
ശ്രീലങ്ക ഇന്‍ മേക്കിംഗ്! മനുഷ്യരുടെ ചായകുടി പോലും മുട്ടിക്കുന്ന തീരുമാനം; അരുണ്‍ കുമാർ
കോഴിക്കോട്:ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ തീരുമാനത്തിനെ വിര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍.ഈ രാജ്യം ഇത്തരം തീരുമാനങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും കഴിയാതെ പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നതിലാണ് ആശങ്ക.
വരു നമുക്ക് മണിയാശാന്റെ വിധി പ്രയോഗത്തിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ചര്‍ച്ച ചെയ്യാം, എന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീലങ്ക ഇന്‍ മേക്കിംഗ് ആണെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ വറുതിയിലായ മനുഷ്യരുടെ ചായകുടി പോലും മുട്ടിക്കുന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
'ആക്റ്റീവിസ്റ്റുകളെ ചാക്കില്‍ പൊതിഞ്ഞ് ശബരിമല കയറ്റിയപ്പോള്‍ നവോത്ഥാനം പൂര്‍ത്തിയായി':അഡ്വ.ജയശങ്കര്‍

അരുണ്‍ കുമാറിന്റെ പ്രതികരണം:
ശ്രീലങ്ക ഇന്‍ മേക്കിംഗ്!
അവശ്യവസ്തുക്കളിന്‍മേല്‍ ബഡ്ജറ്റിനു പുറത്തെ അധിക നികുതിഭാരമാണ്. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ വറുതിയിലായ മനുഷ്യരുടെ ചായകുടി പോലും മുട്ടിക്കുന്ന തീരുമാനമാണ്. ഈ രാജ്യം ഇത്തരം തീരുമാനങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും കഴിയാതെ പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നതിലാണ് ആശങ്ക. വരു നമുക്ക് മണിയാശാന്റെ വിധി പ്രയോഗത്തിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ചര്‍ച്ച ചെയ്യാം!

ഇന്ന് മുതല്‍ അരി അടക്കം നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില കൂടുന്നുണ്ട്. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വില കൂടുന്നത്.
ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതിയെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.

അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാം വരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കു മാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജിഎസ്ടി ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചു.

പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് വിജ്ഞാപനം ഇറക്കിയതോടെയാണ് ഇന്ന് മുതല്‍ വില വര്‍ധിക്കുന്നത്.
അരിയടക്കമുള്ള ചില്ലറയായി വില്‍ക്കുന്ന ഉത്പന്നങ്ങളുടെ വില കയറുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നാലെയാണ് ജിഎസ്ടി വകുപ്പ് വ്യക്തത വരുത്തിയത്.

വില കൂടുന്നവ
പാക്കറ്റിലുള്ള തൈരിനും മോരിനുമടക്കം ഇന്ന് മുതല്‍ അഞ്ചുശതമാനം ജിഎസ്ടി, പനീര്‍, ശര്‍ക്കര, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്പുപൊടി, അരിപ്പൊടി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി. ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി
തന്നെ തോല്പിക്കാന് സിപിഐ നേതാക്കള്‍ വീടു കയറി; ഗുരുതരാരോപണവുമായി ഗണേഷ് കുമാര്‍

5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐസിയു ഒഴികെ) 5% നികുതി. ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി.ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി. സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ നികുതി അഞ്ചില്‍നിന്ന് 12 ശതമാനമാകും; ഭൂപടങ്ങള്‍ക്ക് 12%. എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18ശതമാനം നികുതി.