• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കടകംപള്ളി കഴക്കൂട്ടത്ത് തോറ്റെന്ന് കെ സുരേന്ദ്രൻ, ഫേസ്ബുക്കിൽ എടുത്തിട്ട് അലക്കി ട്രോളന്മാർ

  • By Anamika Nath

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ സ്ഥിരം ഇരകളാണ് ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനൊക്കെ ഇക്കൂട്ടത്തില്‍ മുന്നിലുണ്ട്. ചാനല്‍ ചര്‍ച്ചകളിലെയും പ്രസംഗങ്ങളിലേയും ഫേസ്ബുക്ക് പോസ്റ്റുകളിലേയും മണ്ടത്തരങ്ങള്‍ ട്രോളന്മാര്‍ എടുത്തിട്ട് അലക്കുക പതിവാണ്.

കടകംപള്ളിക്ക് എതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്തവണ കെ സുരേന്ദ്രന് കെണിയായിരിക്കുന്നു. ചെറിയൊരു പിശകാണ്. പക്ഷേ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ട്രോളന്മാര്‍ വിടുമോ. സംഭവം ഇതാണ്.

കടകംപള്ളിക്കെതിരെ സുരേന്ദ്രൻ

കടകംപള്ളിക്കെതിരെ സുരേന്ദ്രൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഘോരവാദങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ സ്വമേധയാ വരുന്നതല്ലെന്നും സര്‍ക്കാര്‍ ആനയിച്ച് കൊണ്ടുവരുന്നതാണ് എന്നുമാണ് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ വാദിക്കുന്നത്.

കടകംപള്ളി തോറ്റെന്ന്

കടകംപള്ളി തോറ്റെന്ന്

അതിനിടെയാണ് ഒരു അബദ്ധം പിണഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ബിജെപിയുടെ വി മുരളീധരനോട് 6000 വോട്ടിന് പരാജയപ്പെട്ടു എന്നാണ് കെ സുരേന്ദ്രന്‍ എഴുതി വെച്ചത്. ഇതോടെ കമന്റ് ബോക്‌സില്‍ പരിഹാസം നിറയാന്‍ തുടങ്ങി. പിശക് മനസ്സിലായതോടെ സുരേന്ദ്രന്‍ പോസ്റ്റ് തിരുത്തി.

എഡിറ്റ് ഹിസ്റ്ററി വില്ലൻ

എഡിറ്റ് ഹിസ്റ്ററി വില്ലൻ

എന്നാല്‍ ഫേസ്ബുക്കില്‍ എഡിറ്റ് ഹിസ്റ്ററി കാണാം എന്നുളളത് കൊണ്ട് തിരുത്തലൊന്നും ഏറ്റ മട്ടില്ല. പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ട്. കെ സുരേന്ദ്രന്റെ തിരുത്തിയ പോസ്റ്റ് ഇതാണ്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടകമ്പള്ളി സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിൽ ബി. ജെ. പി നേതാവ് ശ്രീ. വി. മുരളീധരനോട് 6000 വോട്ടിനാണ് വിജയിച്ചത്. ദിവസവും രാവിലെയും വൈകീട്ടും ഒരു ലജ്ജയുമില്ലാതെ ശബരിമല വിഷയത്തിൽ പിണറായി പറയുന്നതിന് കടകവിരുദ്ധമായി ഈ പകൽമാന്യൻ സംസാരിക്കുന്നതിന്റെ കാരണവും അതു തന്നെയല്ലേ.

ആക്ടിവിസ്റ്റുകളെ എഴുന്നള്ളിച്ചു

ആക്ടിവിസ്റ്റുകളെ എഴുന്നള്ളിച്ചു

മണ്ഡലവിളക്കു കഴിഞ്ഞപ്പോൾ ഇനി ആക്ടിവിസ്ടുകൾ അങ്ങോട്ട് വരരുതെന്ന് ഇയാൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. കേട്ടാൽ തോന്നും ആക്ടിവിസ്ടുകൾ സ്വമേധയാ വരികയാണെന്ന്. മധുരയിൽ പോയി മനിതിക്കാരെ കൂട്ടിക്കൊണ്ടുവന്നതും പത്തുമുപ്പതു യുവതികളെ പൊലീസ് അകമ്പടിയോടുകൂടി എഴുന്നെള്ളിച്ചതും വിശ്വാസികൾ മറന്നു എന്നാണോ ഈ ആചാരക്കള്ളൻ വിചാരിക്കുന്നത്?

നാണം കെട്ട ഉരുളൽ

നാണം കെട്ട ഉരുളൽ

ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകമ്പള്ളി അത് നടക്കില്ലെന്നുറപ്പായപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുന്നത് ആർക്കും മനസ്സില്ലാവില്ലെന്നാണോ കരുതിയത്? കഴക്കൂട്ടത്തും തിരുവനന്തപുരത്തും ഇനി പച്ച തൊടില്ലെന്ന് മനസ്സിലായതുകൊണ്ടാണല്ലോ ഈ നാണം കെട്ട ഉരുളൽ. കടകമ്പള്ളി സുരേന്ദ്രാ ഇതിലും ഭേദം ഒരു കഷണം കയറെടുക്കുന്നതാണ് താങ്കൾക്ക് നല്ലത്.

ജയിലിൽ കിടന്നു കിളിപോയ ഉള്ളി സുര

പോസ്റ്റിന് ലഭിക്കുന്ന ചില രസകരമായ കമന്റുകൾ ഇവയാണ്:

* കഴക്കൂട്ടം മണ്ഡലത്തിൽ പരാജയപെട്ടിട്ടും മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ രാജിവെക്കുക. എന്ന് ജയിലിൽ കിടന്നു കിളിപോയ ഉള്ളി സുര.

* കടകംപള്ളി സുരേന്ദ്രൻ മുരളീധരനോട് 6000 വോട്ടിനു പരാജയപ്പെട്ടു. ജയിലിൽ കിടന്നതിൽ പിന്നെ ഉള്ള സ്ഥലകാല ബോധവും പോയോ

* അങ്ങനെ ബിജെപി mla മാരുടെ എണ്ണം കേരളത്തിൽ 2 ആയി .ഇനി വരുന്ന പോസ്റ്റുകളിലൂടെ എണ്ണം ഇനിയും കൂട്ടുന്നതാണ്

''കയർ" എടുക്കണോ അതോ "കഞ്ഞി" എടുക്കണോ

* "കയർ" എടുക്കണോ അതോ "കഞ്ഞി" എടുക്കണോ എന്ന് ആദ്യം തീരുമാനിക്കൂ.

* ജയിലിൽ കിടന്ന് സിലിണ്ടർ അടിച്ച് പോയെന്നാ തോന്നുന്നത്

* സുരേന്ദ്ര നിന്നെപ്പോലെ ബീഫ് കഴിച്ചിട്ട് ഉള്ളിക്കറി എന്ന് പറയുന്നവൻ അല്ല അല്ല കടകംപള്ളി സുരേന്ദ്രൻ നീ ജനിക്കുന്നതിനും മുന്നേ രാഷ്ട്രീയ പ്രവർത്തനം നടത്തിയ തിരുവനന്തപുരത്തുകാരുടെ സുരേന്ദ്രന് അണ്ണനാണ്

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
K Surendran gets trolled in for making blunder in his facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more