കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി; ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം

Google Oneindia Malayalam News

ടെക്നോളജി ലോകത്തെ വിപ്ലകരമായ മാറ്റം തന്നെയായിരുന്നു 5ജിയിലേക്കുള്ള ചുവടുവെപ്പ്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ജിയോയുടെ 5ജി സേവനം ലഭ്യമായിരുന്നത്. ഇപ്പോൾ മറ്റ് രണ്ട് ജില്ലകളിൽ കൂടി 5ജി സേവനം ലഭ്യമാകും. ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് റിലയൻസ് ജിയോ പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തിയത്. ആഗ്രഹ, കാൻപൂർ, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂർ, കോഴിക്കോട്, തൃശൂർ, നാഗ്പൂർ, അഹമ്മദ്‌നഗർ എന്നിവിടിങ്ങളിലാണ് ഇനി 5ജി സേവനം ലഭ്യമാവുക. ഈ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ജിയോ വെൽകം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5ജി സേവനം ലഭ്യമാകും.

5g

വിവാഹപന്തലിൽ പഴവുമായി വരൻ; കരണംനോക്കിപൊട്ടിച്ച് വധു; പിന്നീട് നടന്നത് ഇങ്ങനെവിവാഹപന്തലിൽ പഴവുമായി വരൻ; കരണംനോക്കിപൊട്ടിച്ച് വധു; പിന്നീട് നടന്നത് ഇങ്ങനെ

ജനുവരി 10 മുതൽ, തൃശ്ശൂരിലും കോഴിക്കോടും ഉള്ള ജിയോ ഉപയോക്താക്കൾക്ക് അധിക ചിലവുകൾ ഒന്നുമില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോ​ഗിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും. 4ജി നെറ്റ് വർക്കിനെ ആശ്രയിക്കാത്ത സ്റ്റാൻഡലോൺ 5ജി നെറ്റ് വർക്കാണ് ജിയോയുടേത്. നേരത്തെ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആണ് 5 ജി ലഭിച്ചിരുന്നത്.

ജിയോ 5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം.

കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്വർക്ക് സ്ലൈസിംഗ് എന്നീ സേവനങ്ങൾ സ്റ്റാൻഡലോൺ 5ജി ഉപയോഗിച്ച് ജിയോയ്ക്ക് നൽകാൻ കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽക്കം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും.

നിലവിൽ ഇന്ത്യയിലെ 72 നഗരങ്ങളിൽ ജിയോ 5ജി ലഭ്യമാണ്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു . പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ ഒന്നിനായിരുന്നു 5 ജി സേവനം രാജ്യത്ത് അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ പ്രധാന 8 നഗരങ്ങളിൽ മാത്രം ആണ് സേവനം ലഭിച്ചിരുന്നത്. നവംബർ അവസാനത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിച്ചു..

English summary
Jio 5G available in Kozhikode and Thrissur from 10th January, customers should aware of these things
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X