കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വികസന മുടക്കികൾ';കെ റെയിൽ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത;പദ്മജ

Google Oneindia Malayalam News

തിരുവനന്തപുരം; കെ റെയിൽ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. 3.5 ലക്ഷം കോടി കടത്തിൽ മുങ്ങി നിൽക്കുന്ന കേരളം വീണ്ടും ഒന്നേകാൽ ലക്ഷം കോടി രൂപ കൂടി വായ്പ എടുത്ത് 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് ചെല്ലാനായി സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് എന്തിന് വേണ്ടിയാണെന്ന് പദ്മജ ചോദിച്ചു.
കെ.റെയിൽ എന്ന പിണറായി വിജയന്റെ സ്വപ്ന പദ്ധതി കേരളത്തിന്റെ തകർച്ചക്ക് വഴിയൊരുക്കും എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും കഴിയും. ഈ പദ്ധതി ഒരു കാലത്തും നമ്മുടെ സംസ്ഥാനത്തിന് ലാഭകരം ആയിരിക്കില്ല... കേരളത്തിൽ പ്രളയ സാധ്യത വർധിപ്പിക്കാൻ ഈ പദ്ധതി ഇടയാക്കും... കെ.റെയിൽ പദ്ധതി നടപ്പാക്കാൻ പോകുന്നത്‌ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുതയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പദ്മജ വേണുഗോപാൽ പറഞ്ഞു.

'ബ്രിട്ടാസിന്റെ അത്യുഗ്രൻ പ്രസംഗം'; അഭിനന്ദിച്ച് വെങ്കയ്യ നായിഡു, പ്രസംഗം നൽകാത്ത മാധ്യമങ്ങൾക്ക് വിമർശനം'ബ്രിട്ടാസിന്റെ അത്യുഗ്രൻ പ്രസംഗം'; അഭിനന്ദിച്ച് വെങ്കയ്യ നായിഡു, പ്രസംഗം നൽകാത്ത മാധ്യമങ്ങൾക്ക് വിമർശനം

1

പദ്മജയുടെ വാക്കുകളിലേക്ക്- സ്വാതന്ത്ര്യം കിട്ടുമ്പോൾ പട്ടിണി രാജ്യമായിരുന്ന ഭാരതത്തെ നെഹ്‌റു സർക്കാർ വികസനത്തിന്റെ പാതയിൽ എത്തിക്കാൻ ദീർഘ വീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച കാലം മുതൽ, കോൺഗ്രസ് സർക്കാറുകൾ ആവിഷ്കരിച്ച എല്ലാ വികസന പദ്ധതികളെയും നഖ ശിഖാന്തം എതിർത്ത പാരമ്പര്യം ആണ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉള്ളത് .ട്രാക്ടർ, പഞ്ചവൽസരപദ്ധതി, ഐ. എസ്. ആർ. ഒ , ദേശീയ പാതകൾ , റെയിൽവേ, വിമാന ത്താവളങ്ങൾ,കമ്പ്യൂട്ടർ, മെട്രോ ട്രെയിൻ, സ്വാശ്രയ കോളേജുകൾ, ഗെയിൽ പദ്ധതി, ആശുപത്രികൾ അങ്ങനെ സർവ്വ വികസനങ്ങൾക്കും എതിരെ വികസന മുടക്കികൾ ആയി നില നിന്നവർ.

2

കെ. കരുണാകരൻ നെടുമ്പാശ്ശേരി എയർപോർട്ട് പണിതാൽ അത് എന്റെ ശവ ശരീരത്തിലൂടെ ആയിരിക്കും എന്ന് പ്രഖ്യാപിച്ച അന്നത്തെ സി. പി. എം. നേതാവിനെ നമുക്കറിയാം.. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മെഡിക്കൽ കോളേജുകൾക്കെതിരെ നടത്തിയ സമരങ്ങളും നാം കണ്ടതാണ്...കെ.റെയിൽ എന്ന പിണറായി വിജയന്റെ സ്വപ്ന പദ്ധതി കേരളത്തിന്റെ തകർച്ചക്ക് വഴിയൊരുക്കും എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും കഴിയും..3.5 ലക്ഷം കോടി കടത്തിൽ മുങ്ങി നിൽക്കുന്ന കേരളം വീണ്ടും ഒന്നേകാൽ ലക്ഷം കോടി രൂപ കൂടി വായ്പ എടുത്ത് 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് ചെല്ലാനായി സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് എന്തിന് വേണ്ടി?

3

ഈ പദ്ധതി ഒരു കാലത്തും നമ്മുടെ സംസ്ഥാനത്തിന് ലാഭകരം ആയിരിക്കില്ല... കേരളത്തിൽ പ്രളയ സാധ്യത വർധിപ്പിക്കാൻ ഈ പദ്ധതി ഇടയാക്കും... കെ.റെയിൽ പദ്ധതി നടപ്പാക്കാൻ പോകുന്നത്‌ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത, പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

4

അതേസമയം പദ്ധതിക്കെതിരെ യുഡിഎഫ് ഇന്ന് ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുയാണ്. സെക്രട്ടറിയേറ്റിന് മുന്നിലും പദ്ധതി കടന്നു പോകുന്ന 10 ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും യുഡിഎഫ് പ്രതിഷേധം നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
ലക്ഷക്കണക്കിന് കോടി രൂപ സാമ്പത്തിക ബാധ്യതയുണ്ടാക്കി, ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കി , യാതൊരു വിധ പഠനങ്ങളും നടത്താതെ സ്ഥാപിത താൽപര്യങ്ങളോടും ഗൂഢലക്ഷ്യങ്ങളോടും കൂടി പിണറായി വിജയൻ പ്രഖ്യാപിച്ച കെ റയിൽ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്ന് സുധാകരൻ പറഞ്ഞു.

Recommended Video

cmsvideo
ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam
5


സംസ്ഥാനത്തിന് എക്കാലത്തും വികസനക്കുതിപ്പ് നൽകിയ യുഡിഎഫ്-നെ വികസന വിരുദ്ധർ എന്ന് മുദ്ര കുത്താൻ, സകലവിധ വികസനങ്ങൾക്കും തുരങ്കം വെച്ച സി പി എം ശ്രമിക്കുന്നത് പരിഹാസ്യമാണ്.
ഇവിടെ ജനപക്ഷത്ത് നിന്ന് ജനങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസും ഘടകകക്ഷികളും ഗബ്ദമുയർത്തുന്നത്. പിണറായി വിജയൻ എന്ന ഒരാളുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി മാത്രം ഈ മണ്ണ് നശിപ്പിക്കാൻ സർക്കാർ ഇറങ്ങിയാൽ കോൺഗ്രസ്സും യു ഡി എഫും അതിനെ തടഞ്ഞിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

English summary
K rail project; Padmaja Venugopal criticises pinarayi vijayan government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X