറി വിദ്യ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
Jasmineshah about KVM Management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X