Get Updates
Get notified of breaking news, exclusive insights, and must-see stories!

വിടവുള്ള പല്ലുകള്‍, നഖംകൊണ്ട് കീറിയ മുറിവുകള്‍... അയാളാണോ ജിഷയുടെ കൊലപാതകി?

കൊച്ചി: ജിഷ വധക്കേസില്‍ ഇപ്പോഴും പോലീസിന് കൃത്യമായ മറുപടികളില്ല. പലവിധത്തില്‍ അന്വേഷണം പുരോഗമിയ്ക്കുന്നുണ്ടെന്നല്ലാതെ കൊലപാതകി ആരെന്ന കാര്യത്തില്‍ നിര്‍ണായകമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിനിടയിലാണ് ഇടുക്കി കഞ്ഞിക്കുഴിയില്‍ ഒരാള്‍ അറസ്റ്റിലാകുന്നത്. ജിഷയുടെ വധവുമായി പോലീസിനുള്ള സംശയങ്ങളെ സാധൂകരിയ്ക്കുന്ന കാര്യങ്ങളാണ് ഇയാളില്‍ നിന്ന് ലഭിച്ചത് എന്നാണ് വിവരം.

ഇയാളുടെ മുന്‍നിരയിലെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ട്. ശരീരത്തില്‍ നഖംകൊണ്ട് കോറിയ മുറിവുകളും ഉണ്ട്. മൊഴികളില്‍ വൈരുദ്ധ്യവും... ഇയാള്‍ തന്നെ ആണോ ജിഷയുടെ കൊലപാതകി?

മണികണ്ഠന്‍ ജോര്‍ജ്

മണികണ്ഠന്‍ ജോര്‍ജ്

മണികണ്ഠന്‍ ജോര്‍ജ്ജ് എന്ന 30 വയസ്സുകാരനാണ് ഇടുക്കിയില്‍ അറസ്റ്റിലായിട്ടുള്ളത്. ഇയാളെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

രേഖാചിത്രം

രേഖാചിത്രം

പോലീസ് ഒടുവില്‍ തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല്ലിലെ വിടവ്

പല്ലിലെ വിടവ്

ഇയാളുടെ മുന്‍നിരയിലെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ട്. ജിഷയുടെ കൊലപാതകിയും അങ്ങനെയുള്ള ആളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

 നഖക്ഷതങ്ങള്‍

നഖക്ഷതങ്ങള്‍

ഇയാളുടെ ശരീരത്തില്‍ നഖം കൊണ്ട് മാന്തിയതുപോലുളള മുറിവുകളും ഉണ്ട്. ജിഷയുടെ നഖത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കിയാലെ ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകൂ,

 മേല്‍വിലാസമില്ല

മേല്‍വിലാസമില്ല

പറയാന്‍ ഒരു മേല്‍വിലാസമോ കാണിയ്ക്കാന്‍ തിരിച്ചറിയല്‍ രേഖകളോ ഇല്ല ഇയാള്‍ക്ക്. നാടോടികളാണ് വളര്‍ത്തിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

പിടിയിലായത്

പിടിയിലായത്

ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയുടെ സഹോദരന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയാണ്.

മഞ്ഞ ഷര്‍ട്ട്

മഞ്ഞ ഷര്‍ട്ട്

ജിഷയുടെ പിറകെ ഒരു മഞ്ഞ ഷര്‍ട്ടുകാരന്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുമായി പിടിയിലായ മണികണ്ഠന് സാമ്യമുണ്ടെന്നാണ് പറയുന്നത്.

പെരുമ്പാവൂര്‍ അറിയില്ല

പെരുമ്പാവൂര്‍ അറിയില്ല

പെരുമ്പാവൂര്‍ എന്ന സ്ഥലത്തെ കുറിച്ച് തനിയ്ക്ക് അറിയില്ല എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇയാള്‍ മുമ്പ് മൂവാറ്റുപുഴയില്‍ താമസിച്ചിരുന്നു.

സൗഹൃദം

സൗഹൃദം

ജിഷയുമായി സൗഹൃദമുള്ള ആളായിരിക്കാം കൊലപാതകി എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് ജിഷയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഡിഎന്‍എ പറയും

ഡിഎന്‍എ പറയും

എന്തൊക്കെ ആയാലും ഡിഎന്‍എ പരിശോധനയിലൂടെ അക്കാര്യം വ്യക്തമാകും. മണികണ്ഠന്‍ ജോര്‍ജ്ജ് തന്നെ ആണോ ജിഷയുടെ കൊലപാതകിയെന്ന് അപ്പോഴറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+