'തള്ളലും തീര്‍പ്പാക്കലും.. ഇവ തമ്മിലുള്ള വ്യത്യാസം അന്തംകമ്മികള്‍ക്ക് അറിയാന്‍ വഴിയില്ല'
തിരുവനന്തപുരം; കൊവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഇന്ന് ഹൈക്കോടതി തീർപ്പാക്കിയിരുന്നു. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും പൊലീസ് നടപടിയിൽ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. അതേസമയം വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നായിരുന്നു സിപിഎം നേതാക്കൾ പ്രതികരിച്ചത്. വിഷയത്തിൽ കോൺഗ്രസിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
തള്ളലും തീര്‍പ്പാക്കലും, ചില കമ്മി തള്ളലുകള്‍
ഹര്‍ജി തീര്‍പ്പാക്കുക, ഹര്‍ജി തള്ളുക..ഇവ തമ്മിലുള്ള വ്യത്യാസം അന്തംകമ്മികള്‍ക്ക് അറിയാന്‍ വഴിയില്ല.കോവിഡ് ഫോണ്‍കോള്‍ ശേഖരണവിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയാണ് ഉണ്ടായത്.രോഗികളുടെ കോള്‍ ഡീറ്റെയ്‍ല്‍സ് പൂര്‍ണമായി പരിശോധിക്കുക, അതായത് ആരോട് സംസാരിച്ചു, എത്രസമയം സംസാരിച്ചു തുടങ്ങിയ കാര്യങ്ങളിലെല്ലാം തലയിടാനുള്ള പൊലീസ് നീക്കത്തിനെതിരെയാണ് ശ്രീ രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്...അതാണ് സ്വകാര്യതയിലുള്ള കടന്നുകയറ്റമായി ഹര്‍ജിയില്‍ പറഞ്ഞത്.
കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ അപ്പാടെ ശേഖരിക്കുമെന്ന് മുഖ്യമന്ത്രി കേരളത്തിന് മുന്നില്‍ പറഞ്ഞതാണ്..അതില്‍ നിന്നാണ് ഇന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയത്.ടവര്‍ ലൊക്കേഷന്‍ മാത്രം പരിശോധിച്ച ശേഷം ബാക്കി കോള്‍ ഡീറ്റെയ്ല്‍സ് നശിപ്പിക്കും എന്ന് രേഖാമൂലം ഉറപ്പുനല്‍കാമെന്ന് വ്യക്തമാക്കിയപ്പോളാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്...
അപ്പോളേക്കും ഹര്‍ജി തള്ളിയേ എന്നു വിളിച്ചുകൂവി സൈബര്‍ കമ്മികള്‍ രംഗത്തിറങ്ങി.മറ്റുള്ളവന്‍റെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനുള്ള താല്‍പര്യം സ്പ്രിങ്ക്ളര്‍കാലത്തേ കണ്ടതാണ്.അന്നും മലയാളിയുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനിക്ക് കൊടുക്കാനായിരുന്നു ശ്രമം.പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലില്‍ അതും പൊളിഞ്ഞു...
പിന്നെ ചാനല്‍ ചര്‍ച്ചകളിലെ ന്യായീകരണത്തൊഴിലാളികളുടെ നടുവൊന്ന് വളഞ്ഞിട്ടുണ്ട്.സ്വപ്ന അനുബന്ധ വിഷയങ്ങളിൽ മുതിര്‍ന്ന കമ്മികളെ ഇനിയും പ്രതിപക്ഷ നേതാക്കള്‍ക്കും അവതാരകര്‍ക്കും എറിഞ്ഞു കൊടുക്കേണ്ടന്ന് എകെജി സെന്‍റര്‍ തീരുമാനിച്ചതായി അറിയുന്നു.താരതമ്യേന കുട്ടിസഖാക്കളെക്കൊണ്ട് ചുടുചോറ് വാരിക്കാനാണത്രെ തീരുമാനം.....
'ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ചെയ്യുന്നതാണ് സിപിഎം രീതി'; വിമർശനം
അസമിൽ ബിജെപി വിയർക്കും; അണിയറയിലെ വമ്പൻ സഖ്യം, കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ ഇങ്ങനെ