കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളി പുറത്തേക്ക്? സുധാകരന്‍ വരും, തിരുവഞ്ചൂര്‍ അടക്കം പിന്തുണച്ചു, കോണ്‍ഗ്രസില്‍ മാറ്റം?

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തലകള്‍ ഉരുളുമെന്ന് ഉറപ്പായി. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കെപിസിസി അധ്യക്ഷനെ തെറിപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന് ഗ്രൂപ്പില്ലെന്ന പ്രശ്‌നം ഒരുഭാഗത്തുണ്ട്. അദ്ദേഹവും നേതാക്കളും പറയുന്നത് തമ്മിലുള്ള വ്യത്യാസങ്ങളും തോല്‍വിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കള്‍ അടക്കം പരസ്യമായി തന്നെ സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്.

തിരുവഞ്ചൂര്‍ തുടങ്ങിവെച്ചു

തിരുവഞ്ചൂര്‍ തുടങ്ങിവെച്ചു

കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരസ്യമായി തന്നെ പറഞ്ഞിരിക്കുകയാണ്. മികച്ച നേതാവാണ് സുധാകരന്‍. വേണ്ട രീതിയില്‍ ഉപയോഗിക്കണം. കോണ്‍ഗ്രസ് ക്ഷീണിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു ശബ്ദവും നാവുമുണ്ടാകണം. സുധാകരന് മാത്രമേ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സാധിക്കൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എ ഗ്രൂപ്പിലെ പ്രമുഖന്‍ തന്നെ രംഗത്ത് വന്നത് കോണ്‍ഗ്രസിലെ മാറ്റം തുടങ്ങുമെന്നുള്ള സൂചനയാണ്.

പിടിച്ച് പുറത്താക്കണം

പിടിച്ച് പുറത്താക്കണം

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ് തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനിയും ആ സ്ഥാനത്ത് മുല്ലപ്പള്ളി കടിച്ച് തൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളി പുറത്താക്കണം. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസിലെ ഒരു വിഭാഗം ഹൈക്കമാന്‍ഡിന് മുന്നില്‍ മുല്ലപ്പള്ളിയെ മമാറ്റാനുള്ള ആവശ്യം അറിയിച്ചിട്ടുണ്ട്. സുധാകരനെയോ കെ മുരളീധരനെയോ ആണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

സുധാകരന്റെ മോഹം

സുധാകരന്റെ മോഹം

മുല്ലപ്പള്ളിയെ നേരത്തെ മത്സരിപ്പിച്ച് പകരം അധ്യക്ഷ സ്ഥാനം എന്നുള്ളതായിരുന്നു സുധാകരന്റെ മോഹം. അത് പക്ഷേ നടന്നില്ല. സുധാകരന്‍ പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും പ്രതികരിച്ചിട്ടില്ല. കെസി വേണുഗോപാലാണ് നേരത്തെ സുധാകരന്റെ വരവ് മുടക്കിയത്. തല്‍ക്കാലം രണ്ട് ദിവസം മാറി നില്‍ക്കാനാണ് സുധാകരന്റെ പ്ലാന്‍. അതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രഖ്യാപനങ്ങള്‍ സുധാകരനില്‍ നിന്നുണ്ടാവും. സീറ്റ് വിഭജനത്തില്‍ അടക്കം നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് സുധാകരന്‍. പക്ഷേ സുധാകരന്‍ വിചാരിച്ചത് പോലെയാണ് കാര്യങ്ങളുടെ പോക്ക്.

കെസിയുടെ ഇടപെടല്‍

കെസിയുടെ ഇടപെടല്‍

വേണുഗോപാലിന്റെ ഇടപെടല്‍ ഒട്ടും താല്‍പര്യമില്ലാത്തയാളാണ് സുധാകരന്‍. പ്രചാരണ രംഗത്ത് സുധാകരന്‍ സജീവമായി ഉണ്ടായിരുന്നില്ല. ജില്ലയ്ക്ക് പുറത്ത് എവിടെയും സുധാകരനെ ഉപയോഗിക്കാന്‍ രണ്ട് ഗ്രൂപ്പുകളും താല്‍പര്യമെടുത്തില്ല. പ്രവര്‍ത്തകരില്‍ വലിയ താല്‍പര്യമുള്ള നേതാവായിരുന്നു സുധാകരന്‍. അത് മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചില്ല. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സീറ്റ് സുധാകരനോടോ കണ്ണൂര്‍ നേതൃത്വത്തോടോ ചോദിക്കാതെയാണ് ആര്‍എസ്പിക്ക് കൊടുത്തത്. അതിനെതിരെ സുധാകരന്‍ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. 60693 വോട്ടിന് ആര്‍എസ്പി മട്ടന്നൂരില്‍ തോല്‍ക്കുകയും ചെയ്തു.

