കെ സുധാകരൻ ബിജെപിയിലേക്ക്? ക്ഷണിച്ചതായി സുധാകരൻ സ്ഥിരീകരിച്ചു, ദൂതന്മാർ കണ്ടത് രണ്ട് തവണ!

  • Written By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായി‌രുന്നെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. രണ്ട് തവണ ദൂതന്മാർ തന്നെ സമീച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ വണിലെ വ്യൂ പോയിന്റ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം പരിപാടിയിൽ വ്യക്തമാക്കി. സുധാകരന് ബിജെപിയിലേക്കെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചിരുന്നു.

സുധാകരൻ അമിത് ഷായെ കണ്ടു

സുധാകരൻ അമിത് ഷായെ കണ്ടു


ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായി സുധാകരന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി ജയരാജന്റെ വെളിപ്പെടുത്തല്‍.

സമരപന്തലിൽ ബിജെപി നേതാക്കൾ

സമരപന്തലിൽ ബിജെപി നേതാക്കൾ

മാസങ്ങള്‍ക്ക് മുന്‍പാണ് സുധാകരന്‍ ചെന്നൈയില്‍ പോയി ബിജെപി നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും ബിജെപി നേതാക്കള്‍ സത്യഗ്രഹ പന്തലില്‍ സുധാകരനെ സന്ദര്‍ശിച്ചത് അതിന്റെ ഭാഗമായാണെന്നും പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ നടത്തിയ സത്യാഗ്രഹ പന്തലിൽ ബിജെപി നേതാവ് വത്സൻ തില്ലങ്കേരി സന്ദർശിച്ചിരുന്നു.

ഫാഷിസ്റ്റ് സംഘടനകൾ

ഫാഷിസ്റ്റ് സംഘടനകൾ

ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ട്. സംഘടനാ രീതികളില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നും അദ്ദേഹം മീഡിയവണ്‍ വ്യൂപോയിന്റില്‍ പറഞ്ഞു.

വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്നു

വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്നു

വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ ശാപമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഷുഹൈബ് വധക്കേസിൽ യഥാർത്ഥ പ്രതികളെ
അറസ്റ്റ് ചെയ്യണമെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ സുധാകരൻ നിരാഹാര സമരം നടത്തിയിരുന്നു.

കെകെ രമയും സംഘപരിവാരും ഒരുപോലെ; ദില്ലിയിലെ സമരം കേരളത്തെ കുറിച്ച് തെറ്റായ പ്രചരണം നടത്താൻ!

മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
K sudakaran about BJP's invitation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്