കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍! സിസിടിവി ഓഫ് ചെയ്തത് സര്‍ക്കാര്‍ പ്രതിനിധി

  • By Desk
Google Oneindia Malayalam News

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഏറെയായിരുന്നു. ജയലളിതയുടെ മരണ സമയത്ത് ചൈന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ദുരൂഹമായ ചില കാര്യങ്ങള്‍ നടന്നിരുന്നെന്ന് നേരത്തേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജയലളിത ആശുപത്രിയില്‍ കിടന്ന ദിസങ്ങളില്‍ ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫാക്കിയിരുന്നു. എന്നാല്‍ എന്തിന് ഓഫാക്കിയെന്ന ചോദ്യത്തിനാണ് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നത്. കാമറ ഓഫാക്കാന്‍ നിര്‍ദ്ദേശിച്ചയാളെ കുറിച്ച് ആശുപത്രി സിഒഒ അന്വേഷണ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി. വിവരങ്ങള്‍ ഇങ്ങനെ

ആശുപത്രിയില്‍

ആശുപത്രിയില്‍

2016 ഡിസംബര്‍ അഞ്ചിനാണ് അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് ജയലളിത മരിക്കുന്നത്. ഇതിന് മുമ്പ് 75 ദിവസം അവര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. 2016 സപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ നാലിന് രാത്രി ഹൃദയാഘാതമുണ്ടായി. അഞ്ചിന് മരണം സ്ഥിരീകരിച്ചു.

മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

ഈ ദിനങ്ങളില്‍ ആശുപത്രിയിലെ സിസിടിവി ക്യാമകള്‍ ഓഫ് ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
അപ്പോളോ ആശുപത്രി ചെയര്‍മന്‍ ഡോ. പ്രതാപ് സി റെഡ്ഡിയായിരുന്നു മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.എന്നാല്‍ ആര് പറഞ്ഞിട്ടാണ് കാമറകള്‍ ഓഫ് ചെയ്തതെന്ന ചോദ്യം ഇതോടെ ഉയര്‍ന്നു.

പുതിയ വെളിപ്പെടുത്തല്‍

പുതിയ വെളിപ്പെടുത്തല്‍

എന്നാല്‍ തമിഴ്നാട് സര്‍ക്കാരിലെ ഒരു പ്രതിനിധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രി അധികൃതര്‍ സിസിടിവി ഓഫ് ചെയ്തതെന്നാണ് അപ്പോളോ ആശുപത്രി ചീഫ് ഓഫ് ഓഫീസര്‍ സുബ്ബയ്യ വിശ്വനാഥന്‍ അന്വേഷണ കമ്മീഷന് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.

പ്രവര്‍ത്തിച്ചിരുന്നു

പ്രവര്‍ത്തിച്ചിരുന്നു

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ജയലളിതയെ ആദ്യം പ്രവേശിപ്പിച്ച മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയപ്പോഴാണ് സിസിടിവി കാമറകള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചതെന്നും സുബ്ബയ്യ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കി.

സമര്‍പ്പിക്കാന്‍

സമര്‍പ്പിക്കാന്‍

ഇതോടെ സിസിടിവി ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചയാളുടെ പേര് വിവരങ്ങള്‍ കമ്മീഷന് മുന്‍പാകെ എഴുതി നല്‍കാനും ഡിസംബറില്‍ ജലയലളിതയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഉളള വീഡിയോ ഫൂട്ടേജുകള്‍ സമര്‍പ്പിക്കാനും സുബ്ബയ്യയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഉറപ്പില്ല

ഉറപ്പില്ല

എന്നാല്‍ ഡിസംബറിലെ ഫൂട്ടേജുകള്‍ ആശുപത്രി അധികൃതരുടെ പക്കല്‍ ഉണ്ടോയെന്നത് സംബന്ധിച്ച് തനിക്ക് വ്യക്തത ഇല്ലെന്നായിരുന്നു സുബ്ബയ്യയുടെ മറുപടി. അതേസമയം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍മാരുടെ കോടതിയിലെ അസാന്നിധ്യവും കമ്മീഷന്‍ ചോദ്യം ചെയ്തു. ഡോക്ടര്‍മാര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും അറുമുഖ സ്വാമി കമ്മീഷന്‍ വ്യക്തമാക്കി.

റെഡ്ഡിയുടെ വെലിപ്പെടുത്തല്‍

റെഡ്ഡിയുടെ വെലിപ്പെടുത്തല്‍

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ സിസിടിവി കാമറകള്‍ ഓഫ് ചെയ്തിരുന്നെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയായിരുന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

നിരീക്ഷിക്കേണ്ട

നിരീക്ഷിക്കേണ്ട

ആരും ജയലളിതയെ നിരീക്ഷിക്കേണ്ട എന്നു കരുതിയാണ് സിസിടിവി ക്യാമറങ്ങള്‍ ഈ ഭാഗത്തുനിന്ന് നീക്കിയിതെന്നായിരുന്നു വിശദീകരണം. ഇതോടെ ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതയേറി. ഇത്രയും ദിവസം എന്തിനാണ് സിസിടിവി ക്യാമറകള്‍ ഓഫാക്കി വച്ചതെന്ന ചോദ്യമായിരുന്നു ഇതോടെ ബാക്കിയായത്. ആരുടെയെങ്കിലും സമ്മര്‍ദ്ദം മൂലമാണോ ആശുപത്രി അധികൃതര്‍ ഇങ്ങനെ ചെയ്തതെന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളായിരുന്നു ഇതോടെ ഉയര്‍ന്നത്.

ബാത്റൂമില്‍

ബാത്റൂമില്‍

ഇതുസംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ ജയലളിതയുടെ തോഴി ശശികലയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജയലളിത അബോധാവസ്ഥയില്‍ ബാത്റൂമില്‍ വീണിരുന്നെന്നും പിന്നീട് മരിക്കുകയായിരുന്നുവെന്നുമായിരുന്നു ശശികല പറഞ്ഞത്.

വരും ദിവസം

വരും ദിവസം

എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ ജയലളിതയുടെ മരണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാരും പാര്‍ട്ടിയും ഇതോടെ പ്രതിസന്ധിയിലായേക്കും.

English summary
jaya-death-apollo-coo-says-cctv-turned-occasionally-govt-officials-request-
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X