സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ രഹസ്യം ജോയ്മാത്യു വെളിപ്പെടുത്തുന്നു
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളുടെ നിര തന്നെയാണ്. എന്താണ് ഇത്രയും താരങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ വഴിമാറിയതിന്റെ രഹസ്യം ഇപ്പോഴും പിടികിട്ടിയിട്ടില്ല. എന്നാല്‍ സിനിമയിലെന്ന പോലെ ഇവരെയും ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
എന്നാല്‍ സിനിമ താരങ്ങള്‍ മത്സരിക്കുന്നത് രാഷ്ട്രീയ ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ മോഹിച്ചാണോയെന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒട്ടേറെ താരങ്ങള്‍ സിനിമയില്‍ ഉണ്ട്. ഇതേ സമയം താരങ്ങള്‍ രാഷ്്ട്രീയത്തിലേക്കിറങ്ങിയതിനെ കുറിച്ച് ജോയ് മാത്യു പറയുന്നത് നോക്കൂ...

അവസരം കുറയുന്നു
സിനിമയില്‍ അവസരം കുറുയുന്നതിനാലാവാം താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറങ്ങുന്നതെന്ന് ജോയ്മാത്യു പറയുന്നു.

ചരട് വലിക്കുന്നത്
സ്ഥാനാര്‍ത്ഥിയാവാന്‍ ചരട് വലി നടത്തുന്നത് ശരിയല്ലെന്ന് ജോയ്മാത്യു പറയുന്നു.

ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്നു
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും ജാതി നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്നു താരം പറയുന്നു.

രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ തെറ്റില്ല
സിനിമാക്കാര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ തെറ്റില്ല. രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒട്ടേറെ സിനിമാക്കാര്‍ ഉണ്ട്.

തെറ്റ് പറയാനാവില്ല
രാഷ്ട്രീയത്തിലെ സുഖസൗകര്യങ്ങള്‍ ആഗ്രഹിച്ചുപോകുന്നതില്‍ ആരേയും തെറ്റ് പറയാനാവില്ല. തിരക്കേറിയ സിനിമാ താരങ്ങള്‍ക്ക് രാഷ്ട്രീയ ജീവിതം ഒപ്പം കൊണ്ടുപോകാന്‍ കഴിയില്ല.

വര്‍ഗീയത
വര്‍ഗീയത വേരുന്നുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുരോഗമന രാഷ്ട്രീയ കേരളത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തിനാകും. ഇതുകൊണ്ടാണ് താന്‍ പിന്തുണയ്ക്കുന്നതെന്നും ജോയ്മാത്യു.

ജാതിയും മതവും
ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മതവും ജാതിയും മാനദണ്ഡങ്ങളാകുന്നു ചില നിലപാടുകളെ താന്‍ പിന്തുണയ്ക്കില്ലെന്നും ജോയ്മാത്യു പറയുന്നു.












Click it and Unblock the Notifications