• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ പണം ചെലവായിപ്പോയി; ബിജെപിക്കാരുടെ ഭീഷണിയുണ്ടെന്ന് കെ സുന്ദര, പോലീസ് കോടതിയില്‍

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മഞ്ചേശ്വരത്തെ കെ സുന്ദരയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പിന്‍മാറിയത് പണം ലഭിച്ചത് കൊണ്ടാണെന്ന് സുന്ദര പറയുന്നു. വീട്ടിലെത്തി ബിജെപിക്കാര്‍ പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ ശേഷം തനിക്ക് ഭീഷണിയുണ്ടെന്നും കെ സുന്ദര മനോരമയോട് പറഞ്ഞു.

താന്‍ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയാണെന്നും പോലീസ് ചോദ്യം ചെയ്താല്‍ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും സുന്ദര പറഞ്ഞു. അതേസമയം, സംഭവത്തില്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. അന്വേഷണം തുടങ്ങി. വിശദ വിവരങ്ങള്‍ ഇങ്ങനെ....

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

cmsvideo
  K Surendran gave 40 lakhs to ck Janu says Babu BC | Oneindia Malayalam
  മൂന്നാം കുരുക്കില്‍ സുരേന്ദ്രന്‍

  മൂന്നാം കുരുക്കില്‍ സുരേന്ദ്രന്‍

  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടുതല്‍ പ്രതിസന്ധിയിലാകുകയാണ്. കൊടകര കുഴല്‍പ്പണ കേസ്, സികെ ജാനുവിന് 10 ലക്ഷം കൈമാറിയെന്ന ആരോപണം എന്നിവയ്ക്ക് പിന്നാലെയാണ് സുരേന്ദ്രന്റെ വിജയം ഉറപ്പിക്കാന്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പണം നല്‍കി പിന്‍വലിപ്പിച്ചു എന്ന ആരോപണം.

  ജസ്റ്റ് മിസ്...

  ജസ്റ്റ് മിസ്...

  2016ല്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് തോറ്റത്. അന്ന് കെ സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു. സുന്ദര മല്‍സരിച്ചിരുന്നില്ലെങ്കില്‍ സുരേന്ദ്രന്‍ ജയിക്കുമായിരുന്നു എന്ന വിലയിരുത്തലുമുണ്ടായി. തുടര്‍ന്നാണ് ഇത്തവണ നിമയസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി എത്തിയ കെ സുന്ദരയെ പണം നല്‍കി പിന്‍വലിപ്പിച്ചത് എന്നാണ് വിമര്‍ശനം.

  പണം നല്‍കി, ഓഫര്‍ വേറെയും

  പണം നല്‍കി, ഓഫര്‍ വേറെയും

  പണം ലഭിച്ചത് കൊണ്ടാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറിയതെന്ന് കെ സുന്ദര പറയുന്നു. ബിജെപി നേതാക്കള്‍ വീട്ടിലെത്തി അര ലക്ഷം എനിക്കും രണ്ട് ലക്ഷം അമ്മയ്ക്കും നല്‍കി. 15 ലക്ഷം രൂപയാണ് ഞാന്‍ ആവശ്യപ്പെട്ടത്. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാലര്‍ലറും വീടും ഓഫര്‍ ചെയ്തുവെന്നും സുന്ദര പറയുന്നു.

  പണം തിരിച്ചുകൊടുക്കാനില്ല

  പണം തിരിച്ചുകൊടുക്കാനില്ല

  കെ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചിരുന്നുവെന്നും സുന്ദര പറയുന്നു. അന്ന് അവര്‍ നല്‍കിയ ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ലഭിച്ച പണം ഇപ്പോള്‍ തിരിച്ചുകൊടുക്കാനില്ല. അത് മരുന്നിനും വീടിനും വേണ്ടി ചെലവഴിച്ചു പോയി. പണം വാങ്ങിയത് തെറ്റായിരുന്നു. വെളിപ്പെടുത്തലിന് ശേഷം ഇപ്പോള്‍ ഭീഷണിയുണ്ടെന്നും സുന്ദര പറഞ്ഞു.

  എല്ലാം പോലീസിനോട് പറയും

  എല്ലാം പോലീസിനോട് പറയും

  പത്രിക പിന്‍വലിക്കാനുള്ള അവസാന നിമിഷങ്ങളില്‍ സുന്ദര അപ്രത്യക്ഷനായിരുന്നു. പിന്നീട് മല്‍സര രംഗത്ത് നിന്ന് പിന്‍മാറിയതായും മല്‍സരിക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തി. സുന്ദര ബിജെപിയില്‍ ചേര്‍ന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് നടന്ന സംഭവങ്ങളെല്ലാം പോലീസിനോടും പറയാന്‍ തയ്യാറാണെന്നും സുന്ദര ഇപ്പോള്‍ പറയുന്നു.

  പോലീസ് കോടതിയില്‍

  പോലീസ് കോടതിയില്‍

  അതേസമയം, അപരന് കൈക്കൂലി നല്‍കി മല്‍സര രംഗത്ത് നിന്ന് പിന്‍വലിപ്പിച്ച സംഭവത്തില്‍ കെ സുരേന്ദ്രനെതിരെ പോലീസ് അന്വേഷണം തുടങ്ങി. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസ് കാസര്‍കോഡ് കോടതിയുടെ അനുമതി തേടി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശ് എസ്പിക്ക് പരാതി നല്‍കിയിരുന്നു.

  സുരേന്ദ്രന്‍ തെറിക്കുമോ

  സുരേന്ദ്രന്‍ തെറിക്കുമോ

  സുന്ദരയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം തുടങ്ങി. സുന്ദരയുടെ വിശദമായ മൊഴിയെടുക്കും. ഈ സംഭവം സുരേന്ദ്രന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകും. ബിജെപിയില്‍ സുരേന്ദ്രനെതിരെ ഒരു വിഭാഗം ശക്തമായ നീക്കം നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

  'യുവാവിനെ മേജര്‍ വെടിവച്ച് കൊന്നു'... സൈനിക ക്യാമ്പിലേക്ക് ഇരച്ചുകയറി ജനം... മണപ്പൂരില്‍ പിന്നീട് നടന്നത്...'യുവാവിനെ മേജര്‍ വെടിവച്ച് കൊന്നു'... സൈനിക ക്യാമ്പിലേക്ക് ഇരച്ചുകയറി ജനം... മണപ്പൂരില്‍ പിന്നീട് നടന്നത്...

  'അതുല്യ' സൗന്ദര്യം; തെന്നിന്ത്യൻ നായികയുടെ ഗ്ലാമറസ് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

  English summary
  K Sundara Statement against K Surendran; Police seeks Court Permission to take case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X