Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ കൊലക്കേസില്‍ എന്തുകൊണ്ട് പോലീസിനെ വിശ്വസിയ്ക്കുന്നില്ല...? ഷാഹിന വിശദീകരിയ്ക്കുന്നു

കൊച്ചി: ജിഷ വധക്കേസില്‍ പോലീസ് അമിയൂര്‍ ഇസ്ലാം എന്ന അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഡിഎന്‍എ പരിശോധനയിലും ഇയാള്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

പക്ഷേ സംശയങ്ങള്‍ക്ക് ഇപ്പോഴും അവസാനമില്ല. പോലീസ് പറയുന്നതല്ലാതെ മാധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ഇല്ല. പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് പലപ്പോഴും പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്.

എന്തുകൊണ്ട് പോലീസിനെ ഇക്കാര്യത്തില്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല എന്ന് വിശദീകരിയ്ക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ ഷാഹിന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. കാരണം പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടത് രണ്ട് പത്രക്കുറിപ്പുകള്‍ മാത്രമാണ്. ബാക്കിയെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ പോലീസില്‍ നിന്ന് സംഘടിപ്പിച്ച വിവരങ്ങള്‍ മാത്രമാണ്.

Shahina

എന്താണ് കൊലയ്ക്കുള്ള കാരണം എന്നത് പോലീസ് ഇപ്പോഴും ഔദ്യോഗികമായി പറയുന്നില്ല. നിര്‍ണായക തെളിവായ ചെരുപ്പിന്റെ കാര്യത്തിലും ഉണ്ട് ആശയക്കുഴപ്പം. പോലീസ് നല്‍കിയ രണ്ടാമത്തെ വാര്‍ത്താ കുറിപ്പിലാണ് ഇത്. ചെരുപ്പിലെ രക്തം ജിഷയുടേതാണെന്ന് തിരിച്ചറിഞ്ഞു എന്ന് ഒരിടത്ത് പറയുമ്പോള്‍ അത് പ്രതിയുടേതാണെന്ന് മറ്റൊരിടത്ത് പറയുന്നുണ്ടെന്നാണ് ഷാഹിന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇതാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്....

പോലീസിനെ എന്തു കൊണ്ടു വിശ്വസിക്കുന്നില്ല എന്ന് ചോദിക്കുന്നവരോട്:
പോലീസിനെ മുഴുവനായും വിശ്വാസത്തിലെടുത്തു ,ഈ വിഷയത്തിൽ ഇതുവരെ പുലർത്തി പോന്ന ജാഗ്രത അവസാനിപ്പിക്കാനുള്ള സമയമായിട്ടില്ല. എന്തു കൊണ്ടെന്നാൽ പൊലീസിന് മേൽ ഇത്രയേറെ സമ്മർദ്ദം ഉണ്ടായിട്ടുള്ള ഒരു കേസ് സമീപകാലത്തുണ്ടായിട്ടില്ല .അതു കൊണ്ടു തന്നെ പിടിക്കപ്പെടുന്നത് ഒരു നിരപരാധി ആകാതിരിക്കാനുള്ള ജാഗ്രതയും കൂടിയേ തീരൂ .

പോലീസിന്റെ ഭാഷ്യം എന്തു കൊണ്ടു വിശ്വസിക്കുന്നില്ല എന്നാണല്ലോ ചോദ്യം . എന്താണ് പോലീസിന്റെ ഭാഷ്യം ? ഇന്നലെ തന്ന രണ്ടു പേജ് വരുന്ന പത്രകുറിപ്പ് മാത്രമാണ് പോലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം . അതിൽ ഏറ്റവും അടിസ്ഥാനപരമായ കാര്യം -എന്താണ് പ്രതിയുടെ മോട്ടീവ് എന്നതിനെ കുറിച്ചു പോലും യാതൊരു വിശദീകരണവുമില്ല . ചാനലുകളിലെയും പത്രങ്ങളിലെയും റിപ്പോർട്ടർമാർക്ക് അവരുടെ പോലീസ് സോഴ്സിൽ നിന്നും കിട്ടുന്ന വിവരങ്ങൾ കണക്കിലെടുക്കാൻ കഴിയില്ലല്ലോ .കാരണം അതൊന്നും സ്ഥിരീകരിക്കപ്പെട്ട വാർത്തകൾ അല്ല . ഞങ്ങൾ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലായെന്നും അതെല്ലാം മാധ്യമസൃഷ്ടിയായിരുന്നുവെന്നും നാളെ പറയാൻ പൊലീസിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

