വിധികര്‍ത്താവിന്റെ സാരി വലിച്ചഴിച്ച് അപമാനിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കലോത്സവ വേദിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ വിധികര്‍ത്താവിന്റെ സാരിവലിച്ചഴിച്ച് അപമാനിച്ചു. കാസര്‍കോട് കുമ്പള ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയിലാണ് സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന് അപമാനിതയായ വിധികര്‍ത്താവ് ലതാനമ്പൂതിരി പറഞ്ഞു.

ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരക്കളിയുടെ വിധിപ്രഖ്യാപനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വിധി നിര്‍ണയത്തിന് ശേഷം സംസ്ഥാന കലോത്സവത്തില്‍ പോകാനുള്ള ടീമുകളെയും മറ്റ് ടീമുകള്‍ക്ക് ലഭിച്ച ഗ്രേഡും പ്രഖ്യാപിച്ചു. രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകളെക്കൂടെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കുറെ അധ്യാപകരും രക്ഷിതാക്കളും തള്ളിക്കയറിവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

Thiruvathirakkali

ഓരോ ടീമിന്റെയും മികവും പോരായ്മയും പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രോഗ്രാം കണ്‍വീനറോട് ചോദിച്ച് പിന്നീട് വിശദീകരിക്കാമെന്ന് ലതാ നമ്പൂതിരി മറുപടി പറഞ്ഞു. എന്നാല്‍ ക്ഷുഭിതരായ അവര്‍ വിധികര്‍ത്താവിനെ അസംഭ്യം പറയുകയും കസേരയെടത്ത് തലയ്ക്കടിക്കുകയും ചെയ്തു. കൂട്ടത്തില്‍ ഒരാള്‍ സാരിവലിച്ചഴിച്ചു. സംഘാടകരോട് പരാതി പറഞ്ഞെങ്കിലും തന്നെ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിടുകയാണ് ചെയ്തതെന്ന് ലതാനമ്പൂതരി പറയുന്നു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് സംഭവം. രാത്രി സ്വര്‍ണക്കുടം തലയില്‍ വച്ച് പോയാലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കാത്ത തരത്തിലുള്ള സംവിധാനം കൊണ്ടുവരുമെന്ന് അധികാരമേറ്റ ശേഷം ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് ആറ് ദിവസ കഴിഞ്ഞിട്ടും ഇതുവരെ ഈ വിഷയത്തില്‍ നടപടികളൊന്നും അധികരാപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.

English summary
Judge insulted in youth festival stage in Kasaragod.
Please Wait while comments are loading...