കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ ഗ്രൂപ്പ് പൊടിതട്ടിയെടുക്കാന്‍ പിജെ ജോസഫ്; സിഎഫ് തോമസിനെടയക്കം അടര്‍ത്താന്‍ ജോസ്, കളി മുറുകുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടില ചിഹ്നത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ജോസ് കെ മാണിക്ക് അനുകൂലമായതോടെ ഇവരോടുള്ള നിലപാടില്‍ യുഡിഎഫ് മയം വരുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ജോസ് കെ മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു ഘടകക്ഷികളും ശ്രമിക്കുന്നില്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. യുഡിഎഫ് നല്‍കിയ വിപ്പ് ലംഘിച്ചവരാണ് ജോസ് വിഭാഗം. അവര്‍ക്ക് എളുപ്പത്തില്‍ യുഡിഎഫിലേക്ക് വരാന്‍ കഴിയില്ല. ജോസ് വിഭാഗത്തെ നല്ല കുട്ടികളായി വന്നാല്‍ തിരിച്ചെടുക്കും. പക്ഷെ അവരുടെ രീതികൾ അങ്ങനെ അല്ലെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി.

വരും ദിവസങ്ങളിലെ നീക്കങ്ങള്‍

വരും ദിവസങ്ങളിലെ നീക്കങ്ങള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാന്‍ പ്രതികൂലമാണെങ്കിലും ജോസിനോടുള്ള നിലപാടുള്ള ഒരു മയവും വേണ്ടതില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം. ഔദ്യോഗിക വിഭഗമെന്ന അംഗീകാരം കിട്ടിയതോടെ ജോസ് വിഭാഗം കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. അയോഗ്യത ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ജോസ് പക്ഷം എന്ത് നിലപാട് സ്വീകരിക്കും എന്നത് കൂടി പരിഗണിച്ചാവും വരും ദിവസങ്ങളിലെ നീക്കങ്ങള്‍.

സിഎഫ് തോമസ്

സിഎഫ് തോമസ്

കൂടുതല്‍ ശക്തമായ വിലപേശല്‍ നടത്തി യുഡിഎഫിലേക്ക് തന്നെ മടങ്ങാനാണ് ജോസ് കെ മാണി പക്ഷത്തെ ഭൂരിപക്ഷ പേര്‍ക്കും താല്‍പര്യം. അതൊടൊപ്പം തന്നെ അന്തരിച്ച കെഎം മാണിയുമായി ഉറ്റബന്ധമുണ്ടായിരുന്ന സിഎഫ് തോമസ് അടക്കമുള്ള മുതിര്‍ന്ന നോതാക്കലെ ഒപ്പം നിര്‍ത്താനം ജോസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അയോഗ്യതാ നടപടികളില്‍ സിഎഫ് തോമസ് ഉള്‍പ്പെടുന്നില്ലെന്നതും ഈ നീക്കങ്ങള്‍ക്ക് അനുകൂലമാണ്.

യുഡിഎഫ് നീക്കം

യുഡിഎഫ് നീക്കം

കേരള കോണ്‍ഗ്രസിനെ രണ്ട് വിഭാഗമായി തന്നെ മുന്നണിയില്‍ നിര്‍ത്താനാണ് യുഡിഎഫ് നീക്കം. എന്നാല്‍ ഇതിന് ജോസഫിന് താല്‍പര്യമില്ല. ജോസിന് പിന്നില്‍ തങ്ങള്‍ രണ്ടാം നിരക്കാരാവും എന്ന ആശങ്ക ശക്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ് പിജെ ജോസഫ്.

ജെ ഗ്രൂപ്പ്

ജെ ഗ്രൂപ്പ്

കോടതി വിധി അനുകൂലമായില്ലെങ്കില്‍ പഴയ കേരള കോണ്‍ഗ്രസ് ജെ ഗ്രൂപ്പിനെ പുനഃരുജ്ജീവിപ്പിക്കാനുള്ള സാധ്യതയില്‍ ആലോചനയും തുടങ്ങിയിട്ടുണ്ട്. തങ്ങളെ പരിഗണിക്കാതെ ജോസിന് അമിത പ്രധാന്യം നല്‍കാനുള്ള നീക്കമാണെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന സൂചനയും ജോസഫ് നല്‍കിയിട്ടുണ്ട്.

