കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം, സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജയസൂര്യ

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തമിഴ് ചിത്രമായ മാസ്റ്റർ ആണ് ആദ്യമായി പ്രദർശനത്തിന് എത്തിയിരിക്കുന്നത്. പത്ത് മാസങ്ങൾക്ക് ശേഷം ആദ്യമെത്തുന്ന മലയാള ചിത്രത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. ജയസൂര്യ നായകനായ പ്രജേഷ് സെൻ ചിത്രം വെള്ളം ആണ് ആദ്യ മലയാള ചിത്രമായി ഈ മാസം 22ന് തിയറ്ററുകളിൽ എത്തുക

നടൻ ജയസൂര്യ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പ്രിയമുള്ളവരേ, സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ്ററുകളിൽ ഇരുന്ന് സിനിമ കാണാൻ നമ്മൾ എല്ലാവരും കൊതിച്ചിരിക്കുകയായിരുന്നു അല്ലേ. കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ തിയറ്ററുകൾ തുറന്നിരിക്കുകയാണ്. ആദ്യ ചിത്രമായി ഞാൻ അഭിനയിച്ച 'വെള്ളം' പ്രദർശനത്തിനെത്തുന്നത് എന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള ചിത്രം. ഏറെ ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിത്. നിങ്ങളിൽ, നമ്മളിൽ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നൽകിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി.

vellam

പൂർണമായും live sound- ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവർ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു. ഒരിക്കലും 'വെള്ളം' നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം. ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യം തന്നെയാണ്. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ കൊവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കുകയാണ്. കൊവിഡ് വാക്സിൻ കൂടി എത്തുന്നതോടെ മഹാമാരിയെ തുടച്ചു നീക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് ഉള്ളത്.

Recommended Video

cmsvideo
മാസ്റ്റർ കാണാനെത്തിയവരോട്.. ഇമ്മാതിരി പണി വേണ്ടായിരുന്നു പോലീസേ | Oneindia Malayalam

തിയറ്ററുകൾ പ്രവർത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയായിരിക്കും. അത് അനുസരിക്കുന്നത് പ്രധാനമാണ്. തിക്കും തിരക്കും ഒഴിവാക്കി, സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മാറിയ ശേഷം മാത്രം എത്തുക. അലക്ഷ്യമായി തുപ്പുകയോ സാധനങ്ങൾ വലിച്ചെറിയാതിരിക്കുകയോ ചെയ്യുക. കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്റർടെയ്നറായാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദി. സ്നേഹത്തോടെ ജയസൂര്യ''.

English summary
Jayasurya about Vellam movie being the first one to be released in Theatres after 10 months break
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X