Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിയെ കൊന്നതിന് ഷംസീറിനെ അറസ്റ്റ് ചെയ്യണം: രമ

കോഴിക്കോട്: വടകര മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിന് ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ചന്ദ്രശേഖരന്റെ വിധവയും ആര്‍ എം പി നേതാവുമായ കെ കെ രമ

ടി പി വധക്കെസിലെ പ്രതി കിര്‍മാണി മനോജുമായി ഷംസീറിന് അടുത്ത ബന്ധമാണുള്ളതെന്ന് രമ ആരോപിച്ചു. കിര്‍മാണി മനോജിനെ ഷംസീര്‍ പലതവണ ഫോണില്‍ വിളിച്ച രേഖകളും ആര്‍ എം പി പുറത്തുവിട്ടു.

an-shamseer

2012 ഏപ്രില്‍ 9, 10 തിയ്യതികളിലും ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്ന മെയ് നാലിന് തലേ ദിവസവും ഷംസീര്‍ കിര്‍മാണി മനോജിനെ വിളിച്ചെന്ന് രമ പറയുന്നു. ടി പി വധത്തില്‍ ഷംസീറിന് പങ്കുണ്ടെന്നും അതിനാല്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ആര്‍ എം പി ആവശ്യപ്പെടുന്നു.

എന്നാല്‍, കേസിന്റെ അന്വേഷണ വേളയില്‍ ഷംസീറിന്റെ ഈ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് കാര്യമായി എടുത്തിരുന്നില്ലെന്നും അന്വേഷണം നടത്തിയില്ലെന്നും രമ ആരോപിച്ചു. അതേ സമയം രമയ്‌ക്കെതിരെ സി പി എം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+