മുഖ്യമന്ത്രിക്കെതിരെ വീണ്ടും വ്യക്തിപരമായ അധിക്ഷേപവുമായി കെ.സുധാകരൻ
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങൾ അറിയാൻ പാടില്ലാത്ത ബന്ധം ഉള്ളതുകൊണ്ടാണെന്ന് കെ സുധാകരൻ പറഞ്ഞു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വ്യക്തിപരമായി അധിക്ഷേപിച്ച് കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായി കെ.സുധാകരൻ. ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാണ് അധിക്ഷേപം. കോരേട്ടന്റെ മകന് അകമ്പടിയായി നാൽപത് വണ്ടികളാണുള്ളതെന്നും സുധാകരൻ പറഞ്ഞതായും ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങൾ അറിയാൻ പാടില്ലാത്ത ബന്ധം ഉള്ളതുകൊണ്ടാണെന്ന് കെ സുധാകരൻ പറഞ്ഞു. ഇത്രയും പരിചയമുള്ള വനിതയെ അറിയില്ലെന്നു പറഞ്ഞത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു. പത്താം ക്ലാസുകാരിയായ തെരുവോര പെൺകുട്ടിയെ കൊണ്ടുപോയി വലിയ ശമ്പളം കൊടുത്ത ആളാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.
"നാല് വർഷം കൊണ്ടുനടന്നു. സെമിനാറിൽ പങ്കെടുപ്പിച്ച്, സ്വാഗതം പറയിച്ച്, വിദേശത്ത് പോകുമ്പോൾ താമസിക്കുന്ന ഹോട്ടലിൽ താമസിപ്പിച്ച് ചർച്ചകളിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ സഹായിച്ച് ഓഫീസിലെ ഫയലുംകൊണ്ട് പോകുന്ന ചിത്രം സിസിടിവി കാമറിയിലും കണ്ട് നാണവും മാനവുമില്ലാതെ മുഖ്യമന്ത്രി സ്വപ്നാ സുരേഷിനെ അറിയില്ലെന്ന് പറയുകയാണ്. ജനം അറിയാതിരിക്കാനുള്ള ബന്ധം നാല് വർഷത്തെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നതിന്റെ പകൽപോലത്തെ വെളിച്ചമാണ് നിഷേധത്തിനു കാരണം."
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിയുടെ ഓഫീസിനോടും തുലനം ചെയ്യാന്‍ സാധിക്കില്ല. സാമ്പത്തിക ഇടപാടുകള്‍, കമ്മീഷനുകള്‍, അവിഹിത ഇടപെടലുകള്‍, സ്വര്‍ണ കടത്തുകള്‍, എല്ലാ ഏജന്‍സികളും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾ. രാജ്യത്ത് മറ്റേത് മുഖ്യമന്ത്രിക്കാണ് ഇതുപോലെ ഉണ്ടായിട്ടുള്ളതെന്നും സുധാകരൻ ചോദിച്ചു. സ്വപ്ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ, മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ സംസ്ഥാനം അളന്ന് തൂക്കണ്ടേ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളതെന്നും സുധാകരൻ പറഞ്ഞു.
മുൻപും മുഖ്യമന്ത്രിയെയും സ്വപ്ന സുരേഷിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം കെ.സുധാകരൻ നടത്തിയിരുന്നു. നേരത്തെ സ്വപ്‌നാ സുരേഷിനെതിരായ സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പത്താം ക്ലാസുപോലും പാസാവാത്ത ഒരു അഭിസാരികയെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ഏല്‍പിച്ചെന്നായിരുന്നു സുധാകരൻ പറഞ്ഞത്.












Click it and Unblock the Notifications