രാജ്യാന്തര ശ്രദ്ധയാകർഷിച്ചു താഴത്തങ്ങാടി ജുമാമസ്ജിദ്!!!ക്ഷേത്ര മാതൃകയിൽ നിർമ്മാണം!!!

  • Posted By:
Subscribe to Oneindia Malayalam

താഴത്തങ്ങാടി: മതസൗഹാര്‍ദ ചരിത്രത്തിന്‍റെ പ്രതീകമാണ് കോട്ടയത്തെ താഴത്തങ്ങാടി ജുമാമസ്ജിദ്. പ്രാചീന മുസ്ലീം ദേവാലയങ്ങളിൽ ഒന്നായ താഴത്തങ്ങാടി ജുമാമസ്ജിദിൽ നിരവധിപ്പോരാണ് ദിനംപ്രതി സന്ദർശനത്തിനായെത്തുന്നത്. ക്ഷേത്രശിൽപ മാതൃകയിൽ നിർമിച്ചത് എന്ന പ്രത്യേകതയും താഴത്തങ്ങാടി പള്ളിക്കുണ്ട്. പൂർണമായി തടിയിലാണ് നിർമിച്ചിരിക്കുന്നത് .

കോട്ടയത്തെത്തുന്ന വിദേശികളും സഞ്ചാരികളും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണു താഴത്തങ്ങാടി പള്ളി. പൗരാണികതയും പ്രാര്‍ത്ഥന നിറഞ്ഞതുമായ അന്തരീക്ഷവുമാണ് താഴത്തങ്ങാടി ജുമാമസ്ജിദിനെ മറ്റുള്ള മസ്ജിദിൽ‍ നിന്നും വ്യത്യസ്തമാക്കുന്നത്.

masjid

എട്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദ് നിർമിച്ചതിന്റെ സമീപകാലത്തുതന്നെയാണ് താഴത്തങ്ങാടി പള്ളിയും നിർമിച്ചത്. അറേബ്യയില്‍ നിന്നെത്തിയ മാലിക് ബിന്‍ ദിനാറാണ് താഴത്തങ്ങാടി പള്ളിയുടെ സ്ഥാപിച്ചത്‍. പൂര്‍ണമായും തടിയിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള്‍, തടിയില്‍ തീര്‍ത്ത ഖുര്‍ ആന്‍ വാക്യങ്ങള്‍, കൊത്തുപണികള്‍, കുളം, കല്‍പ്പടവ് എന്നിവയെല്ലാം നൂറ്റാണ്ടിന്റെ ചരിത്രം പേറുന്നയാണ്. ക്ഷേത്രശില്‍പ്പമാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ കാഴ്ചകള്‍ കാണാന്‍ ഇവിടേയ്ക്ക് എത്തുന്നത്.
കൂടാതെ സ്ത്രീകള്‍ക്കു സന്ദര്‍ശനാനുമതി നല്‍കി രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചുവെന്ന പ്രത്യേകതയും താഴത്തങ്ങാടി പള്ളിക്കുണ്ട്. വ്രതാനുഷ്ഠാനത്തിന് തുടക്കമായതോടെ പുലര്‍ച്ചെ മുതല്‍ ഖുറാന്‍ പാരായണവുമായി പഴയ തലമുറയില്‍പ്പെട്ടവരും പുതിയ തലമുറയില്‍ പെട്ടവരും ഇവിടെ കഴിച്ച് കൂട്ടുന്നതും പതിവാണ്.

English summary
thazhathagadi masjid oldest masjid in kerla.its buld arabian sulthan.
Please Wait while comments are loading...