Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് കാക്കിയുടെ വില കാണിക്കണം; പണത്തിന്റെ പിന്നാലെ പോകരുതെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ

പ്രതികളെ ജയിലിലടയ്ക്കാന്‍ കഴിയണം. മരിച്ച ജിഷ്ണുവിനൊപ്പമാണ് പോലീസ് നില്‍ക്കേണ്ടത്.

വടകര: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഷ്ണു പ്രണോയിയുടെ അമ്മ. കാക്കിയുടെ വില പോലീസ് കാണിക്കണം. നെഹ്‌റു കോളേജ് മേധാവി കൃഷ്ണദാസിന്റെ പണം കണ്ട് പോലീസ് വാലാട്ടരുതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളെ ജയിലിലടയ്ക്കാന്‍ കഴിയണം. മരിച്ച ജിഷ്ണുവിനൊപ്പമാണ് പോലീസ് നില്‍ക്കേണ്ടത്. ഇപ്പോള്‍ ഉള്ളതിനെക്കാള്‍ വലിയ എന്ത് തെളിവാണ് കേസില്‍ ഇനി കിട്ടേണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോളേജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണു പ്രണോയിയുടേതാണെന്ന് തെളിഞ്ഞിരുന്നു.

Jishnu Pranoy

മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ത്തിച്ച അവര്‍ ജിഷ്ണുവിനെ കൊന്നതാണെന്നും അമ്മ ആരോപിച്ചിരുന്നു. തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചത് അതുകൊണ്ടാണെന്നും മഹിജ പറഞ്ഞിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രം പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും നേരത്തെ അവര്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+