സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: മന്ത്രി എകെ ബാലന്‍റെ നിലപാട് വിവരക്കേടെന്ന് ജ. കെമാല്‍ പാഷ
തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ പരിശോധന നടത്താനും കേസെടുക്കാനും പരാതി വേണമെന്ന സംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍റെ നിലപാട് വിവരക്കേടാണെന്ന് മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. സിനിമാലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരി ഇടപാട് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വധശിക്ഷ പോലും ലഭിക്കാമെന്നും ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. ഷെയ്ന്‍ നിഗം പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെയായിരുന്നു സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടത്. ജീവപര്യന്തം തടവ് ലഭിക്കേണ്ട ക്രൈമാണ് ഇതെല്ലാം. അത്രയും വലിയ ക്രൈമുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടും അപ്പോള്‍ അത് പറയാതെ മറ്റൊരു വിഷയം വന്നപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചത് അന്വേഷിക്കും. വ്യക്തമായ പരാതിയും തെളിവുകളും സര്‍ക്കാരിന് മുന്‍പില്‍ ഹാജരാക്കേണ്ടത് പരാതി പറഞ്ഞവരുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
മയക്ക് മരുന്നിന്‍റേയും കഞ്ചാവിന്‍റേയും കേന്ദ്രമാണ് സിനിമാ മേഖലയെന്നാണ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളിലും പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍. അതേ രൂപത്തില്‍ തന്നെ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇത്തരം ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളായന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications