Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാമും അനാറുള്‍ ഇസ്ലാമും ചേര്‍ന്നോ...? അനാറുള്‍ ഒളിച്ചോടിയത് എന്തിന്?

കൊച്ചി: ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം ഒറ്റയ്ക്കാകാനുള്ള സാധ്യതകള്‍ പോലീസ് ഇപ്പോള്‍ തള്ളിക്കളയുകയാണ്. ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളവും അമീറുള്‍ ഇസ്ലാമിന്റെ മൊഴികളും ആണ് ഇത്തരമൊരു സംശയത്തിലേക്ക് നയിക്കുന്നത്.

അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിലേയ്ക്കാണ് സംശയത്തിന്റെ മുനകള്‍ നീളുന്നത്. അനാറുള്ളിന്റെ പ്രേരണയുണ്ടായിരുന്നു എന്ന് അമീറുള്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ അസമില്‍ വച്ച് കേരള പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടതാണ് അനാറുള്‍ ഇസ്ലാമിനെതിരെയുള്ള സംശയം ബലപ്പെടാനുള്ള കാരണം.

വിരലടയാളം

വിരലടയാളം

ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളില്‍ ഒന്ന് മാത്രമാണ് അമീറുള്‍ ഇസ്ലാമിന്റേത്. മറ്റ് രണ്ട് വിരലടയാളങ്ങളെ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

അനാറുള്ളിന്റെ പ്രേരണ

അനാറുള്ളിന്റെ പ്രേരണ

ജിഷയെ കൊല്ലാനുള്ള കാരണങ്ങളില്‍ ഒന്ന് അനാറുള്ളിന്റെ പ്രേരണയാണെന്ന് അമീറുള്‍ ഇസ്ലാം നേരത്തെ പറഞ്ഞിരുന്നു. അപ്പോള്‍ അനാറുള്‍ കൊലചെയ്യുമ്പോള്‍ കൂടെ ഉണ്ടായിരുന്നോ?

30 മുറിവുകള്‍

30 മുറിവുകള്‍

ജിഷയുടെ ശരീരത്തില്‍ 30 മുറിവുകളാണ് ഉണ്ടായിരുന്നത്. ആ മുറിവുകളെല്ലാം അമീറുള്‍ ഉണ്ടാക്കിയതാണോ എന്നതും പ്രധാനമാണ്യ

നാല് മുറിവുകള്‍ മാത്രം

നാല് മുറിവുകള്‍ മാത്രം

ജിഷയുടെ ശരീരത്തിലെ നാല് മുറിവുകള്‍ തന്റെ ആക്രമണത്തില്‍ ഉണ്ടായതാണെന്ന് അമീറുള്‍ സമ്മതിച്ചിട്ടുണ്ട്. അപ്പോള്‍ ശേഷിയ്ക്കുന്ന 27 മുറിവുകളോ?

കത്തി അനാറുള്ളിന്റേത്

കത്തി അനാറുള്ളിന്റേത്

അനാറുള്‍ ഇസ്ലാമിന്റെ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് അമീര്‍ സമ്മതിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് അനാറുള്ളിന്റെ കത്തി ഉപയോഗിച്ചത് എന്ന ചോദ്യവും പ്രസക്തമാണ്.

അസമിലെ രക്ഷപ്പെടല്‍

അസമിലെ രക്ഷപ്പെടല്‍

അനാറുള്‍ ഇസ്ലാമിനെ കേരള പോലീസ് അസമില്‍ വച്ച് പിടികൂടിയിരുന്നു. ചോദ്യം ചെയ്യുകയും ചെയ്തു. പക്ഷേ അടുത്ത ദിവസം തന്നെ അയാള്‍ രക്ഷപ്പെട്ടു. ഇതും സംശയം ബലപ്പെടുത്തുന്നുണ്ട്.

പ്ലാസ്റ്റിക് ജാറിലെ വിരലടയാളം

പ്ലാസ്റ്റിക് ജാറിലെ വിരലടയാളം

ജിഷയുടെ വീട്ടിലെ പ്ലാസ്റ്റിക് ജാറില്‍ കണ്ടെത്തിയ വിരലടയാളം ആണ് കൂട്ടുപ്രതിയുടേത് എന്ന് സംശയിക്കുന്നത്. ഇതില്‍ സിമന്റിന്റെ പൊടി പതിഞ്ഞിട്ടുണ്ടായിരുന്നുവത്രെ.

സിമന്റുകട്ടകൊണ്ട്

സിമന്റുകട്ടകൊണ്ട്

ജിഷയ്ക്ക് സിമന്റുകട്ട കൊണ്ട് അടിയേറ്റിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പ്ലാസ്റ്റിക് ജാറില്‍ പതിഞ്ഞ വിരലടയാളം കൂട്ടുപ്രതിയുടേതെന്ന് ഉറപ്പിയ്ക്കാം.

പോലീസുകാരുടേതല്ല

പോലീസുകാരുടേതല്ല

ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നീക്കുമ്പോഴോ, നാട്ടുകാര്‍ വീട് സന്ദര്‍ശിച്ചപ്പോഴോ പതിഞ്ഞതല്ല ആ വിരലടയാളങ്ങള്‍ എന്ന് വ്യക്തമാണ്. കാരണം പോലീസുകാരുടേയും നാട്ടുകാരുടേയും അടക്കം അയ്യായിരത്തോളം പേരുടെ വിരലടയാളങ്ങള്‍ പരിശോധിച്ചിരുന്നു.

കണ്ടെത്തിയേ പറ്റൂ

കണ്ടെത്തിയേ പറ്റൂ

ജിഷ വധത്തിലെ നിഗൂഢതകള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരിയ്ക്കുകയാണ്. അമീറുള്‍ ഇസ്ലാമില്‍ അവസാനിയ്ക്കുന്നില്ല അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+