ജിമിക്കി കമ്മലിന് മലപ്പുറത്ത് ഫ്ലാഷ് മൊബ് നടത്തിയ മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ സദാചാര വാദികള്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറത്ത് ഫഌഷ് മൊബില്‍ പങ്കെടുത്ത മുസ്ലിംപെണ്‍കുട്ടികള്‍ക്കെതിരെ സദാചാര വാദികള്‍ രംഗത്ത്. സോഷ്യല്‍മീഡിയയില്‍ ഫഌഷ് മൊബ് വൈറലായതോടെയാണു സദാചാരവാദികളും രംഗത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം സദാചാര വാദികള്‍ ഇവരെ ക്രൂഷിക്കുമ്പോള്‍ ഇവര്‍ക്ക് പിന്തുണയുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

മുശറഫും സഈദും സഖ്യമുണ്ടാക്കുന്നു; തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടുമെന്ന് സൂചന

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയിലെ ഫഌഷ് മൊബിലാണ് വിദ്യാര്‍ഥിനികള്‍ പങ്കെടുത്തത്.

mlpm

മലപ്പുറത്ത് മുസ്ലിംപെണ്‍കുട്ടികള്‍ നടത്തി ഫഌഷ് മൊബ്.

മലപ്പുറം ടൗണില്‍ നടന്ന പരിപാടിയില്‍ മോഹന്‍ലാല്‍ അഭിനയിച്ച വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിനാണ് കുട്ടികള്‍ ചുവട് വെച്ചത്. ഇതോടെയാണ് വിദ്യാര്‍ഥിനികളെ പരിഹസിച്ചും ആക്ഷേപിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ എത്തിയത്. വിദ്യാര്‍ഥിനികളുടെ ഡാന്‍സ് വൈറലായതോടെ പലരും എതിര്‍പ്പമായി രംഗത്ത് വരികയായിരുന്നു. ആക്ഷേപിച്ചവരെ എതിര്‍ത്തും പെണ്‍കുട്ടികള്‍ക്ക് പിന്തുണയായും പലരും രംഗത്ത് എത്തിയട്ടുണ്ട്.

flash

മുസ്ലിംവേഷമായ മുഖമക്കന ധരിച്ചാണ് കുട്ടികള്‍ മലപ്പുറം കുന്നുമ്മല്‍ ടൗണില്‍ ഡാന്‍സ് നടത്തിയത്. ഇതാണ് സദാചാര വാദികളെ ചൊടിപ്പിച്ചിരിക്കുന്നത്.

മുസ്ലിംപെണ്‍കുട്ടികളെ പറയിപ്പിക്കാന്‍ ഇറങ്ങിയ ടീം എന്നു പറഞ്ഞുവരെ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വഴി ഡാന്‍സ് വീഡിയോയും സ്‌ക്രീന്‍ ഷോട്ടും സഹിതം ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്.


മലപ്പുറത്ത് മുസ്ലിംപെണ്‍കുട്ടികള്‍ നടത്തി ഫഌഷ് മൊബ് വീഡിയോ

English summary
Jimmiki kammal flash mob by muslim students; Cyber moralist against those students
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്