യുഡിഎഫ് നല്‍കുന്ന സൂചന

യുഡിഎഫ് നല്‍കുന്ന സൂചന

അതേസമയം, ജോസിന്‍റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തുമെന്ന സൂചന തന്നയെണ് യുഡിഎഫ് നേതാക്കള്‍ നല്‍കുന്നത്. വിലപേശല്‍ ശക്തി കൂടിയതോടെ കരുതലോടെയുള്ള നീക്കമാണ് ജോസ് പക്ഷം നടത്തുന്നത്. യുഡിഎഫില്‍ നിന്നുള്ള പുറത്താകള്‍ ഉറപ്പായതോടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയുമായി സഹകരണം എന്നായിരുന്നു ജോസഫിന്‍റെ ലക്ഷ്യം.

വേഗം കുറച്ചു

വേഗം കുറച്ചു

എന്നാല്‍ ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നത്. ഇതോടെ ഇടത്പ്രവേശന നീക്കത്തിന്‍റെ വേഗം ജോസ് വിഭാഗം കുറച്ചു. യുഡിഎഫും എല്‍ഡിഎഫും ഒരുപേലെയെന്നായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി പറഞ്ഞത്. യുഡിഎഫിന് കടന്നാക്രമിക്കുന്ന ഒരു നീക്കവും ജോസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായില്ല.

പ്രതിരോധത്തിലായ സര്‍ക്കാര്‍

പ്രതിരോധത്തിലായ സര്‍ക്കാര്‍

വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതും കേരള കോണ്‍ഗ്രസിന്‍റെ അടിസ്ഥാന വോട്ടുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോഴും യുഡിഎഫ് നല്ലതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയരുന്നത്. കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ട്.

ജോസിന്‍റെ ലക്ഷ്യം

ജോസിന്‍റെ ലക്ഷ്യം

ജോസ് കെ മാണിയെ പുറത്താക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ചേരാനിരുന്ന യുഡിഎഫ് യോഗം മാറ്റിയത് തന്നെ വലിയൊരു നിലപാട് മാറ്റമാണ്. ജോസും യുഡിഎഫിന്‍റെ തുടര്‍ നീക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നിയമസഭാ സീറ്റുകളിലടക്കം ധാരണയുണ്ടാക്കിയ ശേഷം മുന്നണി പ്രവേശനം എന്നതാണ് ജോസിന്‍റെ ലക്ഷ്യം.

പേരും പാര്‍ട്ടി ചിഹ്നവും

പേരും പാര്‍ട്ടി ചിഹ്നവും

പേരും പാര്‍ട്ടി ചിഹ്നവും ലഭിച്ചതോടെ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്കു തടയാനും ജോസിന് കഴിഞ്ഞു. എന്തായാലും രണ്ട് ഭാഗത്ത് നിന്നും ആലോചിച്ചുറപ്പിച്ചുള്ള തീരുമാനം മാത്രമാണ് വരും ദിവസങ്ങളില്‍ ഉണ്ടാവുക. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവുമായി ഉടന്‍ ചര്‍ച്ചയില്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കിയത്.

 ജോസിനായി യുഡിഎഫ് വീണ്ടും വാതില്‍ തുറക്കുന്നു, ഇടതിനോട് താല്‍പര്യക്കുറവ്; ജോസഫിന് അതൃപ്തി ജോസിനായി യുഡിഎഫ് വീണ്ടും വാതില്‍ തുറക്കുന്നു, ഇടതിനോട് താല്‍പര്യക്കുറവ്; ജോസഫിന് അതൃപ്തി

English summary
Jose k mani is planning to get the support of CF Thomas mla, pj joseph have another plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X