ചോദ്യങ്ങൾ ഒഴിവാക്കാൻ വേണ്ടി പോലീസ് നൽകിയ വാർത്താകുറിപ്പിൽ പോലും വൈരുധ്യമുണ്ട് . മൂന്നാമത്തെ പാരഗ്രാഫിൽ പറയുന്നത് ചെരുപ്പിൽ നിന്നും കിട്ടിയ രക്തം ജിഷയുടേതാണെന്ന് തിരിച്ചറിഞ്ഞു എന്നാണ് . എന്നാൽ തൊട്ടടുത്ത പാരഗ്രാഫിൽ പറയുന്നത് ചെരുപ്പിൽ കാണപ്പെട്ട രക്തവും വാതിലിന്റെ കട്ടളയിൽ നിന്നും കാണപ്പെട്ട രക്തവും മൃതദേഹത്തിലെ ബൈറ്റ് മാർക്കിൽ നിന്നും ലഭ്യമായ ഉമിനീരും ഒരാളുടേതാണ് എന്നു തിരിച്ചറിഞ്ഞു എന്നാണ് .

യഥാർത്ഥത്തിൽ ആരുടേതായിരുന്നു രക്തം ? ജിഷയുടേതോ അതോ കൊലയാളിയുടേതോ ? ഇത്രയും കോളിളക്കമുണ്ടാക്കിയ ഒരു കേസിൽ പോലീസ് ആദ്യമായി നൽകിയ ഔദ്യോഗിക വിശദീകരണത്തിലാണ് ഈ ബ്ലണ്ടർ എഴുതി വെച്ചിരിക്കുന്നത് .

എന്താണ് ഇതിന്റെ അർത്ഥം ? ഈ ചെരുപ്പ് കഥ എത്രത്തോളം വിശ്വസനീയമാണ് ? ചെരുപ്പിൽ രക്തക്കറ ഉണ്ടായിരുന്നുവെങ്കിൽ അതു പോലും കണ്ടു പിടിക്കാൻ പറ്റാതെ ദിവസങ്ങളോളം ആ ചെരിപ്പ്'വെയിലത്തും മഴയത്തും തൂക്കിയിട്ടു പ്രദർശിപ്പിച്ചു തെളിവ് നശിപ്പിക്കുകയായിരുന്നോ പഴയ അന്വേഷണ സംഘം ചെയ്തത് ? എങ്കിൽ മുൻ എ ഡി ജി പി പദ്മകുമാർ അടക്കമുള്ളവരെ സർവീസിൽ വെച്ചോണ്ടിരിക്കാൻ കൊള്ളാമോ ? ഇത്രയും വലിയ ഈ തൊണ്ടി കണ്ടെടുക്കുന്നതു കൊല നടന്ന് നാലാം ദിവസമാണ് .അതുവരെ പോലീസ് എന്തെടുക്കുകയായിരുന്നു ? ഇത്രയും ഗുരുതരമായ വീഴ്ചകൾ വരുത്തിയ പോലീസുകാർക്കെതിരെ നടപടി വൈകുന്നത് എന്തു കൊണ്ടാണ് ?

ഇനി ഡി എൻ എ പരിശോധനയെ കുറിച്ച് . ജിഷയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ ഉമിനീരിന്റെ സാമ്പിളും വാതിൽപടിയിൽ നിന്നും കിട്ടിയ രക്ത സാംപിളുമെല്ലാം പരിശോധിച്ചത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിലാണ് .എന്നാൽ ചെരുപ്പിലെ രക്തസാമ്പിളും ഇപ്പോൾ പിടിയിലായ പ്രതിയുടെ ഡി എൻ എ പ്രൊഫൈലിംഗും നടത്തിയത് പോലീസിന്റെ ഫോറൻസിക് ലാബിലാണ് എന്നാണറിയുന്നത് . അതു മാത്രം രാജീവ് ഗാന്ധി ഇൻസ്റ്റിഇൻസ്റ്റിറ്റ്യുട്ടിലേക്ക് അയച്ചു പരിശോധന നടത്താത്തതിന് എന്തെങ്കിലും കാരണമുണ്ടോ ?
പ്രതി ജിഷയുടെ വായിൽ മദ്യം ഒഴിച്ചു കൊടുത്തു എന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .എങ്കിൽ ആ മദ്യം എവിടെ ? ഇൻക്വസ്റ്റിലോ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലോ മദ്യത്തെ കുറിച്ചുള്ള യാതൊരു പരാമർശവും ഇല്ല . മുഖത്തോ കഴുത്തിലോ ഉടുപ്പിലോ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല .

