വയനാട് ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം നടത്തി

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പറ്റ:സിവില്‍ സര്‍വ്വീസിനെ അഴിമതി മുക്തമാക്കാന്‍ അഞ്ചുപതിറ്റാണ്ടുകാലമായി കേരളത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സംഘടനയാണ് ജോയിന്റ് കൗണ്‍സിലെന്നും സംഘടന തിരിച്ച് അഴിമതികാരെ മുദ്രകുത്തുന്നത് യാഥാര്‍ഥ്യ ബോധ്യമില്ലാത്തവരാണെന്നും പരസ്പരകുറ്റപ്പെടുത്തലുകള്‍ കൊണ്ട് അഴിമതി രഹിത സിവില്‍ സര്‍വ്വീസ് സൃഷ്ട്ടിക്കാനാകില്ലെന്നും സി പി ഐ ജില്ലാസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ രാജന്‍ എം എല്‍ എ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 joint-council

വെറും ഊഹാ പോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും പൊതു പ്രവര്‍ത്തകരെ അപമാനിക്കുകയും ചെയ്യുന്ന നവീന മാധ്യമ സംസ്‌കാരം സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.സര്‍വ്വീസ് സംഘടനകളുടെ അംഗബലത്തിലല്ലാ കാര്യമെന്നും ജീവനക്കാരുടെ സാമൂഹിക പ്രതിബന്ധങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് കഴിയുന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ സര്‍വ്വീസില്‍ ചെറിയ വിഭാഗം അഴിമതികാരുണ്ടാകാം.

എന്നാല്‍ അവരെല്ലാം ജോയിന്റ് കൗണ്‍സില്‍കാരാണെന്നുളള കുപ്രചരണം നടത്തി സംഘടനയെ തകര്‍ക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അഴിമതി നടത്തുന്ന മറ്റ് സംഘടകളിലെ ജീവനകാരെ മറച്ചു പിടിക്കാനും സംരക്ഷിക്കുവാനുമുളള ശ്രമങ്ങള്‍ അവസാനിപ്പിക്കണം.അഴിമതി നടത്തുന്ന ജീവനകാരെ തിരിച്ചറിയാനും അവരെ മാറ്റി നിര്‍ത്താനും ജോയിന്റ് കൗണ്‍സില്‍ ശ്രദ്ദിക്കുന്നുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പദ്ദതി അവസാനിപ്പിക്കണമെന്നും പെന്‍ഷന്‍ പ്രായം 60 വയസായി ഏകീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ആര്‍ സിന്ധു സ്വാഗതം പറഞ്ഞു.ജി മോട്ടിലാല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് വി വി ആന്റണി അവതരിപ്പിച്ചു.കെ പി ഗോപകുമാര്‍,സുകേശന്‍ ചൂലിക്കാട്,മഹിതാ മൂര്‍ത്തി,ജാഫര്‍,പ്രംജിത്ത്,വിനോദ് വി എന്‍,സുരേന്ദ്രന്‍ സി എ,റഷീദ പി പി,ബിനില്‍ കുമാര്‍,കെ വി മനോജ് സംസാരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
joint council wayand district meet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്