കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ നാവിന് ലോക്ക് ഡൗൺ ഏർപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട, കൊവിഡ് പരിശോധനയ്ക്ക് പിറകെ മുരളീധരൻ!

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ കെ മുരളീധരൻ എംപിക്ക് കൊവിഡ് പരിശോധന നടത്തിയിരിക്കുകയാണ്. പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾക്ക് മുരളീധരൻ ഇരയായിക്കൊണ്ടിരിക്കുകയാണ്. 30 ഡിഗ്രി സെൽഷ്യസ് ചൂടിൽ കൊറോണ വൈറസ് ചത്ത് പോകും എന്ന് മുരളീധരൻ നേരത്തെ പറഞ്ഞതടക്കം ഓർമ്മപ്പെടുത്തിയാണ് പൊങ്കാല.

രാഷ്ട്രീയം പറയുമ്പോൾ തിരിച്ചു വ്യക്തിപരമായി തേജോവധം ചെയ്യുന്നത് തരംതാണ നടപടി ആണെന്ന് മുരളീധരൻ പ്രതികരിച്ചു. തന്റെ നാവിനും പ്രവർത്തിക്കും ലോക്ക് ഡൗൺ ഏർപ്പെടുത്താമെന്നു സർക്കാരും, സിപിഎം, ബിജെപി കൂട്ടുകെട്ടും വ്യാമോഹിക്കേണ്ടെന്നും കെ മുരളീധരൻ മുന്നറിയിപ്പ് നൽകി.

രാഷ്ട്രീയ ക്വാറന്റൈൻ

രാഷ്ട്രീയ ക്വാറന്റൈൻ

കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' രാഷ്ട്രീയ ക്വാറന്റൈൻ വിധിച്ച് നിശ്ശബ്ദനാക്കാനാണ് സർക്കാരും CPMഉം ശ്രമിക്കുന്നത്. രാഷ്ട്രീയം പറയുമ്പോൾ തിരിച്ചു വ്യക്തിപരമായി തേജോവധം ചെയ്യുന്നത് തരംതാണ നടപടിയാണ്. ഇതിന്റെ ഭാഗമാണ് പുതിയ വിവാദങ്ങൾ. സർക്കാരിന്റെ കള്ളക്കടത്തിനെതിരെയും, പാലത്തായിയിലെ പെൺകുഞ്ഞിന് വേണ്ടിയും ശബ്‌ദിച്ചതിന്റെ പേരിലാണെങ്കിൽ ക്വാറന്റൈൻ അല്ല ജയിലിൽ പോകാനും മടിയില്ല.

വിവാഹത്തിന് പങ്കെടുത്തിട്ടില്ല

വിവാഹത്തിന് പങ്കെടുത്തിട്ടില്ല

കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വിവാഹത്തിന് പങ്കെടുത്തിട്ടില്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. വിവാഹ ദിവസം പങ്കെടുത്ത വ്യക്തിയിൽ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്. ഞാൻ അവിടെ പോയത് വിവാഹത്തലേന്നാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ അന്ന് തന്നെ ഒരു കളക്ടറും പറയാതെ സ്വയം ക്വാറന്റൈനിൽ പോയേനെ. ഇത് വ്യക്തമാക്കിയിട്ടും സമൂഹ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഉപയോഗിച്ച് അപവാദം പ്രചരിപ്പിക്കുകയാണ്.

