Get Updates
Get notified of breaking news, exclusive insights, and must-see stories!

വാസു കൊലക്കേസിൽ പിണറായിക്കെതിരെ ആരോപണം.. വെട്ടിയത് പിണറായിയെന്ന് സുധാകരൻ!!

കണ്ണൂര്‍: പാര്‍ട്ടി പ്രതിസ്ഥാനത്ത് വരുന്ന കൊലപാതകങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ നിറം കെടുത്തിയിട്ടേ ഉള്ളൂ . മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവവും സിപിഎമ്മിന് തിരിച്ചടിയാണ്. ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസുമായി ബന്ധപ്പെട്ട് ആരോപണം നേരത്തെ തന്നെ ഉയര്‍ന്നു കഴിഞ്ഞു.

കൊണ്ടു കൊടുത്തും വളര്‍ന്ന പാര്‍ട്ടിയാണ് സിപിഎം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. ഇന്നത്തെ പ്രമുഖ നേതാക്കള്‍ക്ക് അടക്കമുള്ളവര്‍ക്ക് അത്തരം കേസുകളില്‍ പങ്കാളിത്തവും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗുരുതര കൊലക്കുറ്റ ആരോപണം ഉന്നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

സുധാകരന്റെ നിരാഹാരം

സുധാകരന്റെ നിരാഹാരം

ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ സുധാകരന്‍ കുറച്ച് ദിവസം നിരാഹാരം കിടക്കുകയുണ്ടായി. ഞാനൊരുത്തനെ വെടിവെച്ച് കൊന്നിട്ടുണ്ട് എന്ന് പ്രസംഗിക്കുകയും കണ്ണൂരിലെ പല കുറ്റകൃത്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുകയും ചെയ്ത നേതാവാണ് കെ സുധാകരന്‍ എന്ന് അന്ന് സിപിഎം നേതാക്കള്‍ തിരിച്ചടിക്കുകയുണ്ടായി.

സുധാകരനെതിരെ ജയരാജൻ

സുധാകരനെതിരെ ജയരാജൻ

ഇപി ജയരാജനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് കൊലയാളിയെ അയച്ചത് സുധാകരന്‍ ആണെന്നും ബോംബെറിഞ്ഞ് സിപിഎമ്മുകാരനായ നാണുവിനെ കൊലപ്പെടുത്തിയതിന് പിന്നിലും സുധാകരന്‍ ആണെന്നും പി ജയരാജന്‍ ആരോപിക്കുകയുണ്ടായി. സുധാകരന്റെ പേരെടുത്ത് പറയാതെ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം.

 പിണറായിക്കെതിരെ ആരോപണം

പിണറായിക്കെതിരെ ആരോപണം

ആരോപണങ്ങള്‍ക്കെല്ലാം മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് കെ സുധാകരന്‍ നടത്തിയിരിക്കുന്നത്. നാല്‍പ്പാടി വാസു കൊലക്കേസില്‍ പിണറായി വിജയന് പങ്കുണ്ട് എന്നാണ് കെ സുധാകരന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. കുറ്റപത്രത്തില്‍ പിണറായിയുടെ പേരുണ്ടായിരുന്നെന്ന് സുധാകരന്‍ പറയുന്നു.

വാസുവിനെ ആക്രമിച്ചു

വാസുവിനെ ആക്രമിച്ചു

നാല്‍പ്പാടി വാസുവിനെ ആക്രമിച്ചത് പിണറായി വിജയനാണ്. മഞ്ഞ മുണ്ടും നീല ഷര്‍ട്ടും ധരിച്ച് കയ്യില്‍ വടിവാളുമായാണ് പിണറായി വിജയന്‍ വാസുവിനെ വെട്ടിയത്. വാസു വധക്കേസിലെ കുറ്റപത്രത്തില്‍ തന്റെ പേരില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണ്.

ആരോപണം തെളിയിക്കണം

ആരോപണം തെളിയിക്കണം

അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കണമെന്നും കെ സുധാകരന്‍ വെല്ലുവിളിച്ചു. തെളിയിക്കാന്‍ സാധ്യമല്ലെങ്കില്‍ ആരോപണം പിന്‍വലിക്കണം. കള്ള് കുടിച്ചവനെ പോലെയാണ് നാല്‍പ്പാടി വാസു കൊലക്കേസിനെ കുറിച്ച് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത് എന്നും കെ സുധാകരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിക്ക് ഭ്രാന്തെന്ന്

മുഖ്യമന്ത്രിക്ക് ഭ്രാന്തെന്ന്

ഷുഷൈബ് കൊലക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സുധാകരനെതിരെ മുഖ്യമന്ത്രി ഒളിയമ്പെയ്തിരുന്നു. നാല്‍പ്പാടി വാസുവിനെ കൊലപ്പെടുത്തിയത് സുധാകരന്റെ ഗണ്‍മാന്‍ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു പിണറായി സഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഭ്രാന്താണെന്നായിരുന്നു സുധാകരന്റെ മറുപടി.

കണ്ടോത്ത് ഗോപിയെ കുത്തി

കണ്ടോത്ത് ഗോപിയെ കുത്തി

കണ്ടോത്ത് ഗോപി എന്ന ഡിസിസി സെക്രട്ടറിയെയും പിണറായി വിജയന്‍ ആക്രമിച്ചതായി കെ സുധാകരന്‍ ആരോപിച്ചു. ഗോപിയെ കത്തിയെടുത്ത് കുത്തിയവനാണ് പിണറായി വിജയന്‍. കണ്ണൂരില്‍ അക്രമ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് പിണറായി ആണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഇപി ജയരാജന് എതിരായ കേസില്‍ താന്‍ പ്രതിയല്ലെന്നും സുധാകരന്‍ പറഞ്ഞു.

രീരത്തിൽ ഉണ്ടയില്ല

രീരത്തിൽ ഉണ്ടയില്ല

വെടിയേറ്റെന്ന് പറയുന്ന ഇപി ജയരാജന്റെ ശരീരത്തില്‍ ഉണ്ടയുടെ ഒരു തരിയെങ്കിലും ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും സുധാകരന്‍ തുറന്നടിച്ചു. ഷുഹൈബിന്റെ കൊലപാതകത്തില്‍ പി ജയരാജന് അറിവുണ്ടായിരുന്നു എന്ന ആരോപണം സുധാകരന്‍ ആവര്‍ത്തിച്ചു.

ജയരാജനും പങ്കുണ്ടെന്ന്

ജയരാജനും പങ്കുണ്ടെന്ന്

ഷുഹൈബിനെ കൊല്ലാന്‍ സിപിഎം നാല് സംഘങ്ങളെ നിയോഗിച്ചിരുന്നു. കൊലയാളി സംഘത്തിലെ പ്രതി ആകാശ് തില്ലങ്കേരി ജയരാജന് വേണ്ടപ്പെട്ട ആളാണ്. അതുകൊണ്ട് തന്നെ ജയരാജന്‍ അറിയാതെ ഷുഹൈബ് കൊല്ലപ്പെടില്ല. സിബിഐ അന്വേഷിച്ചാല്‍ ജയരാജന്‍ കുടുങ്ങുമെന്നും അതാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞതെന്നും സുധാകരന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+