Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയസൂര്യയും പരാതിക്കാരിയും ഒരു സിനിമയില്‍ അഭിനയിച്ചു; പക്ഷേ, ആ സംഭവത്തിന് തെളിവില്ല

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരായ കേസില്‍ തെളിവില്ലെന്ന് സൂചന. കേസ് അവസാനിപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ അഭിപ്രായം തേടിയ ശേഷം ഇക്കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുക്കും. നിലവില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതിന് മാത്രമാണ് തെളിവ് ലഭിച്ചത്. എന്നാല്‍ പീഡിപ്പിച്ചതിന് തെളിവ് കിട്ടിയിട്ടില്ല.

കിട്ടിയ തെളിവ് വച്ച് കുറ്റപത്രം സമര്‍പ്പിക്കണമോ എന്നും എഡിജിപിയുടെ അഭിപ്രായ പ്രകാരം തീരുമാനിക്കും. ജയസൂര്യയ്ക്ക് എതിരെ മാത്രമല്ല, ബാലചന്ദ്രമേനോന് എതിരായ കേസിലും ഇതുതന്നെയാണ് അവസ്ഥ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ എടുത്ത പ്രധാന കേസുകളെല്ലാം അവസാനിപ്പിക്കുന്നതിലേക്കാണ് നീങ്ങുന്നത്.

jayasurya case updates-

അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടി പാര്‍വതി തിരുവോത്ത് ചില ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇതിനെതിരെ നടി മാലാ പാര്‍വതിയും സംവിധായിക വിധു വിന്‍സെന്റും രംഗത്തുവരികയും ചെയ്തു. കേസുമായി മുന്നോട്ട് പോകാന്‍ ആരും തയ്യാറാകാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരും പോലീസും എന്തു ചെയ്യുമെന്ന ചോദ്യമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്.

അതിനിടെയാണ് ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസ് അവസാനിപ്പിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്. പീഡന കേസില്‍ തെളിവില്ല എന്ന നിലപാടിലാണ് പോലീസ്. 2008ല്‍ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടു നടന്മാരും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജയസൂര്യ സെക്രട്ടേറിയറ്റില്‍ വച്ചും ബാലചന്ദ്ര മേനോന്‍ വഞ്ചിയൂരിലെ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.

നടന്‍ മുകേഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെ പരാതി ഉന്നയിച്ച നടി തന്നെയാണ് ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരെ പരാതിപ്പെട്ടത്. നടിയും ജയസൂര്യയും ഒരു സിനിമയില്‍ അഭനയിച്ചു എന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ പീഡനം നടന്നു എന്നതിന് തെളിവ് ലഭിച്ചില്ല. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ ശുചിമുറി പിന്നീട് പൊളിച്ച് വനം മന്ത്രിയുടെ ഓഫീസാക്കി മാറ്റിയിരുന്നു.

പരാതിക്കാരിക്ക് സ്ഥലം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടേറിയറ്റില്‍ ഷൂട്ടിങ് നടന്നിരുന്നു. എന്നാല്‍ ഓഫീസുകളില്‍ കയറാന്‍ അനുവാദം നല്‍കിയിരുന്നില്ല. ഈ കേസില്‍ സാക്ഷിമൊഴിയില്ലാത്തതും തിരിച്ചടിയായി. അതേസമയം, ബാലചന്ദ്ര മേനോന്‍ താമസിച്ച ഹോട്ടലില്‍ നടി എത്തിയതിന് തെളിവ് ലഭിച്ചില്ല.

പരാതിയില്‍ പറയുന്ന ഹോട്ടലില്‍ ബാലചന്ദ്ര മേനോന്‍ താമസിച്ചു എന്ന് പോലീസിന് മനസിലായിട്ടുണ്ട്. എന്നാല്‍ നടി ഇവിടെ എത്തിയതിന് തെളിവില്ല. സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടില്ല. ഹോട്ടല്‍ രേഖയിലും ഇതില്ലത്രെ. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സംഭവത്തിന് സാക്ഷിയാണ് എന്ന് പരാതിക്കാരി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ കണ്ടില്ല എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മൊഴി നല്‍കിയതത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+