ജിഷ കൊലപാതകം; പോലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന് ബന്ധുക്കള്‍
കൊച്ചി: ജിഷയുടെ കൊലപാതകക്കേസില്‍ പോലീസ് വിഴ്ച വരുത്തുന്നെന്ന് ബന്ധുക്കള്‍. പോലീസും ആരോഗ്യ വകുപ്പും ഒത്തുകളിക്കുകയാണെന്ന് ജിഷയുടെ അമ്മായി ലൈല ബിജു പറഞ്ഞു. ജിഷയുടെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മാധ്യമങ്ങളോട് സംസാരിക്കുവാനോ ഫോണില്‍ ബന്ധപ്പെടാനോ ജിഷയുടെ സഹോദരി ദീപയ്ക്ക് അനുവാദമില്ല. ദീപയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം ജിഷ കൊലചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം പറയുമ്പോഴും കസ്റ്റഡിയിലുള്ള അയല്‍വാസിയേയും ജിഷയുടെ ചില ബന്ധുക്കളെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.
ദീപയ്ക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്തുണ്ടോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അങ്ങിനെ ഒരാള്‍ ഇല്ലെന്ന് ദീപ പറഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായി പോലീസ് വിശ്വസിച്ചിട്ടില്ല. ദീപയെ ചോദ്യം ചെയ്യാന്‍ രാജേശ്വരിക്കൊപ്പം ആശുപത്രിയില്‍ നില്‍ക്കുമ്പോഴായിരുന്നു പോലീസ് കൊണ്ടു പോയത്. സാധനങ്ങള്‍ തിരിച്ചറിയുന്നതിനാണ് വിളിച്ചതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം.












Click it and Unblock the Notifications