വ്യക്തിഹത്യ ചെയ്യുന്നു

വ്യക്തിഹത്യ ചെയ്യുന്നു

എന്റെ മണ്ഡലത്തിലാണ് നാലാം ക്ലാസ്സ് കാരിയായ പെൺകുഞ്ഞിനെ പീഡിപ്പിച്ച പാലത്തായി സംഭവം ഉണ്ടായത്. അന്ന് മുതൽ ആ മകളുടെ നീതിക്കു വേണ്ടി ശക്തമായി ശബ്ദം ഉയർത്തിയിരുന്നു . ഇപ്പോൾ എന്നെ വ്യക്തിഹത്യ ചെയ്യുന്നത് സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടായാണ്‌. ഞാൻ ആരോപിച്ച സിപിഎം, ബിജെപി രഹസ്യ അവിശുദ്ധ കൂട്ടുകെട്ട് സത്യമാണെന്നു ഇതിലൂടെയും ഒന്നുകൂടി തെളിയുകയാണ്. ബി.ജെ.പിക്ക് വേണ്ടി പാലത്തായിയിലെ പീഡനവീരനെ സംരക്ഷിക്കുകയാണ് സി.പി.എം ചെയ്തത്.

ഒരിഞ്ചു പോലും പിന്മാറില്ല

ഒരിഞ്ചു പോലും പിന്മാറില്ല

ഇത് പുറത്തായതിലുള്ള പ്രതികാരമാണ് എനിക്കെതിരെ തീർക്കുന്നത്. എത്ര വേട്ടയാടിയാലും നിലപാടുകളിൽ നിന്ന് ഒരിഞ്ചു പോലും പിന്മാറില്ല. സർക്കാരിന്റെ കൊള്ളരുതായ്മയ്ക്കും, സ്വർണ്ണക്കള്ളക്കടത്തിനും,
കൊറോണക്കാലത്തെ കൊടും അഴിമതികൾക്കെതിരെയുമുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ഫാസിസ്റ്റു നയമാണ്. വടക്കേ ഇന്ത്യയിൽ ബി.ജെ.പി ചെയ്യുന്നതാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. കേരളത്തിൽ സുരേന്ദ്രനും പിണറായിയും ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്.

കോവിഡ് ടെസ്റ്റിന് വിധേയനായി

കോവിഡ് ടെസ്റ്റിന് വിധേയനായി

സമൂഹത്തോട് ഉത്തരവാദിത്വമുള്ള പൊതു പ്രവർത്തകൻ എന്ന നിലയിൽ സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുകയാണ്. ഇന്ന് കോവിഡ് ടെസ്റ്റിന് വിധേയനായി. സർക്കാർ നിർദേശിക്കുന്ന ദിവസംവരെ ക്വാറന്റൈനിൽ കഴിയുകയും ചെയ്യും.ഇത് ആരെയും ഭയന്നിട്ടല്ല. കോവിഡ് കാലത്ത് നിയമം പാലിക്കാൻ ബാധ്യസ്ഥനായ ഒരു പൗരനെന്ന നിലയിലും, ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിലുമാണ്. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് എത്തിയപ്പോഴും14 ദിവസം ക്വാറന്റൈനിൽ പോയിരുന്നു.

കോവിഡ് പ്രോട്ടോകോൾ പഠിപ്പിക്കേണ്ട

കോവിഡ് പ്രോട്ടോകോൾ പഠിപ്പിക്കേണ്ട

അയ്യായിരം പേരെ പങ്കെടുപ്പിച്ച് കുഞ്ഞനന്തന്റെ ശവസംസ്കാരം നടത്തിയവരും, എല്ലാം ലംഘിച്ച് മകളുടെ രണ്ടാം വിവാഹം നടത്തിയവരും, ആയിരങ്ങളുടെ ജീവൻ പന്താടി കീം പരീക്ഷ നടത്തിയവരും ഏതായാലും എന്നെ കോവിഡ് പ്രോട്ടോകോൾ പഠിപ്പിക്കേണ്ട. എന്റെ നാവിനും പ്രവർത്തിക്കും ലോക്ക് ഡൗൺ ഏർപ്പെടുത്താമെന്നു സർക്കാരും, സിപിഎം, ബിജെപി കൂട്ടുകെട്ടും വ്യാമോഹിക്കുകയും വേണ്ട...''

English summary
K Muraleedharan against social media criticism against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X