Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍പ്പിച്ചത് സുധീരന്‍; കെപിസിസി സമിതിക്കുമുന്നില്‍ കെ ബാബു...

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ തന്റെ പരാജയത്തിനു കാരണം കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണെന്ന് മുന്‍ മന്ത്രി കെ ബാബു. തോല്‍പ്പിച്ചത് സുധീരനാണ്. തന്നെ പാര്‍ട്ടിക്ക് വേണ്ടാത്തവനായി ചിത്രീകരിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും ബാബു ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം പഠിക്കാന്‍ കെപിസിസി നിയോഗിച്ച ഉപസമിതിക്കു മുന്നിലാണ് ബാബു ആരോപണങ്ങളുടെ കെട്ടഴിച്ചത്.

ബാര്‍ കോഴ കേസിലും മദ്യ നയത്തിലും സുധീരന്‍ തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചു. പ്രതിപക്ഷത്തേക്കാള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് സുധീരനാണ്. കെപിസിസി പ്രഡിഡന്റിന്റെ പദവിയിലിരുന്നാണ് അദ്ദേഹം ഇത് ചെയതത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് കനത്ത പരാജയമുണ്ടാകാന്‍ കാരണക്കാരന്‍ സുധീരനാണെന്നും ബാബു ആരോപിച്ചു.

കെപിസിസി പ്രസിഡന്റിന്റെ അനുയായികളായ കൊച്ചിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ബാബു ഉപസമിതിക്കുമുന്നില്‍ വ്യക്തമാക്കി. കാലുവാരിയ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബാബു ആവശ്യപ്പെട്ടു.

കൊച്ചി മണ്ഡലത്തിലെ തന്റെ പരാജയത്തിന് കാരണം മുന്‍ മേയര്‍ ടോണി ചെമ്മണിയും ഒരുവിഭാഗം പ്രവര്‍ത്തകരുമാണെന്ന് ഡൊമിനിക് പ്രസന്റേഷനും ആരോപിച്ചു. ടോണി ചമ്മിണിക്കെതിരെ നടപടിയെടുക്കണം. കോര്‍പ്പറേഷന്‍ മേയറടക്കമുള്ളവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ല. ഇവര്‍ക്കെതിരെ നടപടി വേണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ ആവശ്യപ്പെട്ടു.

വൈപ്പിന്‍ മണ്ഡലത്തില്‍ മത്സരിച്ച കെആര്‍ സുഭാഷും കമ്മീഷനു മുന്നില്‍ പരാതിയുമായെത്തി. ദേവസ്വം ബോര്‍ഡ് അംഗം അജയ്തറയിലും കോണ്‍ഗ്‌സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടയുള്ള പ്രാദേശിക നേതാക്കളാണ് തന്നെ തോല്‍പ്പിച്ചതെന്നാണ് സുഭാഷ് ആരോപിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+