മത്സരിച്ച എല്ലാ സീറ്റിലും തോറ്റ ജെഎസ്എസിന് ഇത്തവണയും നാല് സീറ്റ് വേണം
ആലപ്പുഴ: മുന്നണികള്‍ക്ക് തലവേദനയായി സീറ്റ് വിഭജനം. ഇടത് മുന്നണിയോടെ നാല് സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഎസ്എസ് രംഗത്ത്. 2011 ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റിലും പരാജയപ്പെട്ട പാര്‍ട്ടിയാണ് ജെഎസ്എസ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൗരിയമ്മയുടെ പാര്‍ട്ടി വീണ്ടും പഴയ പാളയത്തില്‍ എത്തുന്നത്. നാല് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും കുറഞ്ഞത് രണ്ട് സീറ്റെങ്കിലും ലഭിയ്ക്കണമെന്നാണ് ലക്ഷ്യം. ആലപ്പുഴയിലെ അരൂരും കൊല്ലത്തെ ഇരവിപുരവുമാണ് ജെഎസ്എസ് ഉന്നംവയ്ക്കുന്ന മണ്ഡലങ്ങള്‍.
അരൂര്‍ അല്ലെങ്കില്‍ ചേര്‍ത്തല, ഇരവിപുരം അല്ലെങ്കില്‍ ചവറ, വര്‍ക്കല, മൂവാറ്റുപുഴ എന്നീ നാല് സീറ്റുകളാണ് കെആര്‍ ഗൗരിയമ്മ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. അരൂരൂം ഇരവിപുരവും പാര്‍ട്ടിയ്ക്ക് ഏറെ താത്പര്യമുള്ള മണ്ഡലങ്ങളാണ്. അരൂര്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് എന്നതാണ് തടസം . ഗൗരിയമ്മയുടെ സഹോദരീപുത്രി പ്രൊഫസര്‍ ബീനാകുമാരിയ്ക്ക് വേണ്ടിയാണ് ഈ സീറ്റ് ചോദിയ്ക്കുന്നത് .

ഇരവിപുരം സീറ്റ് ജെഎസ്എസിന് ലഭിച്ചാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി ഗോപനാകും ഇവിടെ മത്സരിയ്ക്കുക. വര്‍ക്കലയും ചവറയും ഇടത് സ്വാധീനമുള്ള മണ്ഡലങ്ങളായതിനാലാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് .
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications