കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുവിനെതിരായ രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍; അന്വേഷണം തമിഴ്നാട്ടിലേക്കും...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് ഡിവൈഎസ്പി മാര്‍ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി അഞ്ച് ടൂമുകളായി തിരിച്ചാണ് അന്വേഷണം.

എറണാകുളം വിജിലന്‍സ് സെല്‍ ഡിവൈഎസ്പി വേണുഗോപാലടക്കം അഞ്ച് പേരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. രേഖകളുടെ പരിശോധനയ്ക്ക് കൂടുതല്‍പേരുടെ സേവനം ആവശ്യമായി വരുമെന്നതിനാലാണ് കൂടുതല്‍പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിനു പുറത്തുപോയി സംഘം വിവരങ്ങള്‍ ശേഖരിക്കും.

k babu

തമിഴ് നാട്ടിലുള്ള ബാബുവിന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ചും സ്വത്ത് വകകള്‍ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ സ്വത്തുക്കളുടെ വിവരങ്ങള്‍ ആരാഞ്ഞ് വിജിലന്‍സ് കടമലൈ കുണ്ട് സബ്രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കി.

Read Also: സ്വന്തം ജീവന്‍ പണയം വച്ചാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്; കെഎസ്ആര്‍ടിസി ഡ്രൈവറെക്കുറിച്ച് യാത്രക്കാരന്‍

കഴിഞ്ഞ 25 വര്‍ഷത്തിനിടെ കെ ബാബു നടത്തിയ എല്ലാ ഇടപാടുകളും വരുമാനത്തിലുണ്ടായ വര്‍ദ്ധനവും വിജിലന്‍സ് പരിശോധിച്ച് വരികയാണ്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.

ഇതുവരെ നടത്തിയ പരിശോധനയില്‍ കെ ബാബുവിന്റെ വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച് വരികയാണ്. ബാബു മന്ത്രിയായിരുന്ന സമയത്ത് വഹിച്ചിരുന്ന മറ്റ് വകുപ്പകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബാബു നടത്തിയ വിദേശ യാത്രകളും പരിശോധിക്കുന്നുണ്ട്. ആറോളം രാജ്യങ്ങളിലാണ് മന്ത്രിയായിരിക്കെ കെ ബാബു സന്ദര്‍ശിച്ചിട്ടുള്ളത്. ബാബുവിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ച് ഇത് സംബന്ധിച്ച വിവരങ്ങളും ശേഖറിക്കാനാണ് തീരുമാനം. 240ഓളം രേഖകളാണ് ബാബുവിനെതിരായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്.

Read Also: ആര്‍എസ്എസ് ഹൈന്ദവ സംഘടനയല്ല; ഐസിസിന്‍റെ ഇന്ത്യന്‍ പതിപ്പ് ?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Dis-appropriate asset case against K Babu Vigilance inquiry team extended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X