കേരളത്തിലെ സാഹിത്യകാരന്മാര്‍ മനുഷ്യക്കുരങ്ങുകളോ? കെ സുരേന്ദ്രന്‍ പറയുന്നത് നോക്കൂ...
ചുമട്ടു തൊഴിലാളികള്‍ക്കും കൂലപ്പണിക്കാര്‍ക്കും സാഹിത്യകാരന്മാരേക്കാള്‍ എത്രയോ അന്തസ്സും സഹിഷ്ണുതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തനി മുഷ്യക്കുരങ്ങുകളാണ് കേരളത്തിലെ സാംസ്‌ക്കാരിക മേഖലയെ നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ചുമട്ടു തൊഴിലാളികള്‍ക്കും കൂലപ്പണിക്കാര്‍ക്കും സാഹിത്യകാരന്മാരേക്കാള്‍ എത്രയോ അന്തസ്സും സഹിഷ്ണുതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭയങ്കര സഹിഷ്ണുതാവാദികളായ സാംസ്‌കാരികനായകന്‍മാര്‍ കോഴിക്കോട് സാഹിത്യോല്‍സവം കൂടിയതിന്രെ വാര്‍ത്ത കണ്ടപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ചുമട്ടുതൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും സാഹിത്യകാരന്മാരേക്കാളും എത്രയോ അന്തസ്സും സഹിഷ്ണുതയുമുണ്ടെന്ന അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ നേതാക്കളും ശശിതരൂരും മാത്രം പ്രസംഗിച്ചാല്‍ അതിനെ സര്‍ഗസംവാദമായി എങ്ങനെ കാണാനാവും.

എതിരഭിപ്രായമുള്ളവര്‍ എന്തു പറയുന്നു എന്നു കേള്‍ക്കാന്‍ സഹിഷ്ണുതയില്ലാത്ത ഓട്ടമുക്കാലുകളാണ് ഇവിടെ അസഹിഷ്ണുതയെക്കുറിച്ച് പ്രമേയം പാസ്സാക്കുന്നത്. മഹാ പണ്ഡിതനും സാഹിത്യവിശാരദനും സൗന്ദര്യശാസ്ത്രകുതുകിയുമായ എംഎം ബേബി ജയ്പൂര്‍ സാഹിത്യസമ്മേളനം ബഹിഷ്‌കരിച്ചത് അവിടെ സംഘപരിവാറിനെ അനുകൂലിക്കുന്ന സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്നു എന്ന കാരണം പറഞ്ഞാണെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ആരോപിക്കുന്നു.
ലോ അക്കാദമിയില്‍ നടന്ന ദളിത് പീഡനത്തെക്കുറിച്ച് പത്മനാഭന്‍ പറഞ്ഞത് മാത്രമാണ് ഒരേ ഒരു എതിര്‍ശബ്ദം. പുകാസക്കാരുടെ നേതാവിനെ പണ്ട് വി എസ് വാനരനെന്ന് വിളിച്ചത് ഇതൊക്കെ നേരത്തെ മനസ്സിലാക്കിയിട്ടാവും. മനുഷ്യനും കുരങ്ങനും തമ്മില്‍ ബുദ്ധിയുടെ കാര്യത്തിലേ വ്യത്യാസമുള്ളൂ. തനി മനുഷ്യക്കുരങ്ങുകളാണ് കേരളത്തിലെ സാംസ്‌കാരികമേഖലയെ നയിക്കുന്നത് എന്നും പറഞ്ഞാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications