അമീറുള്‍ ഇസ്ലാമിന്റെ ആഗ്രഹം സഫലമാകുന്നു... മഞ്ഞഷര്‍ട്ടും കത്തിയുമെടുക്കാന്‍ അസമിലേയ്ക്ക്?
കൊച്ചി: ജിഷ കൊലക്കേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണെങ്കിലും പ്രതിയായ അമീറുള്‍ ഇസ്ലാമിന്റെ ഒരു ആഗ്രഹം സംഫലമാകുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചിരുന്നു. നാട്ടിലേയ്ക്ക് തിരികെ പോകണം എന്ന് മാത്രമായിരുന്നു അമീറിന്റെ മറുപടി.
എന്തായാലും ആ ആഗ്രഹം ഉടന്‍ തന്നെ സഫലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമീറുള്‍ ഇസ്ലാമുമായി അന്വേഷണ സംഘം അസമിലേയ്ക്ക് തിരിക്കും.
ജിഷയെ കൊല്ലുന്ന സമയത്ത് ധരിച്ചിരുന്ന ആ മഞ്ഞ ഷര്‍ട്ട്, കൊല്ലാനുപയോഗിച്ച കത്തി... ഇതെല്ലാം അസമിലാണ് ഉള്ളത് എന്നാണത്രെ അമീറുള്‍ പറഞ്ഞിരിയ്ക്കുന്നത്.

കത്തി കണ്ടെത്തിയില്ല
ജിഷയെ കൊല്ലാന്‍ അമീറുള്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അമീറുള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് കണ്ടെത്തിയ കത്തി കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

മഞ്ഞ ഷര്‍ട്ട്
കൊലപാതകം നടത്തുമ്പോള്‍ അമീറുള്‍ ഇസ്ലാം ധരിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള ഷര്‍ട്ട് ആണ്. ആ ഷര്‍ട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല.

രക്തക്കറ
ഷര്‍ട്ടില്‍ സ്വാഭാവികമായും ജിഷയുടെ രക്തക്കറ പടര്‍ന്നിരിയ്ക്കാന്‍ ഇടയുണ്ട്. അങ്ങനെയെങ്കില്‍ ആ ഷര്‍ട്ട് നിര്‍ണായക തെളിവാകും.

ഷര്‍ട്ട് എവിടെ
കൃത്യം നടത്തിയ ശേഷം അസമിലേയ്ക്ക് പോയി എന്നാണ് അമീറുള്‍ ഇസ്ലാം പോലീസിനോട് പറഞ്ഞിരിയ്ക്കുന്നതത്രെ. ഷര്‍ട്ടും കത്തിയും എല്ലാം അസമിലാണ് ഉള്ളത് എന്നാണത്രെ പറഞ്ഞിട്ടുള്ളത്.

ആദ്യം പരിശോധന
നിലവില്‍ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം അസമില്‍ ഉണ്ട്. അമീറുള്‍ ഇസ്ലാം നല്‍കിയ വിവരങ്ങള്‍ പ്രകാരം അവര്‍ അവിടെ തിരച്ചില്‍ നടത്തും. കിട്ടിയില്ലെങ്കില്‍ മാത്രമായിരിക്കും അമീറുള്‍ ഇസ്ലാമിനെ അസാമിലേയ്ക്ക് കൊണ്ടുപോവുക.












Click it and Unblock the Notifications