കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയ നടത്തിപ്പുകാരുടെ ലക്ഷ്യം കച്ചവടമെന്ന്

  • By Meera Balan
Google Oneindia Malayalam News

റാഞ്ചി: കേരളത്തിലെ അനാഥാലയ നടത്തിപ്പുകാരുടെ ലക്ഷ്യം കച്ചവടമാണെന്ന് ഝാര്‍ഖണ്ഡ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് പണം വാങ്ങുന്നതിനായാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ അനാഥാലയങ്ങളുയേക്ക് എത്തിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് മുക്കത്തെ അനാഥാലയത്തെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ഞാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ മനീഷ് രഞ്ജന്‍ ഐഎഎസ് മുഖ്യമന്ത്രി ഹേമന്ദ് സോറന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Kozhikode

കുട്ടികളുടെ തലയെണ്ണി കേരള സര്‍ക്കാരില്‍ നിന്നും അനാഥാലയങ്ങള്‍ ഫണ്ട് വാങ്ങിയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനാഥാലയങ്ങളില്‍ കുട്ടികളെ നിറയ്ക്കുന്നതിലൂടെ വിദേശത്ത് നിന്നും വന്‍ തുക അാഥാലയങ്ങള്‍ക്ക് സഹായമായി ലഭിയ്ക്കുന്നു. കേരളത്തിലെ അനാഥാലയം നടത്തിപ്പുകാരുടെ ലക്ഷ്യം കച്ചവടമാണെന്നാണ് സംഘം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കേരളത്തിലെ വിവിധ അാഥാലയങ്ങളിലേയ്ക്ക് കുട്ടികളെ എത്തിച്ചിരുന്നു. സഭംവം വിവാദമായതോടെ കുട്ടികളെ തിരിച്ചയച്ചു.

English summary
Jharkhand enquiry commission report against Kerala orphanages on 'Child Trafficking'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X