ദിലീപിനെ തുണക്കാത്ത 'ജഡ്ജിയമ്മാവന്‍' ശ്രീശാന്തിനെ തുണച്ചു!!! ദിലീപിന് ഇനിയും പ്രതീക്ഷ ബാക്കി...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: കോട്ടയം പൊന്‍കുന്നത്തിനടുത്താണ് ചെറുവള്ളി ഭഗവതി ക്ഷേത്രം. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ഒന്നാണ് ജഡ്ജിയമ്മാവന്‍! കോടതി വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നവര്‍ക്ക് ആശ്രയമാണ് ജഡ്ജിയമ്മാവന്‍ എന്നാണ് പറയപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ തലേന്ന് അനിയന്‍ അനൂപ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചിരുന്നു. പക്ഷേ, അന്ന് ദിലീപിന് ജാമ്യം കിട്ടിയില്ല.

എന്നാല്‍ അതിന്റെ പേരില്‍ ജഡ്ജിയമ്മാവന്റെ ശക്തിയെ തള്ളിക്കളയുത് എന്നാണ് ചിലര്‍ പറയുന്നത്!!! ഇപ്പോഴിതാ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കോടതി നീക്കിയിരിക്കുകയാണ്. ശ്രീശാന്തും പോയിട്ടുണ്ട് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍!!!

ജഡ്ജിയമ്മാവന്‍

ജഡ്ജിയമ്മാവന്‍

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് നിന്ന് കിലോമീറ്റര്‍ അകലെയാണ് ചെറുവള്ളി ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠയായ ജഡ്ജിയമ്മാവന്‍ ഏറെ പ്രസിദ്ധമാണ്.

ശ്രീശാന്തിന്റെ കാര്യം

ശ്രീശാന്തിന്റെ കാര്യം

ഐപിഎല്‍ കോഴക്കേസില്‍ പെട്ട ശ്രീശാന്ത് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ അത് ഇപ്പോഴല്ല എന്ന് മാത്രം.

അന്ന് ജാമ്യം കിട്ടിയത്

അന്ന് ജാമ്യം കിട്ടിയത്

ശ്രീശാന്തിന് കോഴ കേസില്‍ ജാമ്യം കിട്ടിയത് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ആണ് എന്നൊക്കെയാണ് പറയുന്നത്. ഇപ്പോഴെന്തായാലും ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.

അന്നത്തെ പ്രാര്‍ത്ഥനയുടെ ഫലം

അന്നത്തെ പ്രാര്‍ത്ഥനയുടെ ഫലം

അന്ന് നടത്തിയ പ്രാര്‍ത്ഥനയുടെ ഫലമാണ് ഇത് എന്നൊക്കെ പറയുന്നുണ്ട്. എന്തായാലും പ്രാര്‍ത്ഥിച്ചതുകൊണ്ട് മാത്രം ആരും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടില്ല എന്ന് ഉറപ്പാണ്.

ദിലീപിന്റെ പ്രാര്‍ത്ഥന

ദിലീപിന്റെ പ്രാര്‍ത്ഥന

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടിയും ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ദിലീപ് നേരിട്ടായിരുന്നില്ല, അനിയന്‍ അനൂപ് ആണ് അന്ന് അവിടെ പോയത്.

ജാമ്യം പോലും കിട്ടിയില്ല

ജാമ്യം പോലും കിട്ടിയില്ല

എന്നാല്‍ അന്ന് ദിലീപിന്റെ പ്രാര്‍ത്ഥനകൊണ്ടൊന്നും ഒരു ഫലവും ഉണ്ടായില്ല. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ദിലീപിന് ജാമ്യം കിട്ടിയില്ല.

ഇനിയും പ്രതീക്ഷയുണ്ട്

ഇനിയും പ്രതീക്ഷയുണ്ട്

എന്നാല്‍ ദിലീപിന്റെ പ്രതീക്ഷകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഹൈക്കോടതിയില്‍ പുതിയ വക്കീലിനെ വച്ച് ജാമ്യ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുകയാണ് ദിലീപ്. ഒരുപക്ഷേ ഇത്തവണ ദിലീപിന് ജാമ്യം കിട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാലകൃഷ്ണ പിള്ളയുടെ കഥ

ബാലകൃഷ്ണ പിള്ളയുടെ കഥ

ഇടമലയാര്‍ കേസില്‍ അകത്തായ ആര്‍ ബാലകൃഷ്ണ പിള്ളയും ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ആ കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ അതിന്റെ ക്രെഡിറ്റും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠക്കായിരുന്നു!

അതുകൊണ്ട് കാര്യമില്ല

അതുകൊണ്ട് കാര്യമില്ല

വെറുതേ പ്രാര്‍ത്ഥിച്ചതുകൊണ്ട് മാത്രം ഒരു ഗുണവും ഇല്ല എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ജഡ്ജിയമ്മാവന്റെ അനുഗ്രഹം എന്നും സത്യത്തിന്റെ കൂടെ ആണത്രെ ഉണ്ടാവുക!!!

English summary
Judgi Ammavan Eggect: Sreesanth's ban removed, will Dileep get bail?
Please Wait while comments are loading...