കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോജി എന്ന യുവതിയെ കഴുത്തറുത്ത് കൊന്നതും അമീറുള്‍ ഇസ്ലാമോ...? ക്രൈം ബ്രാഞ്ചിന്റെ സംശയം

Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസില്‍ പിടിയിലായ അമീറുള്‍ ഇസ്ലാം കേരളത്തില്‍ വേറേയും കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടോ? അമീറുള്‍ ഇസ്ലാമിന്റെ സ്വഭാവ രീതികള്‍ വിലയിരുത്തുമ്പോള്‍ പോലീസിന് അത്തരം സംശയങ്ങളും ഉയരുന്നുണ്ട്.

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു 2012 ഓഗസ്റ്റ് 8 ന് നടന്ന ഷോജി കൊലപാതകം. 34 വയസ്സുള്ള ഷോജിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഈ കേസില്‍ ഇതുവരെ ആരേയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിയ്ക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികളിലേയ്ക്ക് അന്നും അന്വേഷണം നീണ്ടിരുന്നു. പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല. അന്നും ആ പ്രദേശത്ത് നിന്ന് അമീറുള്ള എന്ന് പേരുള്ളഒരു അന്യ സംസ്ഥാന തൊഴിലാളി അപ്രത്യക്ഷനായിരുന്നു. ഇപ്പോഴിതാ ക്രൈം ബ്രാഞ്ച് അമീറുള്‍ ഇസ്ലാമിനെ ആ കേസിലും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ആ അരുംകൊല നടത്തിയും അമീറുള്‍ ഇസ്ലാം ആണോ?

ജിഷയെ കൊന്നത്

ജിഷയെ കൊന്നത്

അതി ക്രൂരമായിട്ടാണ് ജിഷയെ കൊന്നത്. അതുപോലെ തന്നെ ഒരു അരം കൊലയായിരുന്നു 2012 ല്‍ മൂവാറ്റുപുഴയിലും നടന്നത്.

കഴുത്തറുത്ത്

കഴുത്തറുത്ത്

മൂവാറ്റുപുഴ മാതിരപ്പള്ളി ഷാജിയുടെ ഭാര്യ ഷോജി കൊല്ലപ്പെട്ടത് 2012 ഓഗസ്റ്റ് എട്ടിനായിരുന്നു. കഴുത്തറുത്താണ് ഷോജിയെ കൊന്നത്.

അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാം കേരളത്തിലെത്തിയത് ആറ് വര്‍ഷം മുമ്പാണെന്നാണ് അമീറിന്റെ മാതാവ് നല്‍കിയിട്ടുള്ള മൊഴി. ഇതാണ് പോലീസിന് സംശയം ജനിപ്പിച്ചത്.

അമീറുള്ള

അമീറുള്ള

അമീറുള്ള എന്ന പേരില്‍ ഒരു അന്യ സംസ്ഥാന തൊഴിലാളി പ്രദേശത്ത് ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ അപ്രത്യക്ഷനായത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ദൂരം

ദൂരം

പെരുമ്പാവൂരും മൂവാറ്റുപുഴയും തമ്മിലുള്ള ദൂരവും കുറവാണ്. ക്രൈം ബ്രാഞ്ചിന്റെ സംശയം കൂടാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതും കൂടിയാണ്.

കവര്‍ച്ചയല്ല

കവര്‍ച്ചയല്ല

ഷോജി കൊലക്കേസിലും ജിഷ കൊലക്കേസിലും മോഷണം നടന്നിട്ടില്ല. എന്നാല്‍ കൊലപാതകം അതി ക്രൂരമായിട്ടായിരുന്നു.

സമാനതകള്‍

സമാനതകള്‍

തെളിവുകള്‍ നശിപ്പിയ്ക്കപ്പെട്ട സംഭവത്തിലും രണ്ട് കേസുകള്‍ക്കും സാമ്യമുണ്ട്.

English summary
Jisha Murder Case accused Ameerul Islam will be questioned by Crime Branch in Shoji Murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X