ജോയ് മാത്യു 'ഇക്ക' ഫാന്‍ ആണോ? അല്ല... സീലിങ് ഫാനെന്ന്!!! പക്ഷേ, ഇക്കയെ പറഞ്ഞപ്പോള്‍ പൊള്ളി

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: സാമൂഹ്യ വിഷയങ്ങളില്‍ സ്ഥിരമായി അഭിപ്രായം പറയുന്ന ആളാണ് ജോയ് മാത്യു. അതില്‍ പലതും വിവാദങ്ങളായിട്ടും ഉണ്ട്. ഇപ്പോള്‍ പാര്‍വ്വതി- മമ്മൂട്ടി വിവാദത്തിലും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു.

മമ്മൂട്ടിയെ തീര്‍ത്തും പിന്തുണച്ചുകൊണ്ടും കസബ വിവാദത്തില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ വിമര്‍ശിച്ചുകൊണ്ടും ആണ് ജോയ് മാത്യുവിന്റെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളും അതിന് ജോയ് മാത്യു നല്‍കിയ മറുപടികളും ആണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയെ അത്രയേറെ പ്രകീര്‍ത്തിക്കുന്നുണ്ട് ജോയ് മാത്യു. മമ്മൂട്ടിയെ വിമര്‍ശിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ എന്തുകൊണ്ടാണ് 'മമ്മൂക്ക' എന്ന് വിളിക്കാന്‍ കാരണം എന്നതും ജോയ് മാത്യു കണ്ടെത്തുന്നുണ്ട്.

സിനിമയിലെ പെണ്ണുങ്ങള്‍

സിനിമയിലെ പെണ്ണുങ്ങള്‍

മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ 'മമ്മൂക്ക, മമ്മൂക്ക' എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ജോയ് മാത്യു പറയുന്നത്. മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടാണിത് എന്നാണ് ജോയ് മാത്യുവിന്റെ കണ്ടെത്തല്‍.

മിസ്റ്റര്‍ മമ്മൂട്ടി

മിസ്റ്റര്‍ മമ്മൂട്ടി

ആരാധന കൊണ്ടല്ലെങ്കില്‍, പിന്നെ എന്തുകൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളില്‍ ആരും 'മിസ്റ്റര്‍ മമ്മൂട്ടി' എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്ത് എന്നാണ് ചോദ്യം. അതല്ലേ അതിന്റെ ഒരു അന്തസ്സ് എന്നും ജോയ് മാത്യു ചോദിക്കുന്നു.

സ്ത്രീകളെ ബഹുമാനിക്കുന്ന നടന്‍

സ്ത്രീകളെ ബഹുമാനിക്കുന്ന നടന്‍

മമ്മൂട്ടിയെ പോലെ, വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന ഒരാളെ ജോയ് മാത്യു സിനിമ ലോകത്ത് വേറെ കണ്ടിട്ടില്ലത്രെ. അതുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണോ ജോയ് മാത്യു ഉദ്ദേശിക്കുന്നത് എന്ന ചോദ്യം പുറകേ വരും എന്ന് ഉറപ്പാണ്.

ഗോപിയാശാന്‍

ഗോപിയാശാന്‍

അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമര്‍ശിക്കുന്നത് എങ്കില്‍, ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ എന്ത് ചെയ്യണം എന്ന് ചോദിച്ചുകൊണ്ടാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കമന്റുകള്‍ അനവധി

കമന്റുകള്‍ അനവധി

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതിന് താഴെ വരുന്ന കമന്റുകള്‍ക്ക് അദ്ദേഹം തന്നെ നേരിട്ട് മറുപടിയും കൊടുക്കും. അത്തരം കമന്റുകളും രസകരമായി മറുപടികളും ജോയ് മാത്യുവിന്റെ പ്രത്യേകതയാണ്.

ഇക്ക ഫാന്‍ ആണോ?

ഇക്ക ഫാന്‍ ആണോ?

ജോയേട്ടന്‍ ഇക്ക ഫാന്‍ ആണല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. താന്‍ സീലിങ് ഫാന്‍ ആണെന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി. ഇത്തരത്തില്‍ ഉരുളക്കുപ്പേരി കണക്കാണ് ജോയ് മാത്യുവിന്റെ ഒട്ടുമിക്ക മറുപടികളും.

എന്തായാലും സംഗതി പിടികിട്ടിയിട്ടില്ല

എന്തായാലും സംഗതി പിടികിട്ടിയിട്ടില്ല

കാര്യം ജോയ് മാത്യവിന്റെ പോസ്റ്റ് വൈറല്‍ ആയിട്ടൊക്കെയുണ്ട്. എന്നാല്‍ പാര്‍വ്വതി പറഞ്ഞത് എന്താണെന്ന് ജോയ് മാത്യുവിന് ഇപ്പോഴും പിടികിട്ടിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മമ്മൂട്ടി സ്ത്രീ വിരുദ്ധനാണെന്നല്ല പാര്‍വ്വതി പറഞ്ഞത്. ഈ വിഷയത്തില്‍ ഗോപിയാശാനെ മമ്മൂട്ടിയുമായി താരതമ്യം ചെയ്യാനും സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Joy Mathew's Facebook post on Parvathy- Mammootty Kasaba controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്