ഹൈദരാബാദിലേക്കു അയച്ചു പരിശോധിച്ച രക്തസാമ്പിളിലാണ് മദ്യം കണ്ടത് എന്നാണ് അനൗദ്യോഗിക പോലീസ് ഭാഷ്യം . എന്നു വെച്ചാൽ വയറ്റിൽ മദ്യമില്ലായിരുന്നുവെന്നും രക്തത്തിൽ മദ്യത്തിന്റെ ട്രേസ് കണ്ടെത്തി എന്നുമാണല്ലോ അതിന്റെ മലയാളം .എന്നു വെച്ചാൽ ഉള്ളിൽ മദ്യം ചെന്നു മണിക്കൂറുകൾക്കു ശേഷമാണ് ജിഷ കൊല്ലപ്പെട്ടത് എന്നല്ലേ കോമൺസെൻസ് കൊണ്ടു മനസ്സിലാക്കേണ്ടത് . കുത്തിയതിനു ശേഷം പ്രതി മദ്യം ഒഴിച്ചു കൊടുത്തതാണെങ്കിൽ അത് അസംഭാവ്യമാണല്ലോ . മരണശേഷം മദ്യം ദഹിച്ചു രക്തത്തിൽ ലയിക്കുന്ന പ്രതിഭാസം അടുത്തെങ്ങാനും കണ്ടു പിടിച്ചിട്ടുണ്ടോ ?

കുളിക്കുമ്പോൾ ഒരു സ്ത്രീ പ്രതിയെ അടിച്ചെന്നും അതു കണ്ട ചിരിച്ച ജിഷയോടു പ്രതിക്ക് പ്രതികാരമുണ്ടായെന്നുമാണ് മറ്റൊരു കഥ .പോലീസിന്റെ കേട്ടെഴുത്തുകാർ അതു വിശ്വസിച്ചേക്കും .എനിക്ക് ബുദ്ധിമുട്ടാണ് .ആ പരിസരപ്രദേശത്തെ ഏതാണ്ടെല്ലാ വീടുകളിലും കയറിയിറങ്ങി സ്ത്രീകളോട് സംസാരിച്ച ഒരാളെന്ന നിലയിൽ ഈ കഥ വിശ്വസിക്കാൻ പ്രയാസമാണ് .ഞാൻ മാത്രമല്ല . സതി അങ്കമാലിയെ പോലുള്ള ദളിത് ആക്ടിവിസ്റ്റുകളും മറ്റു മനുഷ്യാവകാശപ്രവർത്തകരും ഇതേ പണി എടുത്തിട്ടുണ്ട് .ഇങ്ങനെ ഒരു കഥ ഇതു വരെ ആരും കേട്ടിട്ടില്ല . നാട്ടുകാർ എല്ലാ കാര്യങ്ങളും പുറത്തു നിന്നു വരുന്നവരോട് പറയണം എന്നു നിർബന്ധമൊന്നുമില്ല .പക്ഷെ പോലീസിനോട് പറഞ്ഞിട്ടുണ്ടാവണമല്ലോ . എങ്കിൽ അങ്ങനെ ഒരു സാക്ഷി മൊഴിയുണ്ടോ ? ഒന്നു പോരല്ലോ .സ്ത്രീകൾ സംഘമായി കുളിക്കുകയായിരുന്നു എന്നാണല്ലോ കഥ.

ഇനിയും ഉണ്ട് വൈരുധ്യങ്ങൾ ,സംശയങ്ങൾ . വരട്ടെ ,വാർത്താ സമ്മേളനം നടത്തട്ടെ . ബാക്കി അപ്പൊ .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+