കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാളം വന്നാലും ശബരിമലയിൽ സ്ത്രീകളെ കയറ്റില്ലെന്ന്!!! വെല്ലുവിളിയുമായി കെപിസിസി വർക്കിങ് പ്രസിഡന്റ്

Google Oneindia Malayalam News

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുടക്കം മുതലേ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആളാണ് കെപിസിസിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായ കെ സുധാകരന്‍. ആര്‍ത്തവം അശുദ്ധിയാണെന്ന് വരെ പറഞ്ഞ ആളാണ്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കില്ല; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കില്ല; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

ഇപ്പോഴിതാ കെ സുധാകരന്‍ മറ്റൊന്ന് കൂടി പറയുകയാണ്. പോലീസ് അല്ല, പട്ടാളം വന്നാലും ശബരിമലയില്‍ സ്ത്രീകളെ കയറാന്‍ സമ്മതിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. താന് അനുവദിക്കില്ല എന്നല്ല, വിശ്വാസികള്‍ അനുവദിക്കില്ലെന്നാണ് സുധാകരന്‍ പറയുന്നത്.

k sudhakaran

പോലീസിനേയും പട്ടാളത്തേയും വച്ച് സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നും കെ സുധാകരന്‍ പറയുന്നുണ്ട്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരേയും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. സുന്നി പള്ളികളില്‍ സ്ത്രീകളേയും കയറ്റണം എന്ന് പറയുന്നത് എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് എന്നാണ് ആക്ഷേപം.

അയ്യപ്പന്റെ വിലപോയില്ലെ? പേര് നാണക്കേടായില്ലേ? പരിഹസിച്ചവർക്ക് മറുപടിയുമായി സന്നിധാനന്ദൻഅയ്യപ്പന്റെ വിലപോയില്ലെ? പേര് നാണക്കേടായില്ലേ? പരിഹസിച്ചവർക്ക് മറുപടിയുമായി സന്നിധാനന്ദൻ

അയ്യപ്പ ഭക്തിയില്‍ ജനം ഇളകുന്നത് സര്‍ക്കാര്‍ കാണണം എന്നാണ് സുധാകരന്‍ പറയുന്നത്. ആ ജനക്കൂട്ടത്തെ ആരും സംഘടിപ്പിക്കുന്നതല്ല. പോലീസ് അല്ല, പട്ടാളം വന്നാലും വിശ്വാസികള്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കില്ല. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് വിഷയത്തില്‍ അവിടത്തെ സര്‍ക്കാര്‍ സ്വകരിച്ചതുപോലുള്ള ഒരു നിലപാട് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കണം എന്നാണ് സുധാകരന്റെ ആവശ്യം.

അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു സ്ത്രീയും 10 നും അമ്പതിനും ഇടയില്‍ ശബരിമലയില്‍ പോവില്ല. സാഹസികത താത്പര്യപ്പെടുന്ന ചില സ്ത്രീകള്‍ക്ക് മാത്രമേ അങ്ങനെ പോകാന്‍ താത്പര്യം ഉണ്ടാകൂ എന്നും സുധാകരന്‍ പറയുന്നു.

English summary
K Sudhakaran against Sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X