കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍...

മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ കോളേജ് ചെയര്‍മാന്‍റെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.

Google Oneindia Malayalam News

കോഴിക്കോട്: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മാതാപിതാക്കള്‍. മകന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ നെഹ്‌റു കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തീര്‍ത്തം പ്രഹസനമാണ്. മരണം സംഭവിച്ച് ഒരുമാസം പിന്നിട്ടിട്ടും കോളേജിലെ അധ്യാപകരെയും ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തതല്ലാതെ വേറെയൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും, ആര്‍ക്കെതിരെയും കേസെടുക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

jishnupranoy

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതിയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഈ കത്ത് വൈറലായതോടെ ആരും ആവശ്യപ്പെടാതെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു പിണറായി മറുപടി നല്‍കിയത്.

മകന്‍ നഷ്ടപ്പെട്ട അമ്മയുടെ ദു:ഖം മനസ്സിലാക്കുന്നു. സമയക്കുറവ് കാരണമാണ് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാതിരുന്നതെന്നും, മന്ത്രി വീട്ടില്‍ പോയിരുന്നെന്നും പിണറായി വ്യക്തമാക്കിയിരുന്നു. മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനമായി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നു.

English summary
Jishnu's Parents Against Police inquiry and decided to protest in front of college chairman's home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X