കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ 'കോടതി വിളക്ക്' ചടങ്ങിന്റെ പേര് മാറ്റണം, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കെടുക്കരുത്; ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കരുത് എന്ന് ഹൈക്കോടതി നിര്‍ദേശം. കോടതി വിളക്കില്‍ നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ പങ്കാളികളാകുന്നതാണ് ഹൈക്കോടതി വിലക്കിയിരിക്കുന്നത്. ചടങ്ങിന് കോടതി വിളക്ക് എന്ന് വിളിക്കുന്നതും അസ്വീകാര്യമാണ് എന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു.

ഇത് സംബന്ധിച്ച് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ തൃശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ കോടതി വിളക്ക് നവംബര്‍ 6 നാണ് നടക്കുന്നത്. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ല എന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ കത്തില്‍ വ്യക്തമാക്കി.

1

കോടതികള്‍ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും. ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഒറ്റയ്ക്കോ കൂട്ടായോ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാം. മതേതര ജനാധിപത്യ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ കോടതികള്‍ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരിയല്ല.

ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും പണമടയ്ക്കണം... നിരക്കുകള്‍ ഇങ്ങനെ; കടുപ്പിച്ച് മസ്‌ക്ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും പണമടയ്ക്കണം... നിരക്കുകള്‍ ഇങ്ങനെ; കടുപ്പിച്ച് മസ്‌ക്

2

കോടതികള്‍ മതനിരപേക്ഷ സ്ഥാപനമാണ്. ആ നിലക്ക് ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇതര മതസ്ഥരായവര്‍ക്ക് നിര്‍ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും. ചാവക്കാട് മുന്‍സിഫ് കോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘാടക സമിതിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തുന്ന കോടതി വിളക്ക് നടത്തുന്നത്.

പിണറായിയ്ക്ക് പിന്നില്‍ ഇനി ഗോവിന്ദന്‍; കേന്ദ്രകമ്മിറ്റിയിലെത്തി നാല് വര്‍ഷത്തിന് ശേഷം പിബിയില്‍പിണറായിയ്ക്ക് പിന്നില്‍ ഇനി ഗോവിന്ദന്‍; കേന്ദ്രകമ്മിറ്റിയിലെത്തി നാല് വര്‍ഷത്തിന് ശേഷം പിബിയില്‍

3

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകദേശം 100 വര്‍ഷമായി നടക്കുന്ന ഒരു ആചാരമാണ് കോടതി വിളക്ക്. ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ബാര്‍ അംഗങ്ങളും ചാവക്കാട് കോടതികളിലെയും സമീപത്തെ മറ്റ് കോടതികളിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരും ആണ് പങ്കെടുക്കുന്നത്.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

4

ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഈ ചടങ്ങ് വിളക്ക് തുടങ്ങിയത്. 100 വര്‍ഷം മുമ്പ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന കേയി എന്നയാളാണ് ഗുരുവായൂരപ്പന് വിളക്ക് നേര്‍ച്ച തുടങ്ങിയത്. പിന്നീട് വന്ന മുന്‍സിഫുമാരും ജഡ്ജിമാരും അഭിഭാഷകരും ഈ ചടങ്ങ് തുടരുകയായിരുന്നു. പിന്നീട് ചാവക്കാട് ബാര്‍ അസോസിയേഷന്‍ ചടങ്ങ് ഏറ്റെടുത്തു.

English summary
judges should not participate in the Kodathi Vilakku in the Guruvayur temple says High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X