രാഹുലിന്റെ പരാജയം

രാഹുലിന്റെ പരാജയം

രാഹുലിന്റെ തീരുമാനങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് സുധാകരന്‍ കരുതുന്നുണ്ട്. വേണുഗോപാലാണ് ഇത് കേരളത്തില്‍ പ്രചരിപ്പിക്കാനായി ഇറങ്ങിയത്. സ്ഥാനാര്‍ത്ഥി പട്ടിക പോലും രാഹുലിന്റെ മേല്‍നോട്ടത്തിലായിരുന്നു തയ്യാറാക്കിയത്. എന്നാല്‍ ജയസാധ്യതയുള്ള ഇടത്ത് പോലും കോണ്‍ഗ്രസ് വീണു. സീറ്റ് മോഹികളുടെ നിരാശ കാലുവാരലിലേക്ക് നീങ്ങിയെന്നാണ് പരാതി. ഗ്രൂപ്പില്ലെന്ന് പറഞ്ഞെങ്കിലും നിശബ്ദമായ ഗ്രൂപ്പ് യുദ്ധമാണ് നടന്നത്. അത് തോല്‍വിയിലേക്കാണ് നയിച്ചത്.

ചെന്നിത്തല വീഴും

ചെന്നിത്തല വീഴും

രമേശ് ചെന്നിത്തലയാണ് ഏറ്റവും കുടുങ്ങിയിരിക്കുന്നത്. തദ്ദേശത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം നയിച്ചപ്പോള്‍ വന്‍ തോല്‍വികള്‍ ഏറ്റുവാങ്ങി. പ്രതിപക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് ചെന്നിത്തല സൂചിപ്പിക്കുന്നുണ്ട്. പകരം വിഡി സതീശനാണ് സാധ്യത. എന്നാല്‍ കെ മുരളീധരന്‍ ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം പ്രതിപക്ഷ നേതാവാകുമായിരുന്നു. തോല്‍വി ചെന്നിത്തലയുടെ തലയില്‍ കെട്ടിവെക്കേണ്ടതെന്ന് ഐ ഗ്രൂപ്പ് പറയുന്നു. ഹൈക്കമാന്‍ഡും കടുത്ത നിരാശയിലാണ്. ഏറ്റവും ശക്തമായി പ്രചാരണം നടത്തിയിട്ടും വീണതാണ് രാഹുലിനെ അടക്കം നിരാശനാക്കുന്നത്.

സുധാകരന്‍ വരും

സുധാകരന്‍ വരും

മുല്ലപ്പള്ളി തെറിക്കുമെന്ന് സീനിയര്‍ നേതാക്കള്‍ ഉറപ്പിച്ച് പറയുന്നു. അദ്ദേഹം ദേശീയ നേതൃത്വത്തെ രാജി അറിയിച്ചിട്ടുണ്ട്. ജില്ലാ നേതൃത്വങ്ങളിലും രാജി ആരംഭിച്ചിട്ടുണ്ട്. സുധാകരന് അനുകൂല സാഹചര്യമാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് പരസ്യ പ്രസ്താവനയിലേക്ക് സുധാകരന്‍ പോവാത്തത്. അത് അനുകൂല സാഹചര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന് അറിയാം. വേണുഗോപാല്‍ ഇനി ദേശീയ തലത്തില്‍ തന്നെ അപ്രസക്തനാവുമെന്നും സുധാകരന് അറിയാം. അതുകൊണ്ട് കോണ്‍ഗ്രസിലെ സുധാകരനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടാന്‍ കാത്തിരിക്കുകയാണ് അദ്ദേഹം. ഉറപ്പായും പല മാറ്റങ്ങളും ഉണ്ടാവും.

English summary
k sudhakaran may lead kpcc supports grows in congress, mullapally ramachandran may be ousted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X