Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ 'മാണിസാര്‍' പാലായിലേയ്ക്ക്...വഴിനീളെ സ്വീകരണം, വിടാതെ മാധ്യമങ്ങള്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച കെഎം മാണി സ്വന്തം തട്ടകമായ പാലായിലേയ്ക്ക് യാത്ര തുടങ്ങി. പട്ടത്ത് നിന്ന് പാലായിലേയ്ക്കുള്ള മാണിയുടെ യാത്രയെ അടുത്ത ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും ഉള്‍പ്പടെ വലിയൊരു സംഘം അനുഗമിയ്ക്കുന്നുണ്ട്. വഴിനീളെ മാണിയ്ക്ക് സ്വീകരണവും ഒരുക്കുന്നുണ്ട്. പട്ടത്തായിരുന്നു ആദ്യ സ്വീകരണം നല്‍കിയത്.

ഔദ്യോഗിക വസതിയായ പ്രശാന്തില്‍ നിന്നാണ് മാണി യാത്ര തുടങ്ങിയത്. സംതൃപ്തിയോടും സമാധാനത്തോടും കൂടിയാണ് പോകുന്നതെന്നും പാവപ്പെട്ടവര്‍ക്ക് എന്ത് കൊടുക്കുവാന്‍ കഴിഞ്ഞു എന്ന് നോക്കുമ്പോള്‍ സംതൃപ്തിയുണ്ടെന്നും മാണി പറഞ്ഞു. ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ടാണ് മാണി വീട് വിട്ടത്.

KM Mani

ദൈവം കൂടെയുണ്ട്. അല്‍പ്പസമയത്തേയ്ക്ക് നിന്നെ ഞാന്‍ ഉപേക്ഷിയ്ക്കുന്നു. പിന്നീട് ശക്തനാക്കും എന്നാണ് ദൈവം പറഞ്ഞത്.മടങ്ങിവരണമെന്ന് വലിയ താത്പര്യമില്ല എന്നാലും മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു.

Mani 2

11 ഇടങ്ങളിലാണ് മാണിയ്ക്കായി സ്വീകരണം ഒരുക്കിയിരിയ്ക്കുന്നത്. വ്യാഴാഴ്ചയോടെ തലസ്ഥാനത്തെ പരിപാടികളെല്ലാം മാണി അവസാനിപ്പിച്ചിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ച് യാത്ര പറഞ്ഞു.

Mani 3

ധന, നിയമ വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച യാത്രയയപ്പു പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വളരെ വികാര നിര്‍ഭരമായിട്ടാണ് മാണി ഉദ്യോഗസ്ഥരോട് സംസാരിച്ചത്. മന്ത്രിയായി തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്നും മാണി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+